എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

By Santheep

ഓട്ടോമൊബൈല്‍ മേഖലയില്‍ ഏറ്റവും പുതിയതായി സംഭവിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഓട്ടോണമസ് കാറുകളുടെ, അഥവാ സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ നിര്‍മാണം എന്ന് ഉത്തരം നല്‍കാം. എന്നാല്‍, ഒരുപക്ഷേ, ഭാവികാലത്തിന്റെ നിരത്തുകളെയും ആകാശങ്ങളെയും ഭരിക്കാന്‍ സാധ്യതയുള്ള മറ്റൊരു സാങ്കേതിക മുന്നേറ്റം കൂടി ഇതോടൊപ്പം നടക്കുന്നത് നമ്മള്‍ ശ്രദ്ധിക്കാതിരിക്കുന്നത് ശരിയല്ല. പറക്കുന്ന കാറുകള്‍ അഥവാ നിരത്തിലോടുന്ന വിമാനങ്ങള്‍ ഇതിനകം തന്നെ നിര്‍മിക്കപ്പെട്ടു കഴിഞ്ഞു. അധികം വിദുരമല്ലാത്ത ഭാവിയില്‍ വലിയ വിഭാഗം ജനങ്ങളുടെ പക്കല്‍ ഇത്തരം വാഹനങ്ങള്‍ എത്തിച്ചേരാതിരിക്കില്ല എന്നുറപ്പിക്കാം.

ഇവിടെ അതിമനോഹരമായ ഒരു പറക്കുംകാര്‍ കണ്‍സെപ്റ്റിനെ നമുക്ക് പരിചയപ്പെടാം. എയ്‌റോമൊബൈല്‍ (എയ്‌റോപ്ലെയിന്‍ പ്ലസ് ഓട്ടോമൊബൈല്‍) എന്നാണ് ഈ വാഹനത്തിന്റെ പേര്.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

വളരെ ചുരുങ്ങിയ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയ്‌റോപ്ലെയിനില്‍ നിന്ന് ഓട്ടോമൊബൈലായി പരിവര്‍ത്തനം സാധ്യമാണ് എയ്‌റോമൊബൈലിന്.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

നിലവിലുള്ള ഏതൊരു വിമാനത്താവള സൗകര്യങ്ങളിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഒരു വിമാനമെന്ന നിലയില്‍ എയ്‌റോമൊബൈലിന് സാധിക്കും.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

കാര്‍ എന്ന നിലയില്‍ നിലവിലുള്ള സാധാരണ റോഡ് സൗകര്യങ്ങളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഓടാന്‍ വാഹനത്തിന് സാധിക്കും.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

നിലവില്‍ വന്‍ ബിസിനസ്സുകാരെ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍ മുമ്പോട്ടു നീക്കുന്നത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും വിമാനത്താവളത്തില്‍ വന്നിറങ്ങി അതേ വിമാനത്തെ കാറാക്കിമാറ്റി ഹോട്ടലിലേക്ക് പായുന്ന ബിസിനസ്സുകാരനെ ഒന്നു ഭാവന ചെയ്തു നോക്കൂ. സ്വന്തം വിമാനത്തിലൊക്കെ പോകുന്ന ബിസിനസ്സുകാരുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് 'ഞെട്ടിക്കല്‍' ആണല്ലോ? അതിന് ഏറ്റവും പറ്റിയ സാധനമാണ് എയ്‌റോമൊബൈല്‍.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

റോഡിലെ ഓട്ടത്തിന് സാധാരണ പെട്രോള്‍ തന്നെ ഉപയോഗിക്കാം എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

ടേക്ക് ഓഫിന് താരതമ്യേന കുറച്ച് റണ്‍വേ മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

എയ്‌റോമൊബൈലിന്റെ നാലാം തലമുറ (3.0) പതിപ്പാണിത്. മുന്‍ പതിപ്പായ എയ്‌റോമൊബൈല്‍ 2.5 മോഡലിനെക്കാള്‍ നിരവധി സാങ്കേതിക പുതുക്കലുകള്‍ വരുത്തിയിട്ടുണ്ട് രണ്ടാംതലമുറ പതിപ്പില്‍.

എയ്‌റോമൊബൈല്‍ അഥവാ പറക്കും കാര്‍

1990-94 കാലയളവിലാണ് എയ്‌റോമൊബൈലിന്റെ ആദ്യ പതിപ്പ് (എയ്‌റോമൊബൈല്‍ 1.0) നിര്‍മിക്കപ്പെടുന്നത്. 1995-2010 കാലയളവില്‍ ഈ വാഹനത്തിന്റെ രണ്ടാം തലമുറയും 2011-2013 കാലയളവില്‍ മൂന്നാംതലമുറയും പുറത്തെത്തി.

More from DriveSpark

Article Published On: Thursday, October 30, 2014, 11:35 [IST]
English summary
AeroMobil is a flying car that perfectly makes use of existing infrastructure created for automobiles and planes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X