ബ്ലഡ് പ്രഷർ മാത്രമല്ല ടയർ പ്രഷർ കൂടി നോക്കണേ, ആഫ്റ്റർ മാർക്കറ്റിൽ ഈ സാധനം കിട്ടാൻ വലിയ ബുദ്ധിമുട്ടില്ല

വാഹനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ടയർ. വാഹനം ഉപയോഗിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്, അതിൽ പ്രധാനമാണ് ടയർ പ്രഷർ. വാഹനത്തിൻ്റെ മികച്ച ഹാൻഡിലിങ്ങിനും സുരക്ഷയ്ക്കും വേണ്ടി ടയറിൽ ആവശ്യമായ വായു നിറയ്ക്കുക എന്നതാണ് പ്രധാനം. ടയറുകളിലെ വായുവിൻ്റെ നില അറിയുന്നതിന് വേണ്ടിയാണ് ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം എന്ന സംവിധാനം ഇപ്പോഴുളളത്. ചില വാഹനങ്ങളിൽ അത് കമ്പനി തന്നെ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആഫ്റ്റർ മാർക്കറ്റിലും ലഭിക്കുന്നുണ്ട്. നിങ്ങളുടെ വാഹനത്തിൽ ടിപിഎംഎസ് ഘടിപ്പിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ട് എന്ന് നിങ്ങൾക്കറിയാമോ, കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ചില നിർമ്മാതാക്കൾ നൽകുന്ന ടിപിഎംഎസ് വിലകുറഞ്ഞതാണ്. JK ടയർ നൽകുന്ന TPMS സെൻസറുകൾ ഫ്ലിപ്പ്കാർട്ടിൽ ഏകദേശം 500 രുപയോളം വിലയുള്ളതാണ്. കാർ ഡീലർഷിപ്പുകളിൽ നൽകുന്ന സെൻസറുകൾക്ക് ആഫ്റ്റർ മാർക്കറ്റിൽ ഉള്ളതിനേക്കാൾ വില കൂടുതലാണ്. വാഹനം വാങ്ങുമ്പോൾ ഷോറൂമുകളിൽ നിന്ന് ആക്സസറി വിഭാഗത്തിൽ നിന്ന് വാങ്ങുമ്പോൾ ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റത്തിന് വില കൂടുതലായിരിക്കും.

ടയര്‍ പൊട്ടുന്നത് ഒഴിവാക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കുന്ന മികച്ച സേഫ്റ്റി ഫീച്ചറാണ് ടിപിഎംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (Tire Pressure Monitoring System). ടിപിഎംഎസ് സിസ്റ്റം കാറില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വാഹനത്തിലെ ടയര്‍ പ്രഷര്‍ നിരന്തരം നിരീക്ഷിക്കുകയും അത് അധികമാണെങ്കിലോ അതോ കുറവാണെങ്കിലോ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു.

ഇത് അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുകയും ഒപ്പം കീശക്ക് ആശ്വാസമേകുകയും ചെയ്യുന്നു. ടയർ മർദ്ദം നിലനിർത്തുന്നത് നിങ്ങളുടെ എഞ്ചിനിൽ നിന്ന് മികച്ച ഇന്ധനക്ഷമത കൈവരിക്കുന്നതിനും സഹായിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ. ടയർ മർദ്ദത്തിൽ ഒരു ചെറിയ കുറവ് പോലും ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും, അത് നിയന്ത്രിക്കാൻ TPMS നിങ്ങളെ സഹായിക്കുന്നു എന്നതാണ് ഗുണം. ഈ രീതിയിൽ ഒന്ന് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ, നിങ്ങൾ ആത്യന്തികമായി പണം ലാഭിക്കുന്നു.

ടയർ കീറുകയോ പൊട്ടിത്തെറിക്കുകയോ ചെയ്ത നിരവധി സംഭവങ്ങളും അപകടങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ഒരു കാർ ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ പേടിസ്വപ്നമാണ്, പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ വാഹനമോടിക്കുമ്പോൾ. ടയർ പൊട്ടുന്നതിനുള്ള ഒരു പ്രധാന കാരണമാണിത്. ടയറുകളിൽ കുറവായോ/ കൂടുതലായോ എയർ ഫിൽ ചെയ്യുന്നത് ടയറുകൾക്ക് കീഴിൽ സൈഡ്‌വോളുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് അതിവേഗത്തിൽ സൈഡ്‌വോൾ പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ആളുകൾ പലപ്പോഴും ടയറുകളുടെ കാര്യത്തിൽ വരുത്തുന്ന മറ്റൊരു തെറ്റ്, അവർ ട്രെഡ് കുറഞ്ഞ ടയറുകൾ ഉപയോഗിക്കുന്നത് വീണ്ടും തുടരുന്നു എന്നതാണ്. ടയർ നിങ്ങളുടെ കാറിന്റെ നിർണായക ഘടകമാണെന്നും നിങ്ങൾ അത് ഓടിക്കുമ്പോൾ റോഡുമായി സമ്പർക്കം പുലർത്തുന്ന ഒരേയൊരു പോയിന്റാണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ടയർ നല്ല നിലയിലല്ലെങ്കിൽ അത് കാറിന്റെ പ്രകടനത്തെയും ബാധിക്കും. ഓടി തേഞ്ഞ ടയർ ഉയർന്ന വേഗതയിൽ എളുപ്പത്തിൽ പൊട്ടിത്തെറിക്കുന്നു.

റീട്രെഡ് ചെയ്ത ടയറുകൾ പുതിയവയേക്കാൾ വിലകുറഞ്ഞതായിരിക്കാം, പക്ഷേ അവ സുരക്ഷിതമാണെന്ന് ഇത് അർത്ഥമാക്കുന്നില്ല. സൈഡ് വോൾ നന്നാക്കിയ ടയറുകളുടെ കാര്യവും ഇതുതന്നെ. നിർമ്മാതാക്കളുടെ സ്പെസിഫിക്കേഷനിൽ നിന്ന് ട്രെഡ് ഇതിനകം കുറഞ്ഞുപോയതിനാൽ റീട്രെഡ് ചെയ്ത ടയർ അപകടകരമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 12, 2024, 8:30 [IST]
English summary
Advantages of aftermarket tire pressure monitoring system details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X