എയർ ഷോയ്ക്കായി ബാംഗ്ലൂർ ഒരുങ്ങി; ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർ ഷോയ്ക്കായി ബാംഗ്ലൂർ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്റോ ഇന്ത്യ ബംഗ്ലൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ വച്ച് നടക്കുന്നത്. എയർഷോ ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 1996 മുതലുളള വളരെ പ്രശസ്തവും ജനപ്രിയവും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ എയർ ഷോ എക്സിബിഷൻ്റെ 13 തവണത്തെ ആതിഥ്യം വഹിച്ചത് ബാംഗ്ലൂരാണ്. ലോകമെമ്പാടുമുളള ലോക നേതാക്കൾ, പ്രമുഖ എയറോസ്‌പേസ് നിക്ഷേപകർ അങ്ങനെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ചടങ്ങിൽ പ്രവേശിക്കണമെങ്കിൽ ബാഡ്ജുകൾ സഹിതമേ കഴിയു.ടിക്കറ്റുകൾ, ബാഡ്ജുകൾ, അത് മാത്രമല്ല സംഘാടകർ നൽകുന്ന ക്യൂ ആർ കോഡുകൾ എന്നിവ ഉപയോഗിച്ച് വേണം അകത്തേക്ക് കടക്കാൻ. മറ്റ് തരത്തിലുളള ക്ഷണമോ ടിക്കറ്റുകളോ അനുവദിക്കുന്നതല്ല എന്ന് പ്രത്യേകം ഓർക്കണം

എയ്റോ ഇന്ത്യ 2023: പ്രവേശനം
ബാഡ്ജുകൾ ഓൺലൈനായി വേണം സ്വന്തമാക്കാൻ അതിനായി http://www.aeroindia.gov.in എന്ന. ഈ വെബ്സൈറ്റിൽ, ബിസിനസ് സന്ദർശകർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവരുടെ വിവരങ്ങൾ നൽകുകയും ക്ലിയറൻസ് ലഭിക്കുകയും ചെയ്തതിന് ശേഷം, സന്ദർശകർക്ക് ലിസ്റ്റ് ചെയ്ത ഫീസ് അനുസരിച്ച് ഓൺലൈൻ രജിസ്ട്രേഷനായി ഓൺലൈൻ പേയ്മെന്റ് നടത്തുകയും വേണം. സംഘാടകർക്ക് പണം ലഭിച്ചതിന് ശേഷം മാത്രമേ ഇ-ടിക്കറ്റ് നൽകാനാകു
എയ്‌റോ ഇന്ത്യ 2023: പാസുകൾ / ടിക്കറ്റുകൾ
ഓരോ പ്രദർശന കമ്പനിക്കും അവരുടെ സന്ദർശകർക്ക് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കോംപ്ലിമെന്ററി അടിസ്ഥാനത്തിലും പാസുകൾ നൽകുന്നുണ്ട്. പ്രദർശനം നടക്കുന്ന ഈ ദിവസിങ്ങളിൽ മാത്രമേ കോംപ്ലിമെൻ്ററി ടിക്കറ്റുകൾ ഉപയോഗിക്കാൻ കഴിയു

എയ്റോ ഇന്ത്യ 2023: ടിക്കറ്റ് വിലകൾ
മൂന്ന് വ്യത്യസ്ത തരത്തിലുള്ള ടൂറിസ്റ്റ് ടിക്കറ്റുകളാണ് എയർ ഷോയിൽ ലഭ്യമായിട്ടുളളത്. എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ (ADVA) ടിക്കറ്റുകൾ, പൊതു സന്ദർശക ടിക്കറ്റുകൾ, ബിസിനസ് സന്ദർശക ടിക്കറ്റുകൾ എന്നീ വ്യത്യസ്ത ടിക്കറ്റുകളാണ് ലഭ്യമായിട്ടുളളത്. ജനറൽ, ADVA ടിക്കറ്റിനൊപ്പം ഒരു ദിവസവും ഒരൊറ്റ പ്രവേശനം മാത്രമാണ് അനപവദിച്ചിരിക്കുന്നത്. പക്ഷേ ഒരു ദിവസം നിരവധി എൻട്രികൾക്ക് ബിസിനസ്സ് ടിക്കറ്റുകൾ നൽകുമെന്ന് ഉളളതാണ് പ്രത്യേകത
എക്സിബിഷനും ADVA ടിക്കറ്റുകൾക്കും, പൊതു പ്രവേശന ടിക്കറ്റിന് ഇന്ത്യൻ പൗരന്മാർക്ക് 2500 രൂപയും വിദേശികൾക്ക് 50 ഡോളറും. ADVA അതിഥിയുടെ ടിക്കറ്റിന്റെ വില ഇന്ത്യൻ പൗരന്മാർക്ക് 1000 രൂപയാണ്, വിദേശികൾക്ക് 50 ഡോളറും. വിദേശ പൗരന്മാർക്ക് 150 ഡോളറും ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയുമാണ് ബിസിനസ് സന്ദർശക ടിക്കറ്റിന്റെ നിരക്ക് എന്ന് പറയുന്നത്. എല്ലാ പാസ് വിഭാഗങ്ങളിലും ജിഎസ്ടി ഉൾപ്പെടുത്തിയ വില നിരക്കാണ് ഈടാക്കുന്നതെന്നാണ് എക്സിബിഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.

യെലഹങ്ക എയർ ബേസിൽ നടക്കുന്ന എയ്‌റോ ഷോയുടെ റിഹേഴ്സൽ കാരണം ബാംഗ്ലൂർ എയർപോർട്ടിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. എയർഷോ നടക്കുന്ന ദിവസങ്ങളിൽ റോഡിൽ എല്ലാം പതിവിലും കൂടുതൽ തിരക്ക് വരാൻ സാധ്യത ഉണ്ട്. അത് കൊണ്ട് അതിന് മുന്നോടിയായി വേണ്ട നടപടികൾ എല്ലാവരും എടുക്കണം എന്ന് ഓർപ്പിക്കുകയാണ്.
നിരവധി ആളുകൾ ഒത്തുകൂടുന്നത് കൊണ്ട് തന്നെ, ഫെബ്രുവരി 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ആളുകളുടെ യാത്ര നിയന്ത്രിക്കുന്നത് സംബന്ധിച്ചുളള മാർഗ്ഗനിർദ്ദേശങ്ങൾ ട്രാഫിക് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മാർഗനിർദേശങ്ങളിൽ പ്രധാനമായും ഹെവി വാഹനങ്ങളുടെ ഗതാഗതം തടയുന്നതും വൺവേ സംവിധാനങ്ങളുമാണ് ഉൾപ്പെടുന്നത്; അടിയന്തര സേവന വാഹനങ്ങളുടെയും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെയും തടസം കൂടാതെയുളള യാത്രയ്ക്ക് താൽക്കാലികമായി വാഹനങ്ങൾ തിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആരും ധൃതി പിടിക്കേണ്ട ഒരു ആവശ്യവുമില്ല എന്നതാണ് പ്രധാന കാര്യം.


Click it and Unblock the Notifications








