പുത്തൻ എമിഷൻ മാനദണ്ഡങ്ങളിലും അടിയറവ് പറയാതെ ഡീസൽ ഹൃദയവുമായി നിലവിലുള്ള മോഡലുകൾ

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളുടെ ഫേസ് II -ന്റെ വരവോടെ ഡീസൽ വാഹന പ്രേമികൾ വീണ്ടും പൊല്ലാപ്പിലായിരിക്കുകയാണ്. നിർമ്മാതാക്കൾക്ക് ഡീസൽ പവർട്രെയിനുകൾ നൽകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെന്നെ, ചെലവ് അല്പം കൂടുതലായതിനാൽ വിൽപ്പന വോളിയം കൊണ്ടുവരുന്ന ജനപ്രിയ കാറുകൾക്കൊപ്പം മാത്രം ഡീസൽ എഞ്ചിനുകൾ സജ്ജീകരിക്കാനാണ് ഇപ്പോൾ ബ്രാൻഡുകൾ ആഗ്രഹിക്കുന്നത്.

അതിനാൽ തന്നെ അല്പം ഡിമാൻഡ് കുറഞ്ഞ കാറുകളിൽ ഈ ഒരു ഡീസൽ ഓപ്ഷൻ കണികാണാൻ പോലും കിട്ടില്ലെന്ന് പ്രതീക്ഷിക്കാം. കർശനമായ RDE യുഗത്തിലേക്ക് ചുവടു വെച്ചിട്ട് ഒരു മാസം കഴിയുമ്പോഴേക്കും ഇന്ത്യൻ വിപണിയിൽ ശേഷിക്കുന്ന ഡീസൽ കാറുകളും എസ്‌യുവികളും ഏതെല്ലാം എന്ന് നോക്കാം. രാജ്യത്ത് 8.0 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരുന്നവയാണിത്.

ഇന്ത്യയിൽ ഡീസൽ ഹൃദയവുമായി നലിവിലുള്ള മോഡലുകൾ

1. ടാറ്റ ആൾട്രോസ്

ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഡീസൽ വാഹനമാണ് ആൾട്രോസ്, വിപണിയിൽ അവശേഷിക്കുന്ന ഒരേയൊരു ഡീസൽ ഹാച്ച്ബാക്കാണിത് എന്നതും ശ്രദ്ധേയമാണ്. ബിഎസ് VI ഫേസ് II -ൽ പ്രീമിയം ഹാച്ചിനെ ടാറ്റ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്താൻ ആൾട്രോസിന്റെ ജീവിതം ഇനിയും ബാക്കി എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ആൾട്രോസ് ഡീസൽ പവർട്രെയിൻ നിലനിർത്തിയിരിക്കുകയാണ്. 1.5 ലിറ്റർ യൂണിറ്റ് 89 bhp മാക്സ് പവറും 200 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ലിറ്ററിന് 23.64 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. പ്രീമിയം ഹാച്ചിന്റെ ബേസ് മോഡൽ XE പ്ലസ് ഡീസലിന് 7.99 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് XZ പ്ലസ് ഡീസൽ ഡാർക്ക് എഡിഷന് 10.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില..

2. മഹീന്ദ്ര ബൊലേറോ നിയോ

ബൊലേറോ എന്ന പേരിലാണ് പഴയ TUV300 ഇന്ന് വിപണിയിലെത്തുന്നത്. ബൊലേറോ നിയോ പ്ലസ് 9-സീറ്ററും മഹീന്ദ്രയുടെ അണിയറയിൽ തയ്യാറായികൊണ്ടിരിക്കുകയാണ്. ബൊലേറോ റേഞ്ചിലെ അല്പം പ്രീമിയം വാഹനമാണിത്, ഇത്തിരി കൂടുതൽ കംഫർട്ടറും ഇതിന് ലഭിക്കുന്നു. 1.5 ലിറ്റർ മോട്ടോർ 100 bhp പവറും 260 Nm torque ഉം പുറപ്പെടുവിക്കും. ബേസ് N4 മോഡലിന്റെ എക്സ്-ഷോറൂം വില 9.62 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് സ്പെക്ക് പതിപ്പായ N10 (O) -ക്ക് 12.24 ലക്ഷം വരെ ഉയരുന്നു.

ഇന്ത്യയിൽ ഡീസൽ ഹൃദയവുമായി നലിവിലുള്ള മോഡലുകൾ

3. മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോ വളരെ സവിശേഷമായ ഒരു മോഡലാണ്, മലയോര പ്രദേശങ്ങൾക്കും ഗ്രാമീണ സാഹചര്യങ്ങൾക്കും അനുയോജ്യമായി നിർമ്മിച്ച ഇന്ത്യയിലെ ഏക പാസഞ്ചർ വാഹനമാണിത്. അതു കൊണ്ടു തന്നെ കംഫർട്ട് ഫീച്ചറുകൾ കുറവാണെങ്കിലും ഇതിന് അല്പം വില കൂടുതലാണ്. ബേസ് വേരിയന്റുകൾ നോക്കുകയാണെങ്കിൽ നിയോയെക്കാൾ വില കൂടുതലാണെങ്കിലും, 10.79 ലക്ഷം രൂപയാണ് ടോപ്പ് സ്പെക്ക് B6 (O) -യുടെ എക്സ്-ഷോറൂം വില. ബേസ് മോഡൽ ബൊലേറോയുടെ വില ആരംഭിക്കുന്നത് 9.78 ലക്ഷം രൂപ മുതലാണ്. ബൊലേറോ നിയോയുടെ അതേ ത്രീ-സിലിണ്ടർ യൂണിറ്റാണ് ഇതിനും ലഭിക്കുന്നത്, എന്നാൽ 75 bhp പവറും 210 Nm torque ഉം വികസിപ്പിക്കുന്നതിനായി എഞ്ചിൻ ഡീ-ട്യൂൺ ചെയ്തിരിക്കുന്നു.

4. മഹീന്ദ്ര XUV300

ഈ ലിസ്റ്റിലെ മൂന്നാമത്തെ മഹീന്ദ്ര മോഡൽ, XUV300 സബ് ഫോർ മീറ്റർ എസ്‌യുവിയാണ്. നിലവിൽ XUV300 ആണ് വിപണിയിലെ ഏറ്റവും ചെലവ് കുറഞ്ഞ സബ് ഫോർ മീറ്റർ എസ്‌യുവി. ഇതിന് നാല്-സിലിണ്ടർ എഞ്ചിൻ ലഭിക്കുന്നു. 110 bhp പവറും 300 Nm torque ഉം ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. വളരെ വിശാലമായ ഇന്റീരിയറുക്കൊപ്പം ഫൈവ്-സ്റ്റാർ ക്രാഷ് റേറ്റിംഗും വാഹനത്തിന് ലഭിക്കുന്നു. XUV300 -ന്റെ അടിസ്ഥാന W4 ട്രിമ്മിന് 9.9 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന W8 (O) ഡീസൽ AMT -ക്ക് 14.59 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഇന്ത്യയിൽ ഡീസൽ ഹൃദയവുമായി നലിവിലുള്ള മോഡലുകൾ

5. കിയ സോനെറ്റ്

സോനെറ്റിന്റെ ബേസ് HTE ഡീസൽ iMT വേരിയന്റിന്റെ എക്സ്-ഷോറൂം വില 9.95 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-സ്പെക്ക് X ലൈൻ ഡീസൽ ഓട്ടോമാറ്റിക്കിന്റെ വില 14.89 ലക്ഷം രൂപ വരെ ഉയരുന്നു. സോനെറ്റിന് തന്റെ ഹ്യുണ്ടായി കസിൻ വെന്യുവിനേക്കാൾ 60,000 രൂപ വില കുറവാണ്. കൂടാതെ, കിയ സോനെറ്റിന് ബേസ് മോഡൽ ഡീസൽ വേരിയന്റിൽ നിന്ന് തന്നെ iMT ട്രാൻസ്മിഷൻ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വെന്യുവിന്റെ ബേസ് ഡീസൽ വേരിയന്റിന് ഒരു മാനുവൽ ഗിയർബോക്സാണ് ലഭിക്കുന്നത്.

6. ടാറ്റ നെക്സോൺ

ടാറ്റയുടെ മോഡൽ നിരയിൽ ഇതുവരെ ഏറ്റവുമധികം വിൽപ്പനയുള്ളതും അതിന്റെ സെഗ്‌മെന്റിലും ഈ ലിസ്റ്റിലും ഏറ്റവും ജനപ്രിയമായ ഒന്നാണ് നെക്സോൺ. മികച്ച ഫീച്ചറുകളും ഫൈവ് സ്റ്റാർ ക്രാഷ് റേറ്റിംഗുമാണ് വാഹനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങൾ. ആൾട്രോസിന്റെ അതേ ഡീസൽ എഞ്ചിനാണ് ഇതിനും ലഭിക്കുന്നത്. എന്നാൽ അല്പം ട്യൂൺ ചെയ്ത മോട്ടോർ 113 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. നെക്‌സോണിന്റെ വില ബേസ് XM ഡീസലിന് 10.04 ലക്ഷം രൂപ മുതൽ XZA പ്ലസ് ലക്സ് S ഡീസൽ റെഡ് ഡാർക്ക് എഡിഷന് 14.34 ലക്ഷം രൂപ വരെയുമാണ്.

ഇന്ത്യയിൽ ഡീസൽ ഹൃദയവുമായി നലിവിലുള്ള മോഡലുകൾ

7. ഹ്യുണ്ടായി വെന്യു

അടിസ്ഥാന വേരിയന്റുകളിൽ സോനെറ്റിന് വില കുറവാണെങ്കിലും, വെന്യു ഡീസൽ ടോപ്പ്-സ്പെക്ക് SX (O) ഡീസൽ DT -ക്ക് 13.13 ലക്ഷം രൂപയാണ് വില. 1.76 ലക്ഷം രൂപയുടെ കുറവ്. ഈ വിലയ്ക്ക്, വെന്യുവിന് അപ്പ് മാർക്കറ്റ് സ്റ്റൈലിംഗും കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ ടെയിൽ ലൈറ്റുകൾ പോലെയുള്ള ട്രെൻഡി ഡിസൈൻ ഘടകങ്ങളും ലഭിക്കുന്നു. വാഹനത്തിന് സമാനമായ 114 bhp പവർ, 250 Nm torque പവർ ഔട്ട്പുട്ടുകളുള്ള സോനെറ്റിന്റെ അതേ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ലഭിക്കുന്നു.

8. മഹീന്ദ്ര ഥാർ

മഹീന്ദ്ര RWD ആർക്കിടെക്ചറിനൊപ്പം 1.5 ലിറ്റർ ഡീസൽ അവതരിപ്പിച്ചതോടെ, ഥാറിന്റെ എൻട്രി ലെവൽ മോഡലിന്റെ വില 9.99 ലക്ഷം രൂപയായി കുറഞ്ഞു. എന്നാൽ ഇൻട്രോഡക്ടറി പ്രൈസിന് ശേഷം വില വർധനയോടെ മഹീന്ദ്ര ഥാറിന്റെ വില ഇപ്പോൾ അടിസ്ഥാന AX (O) HT ഡീസൽ RWD -യ്ക്ക് 10.54 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-സ്പെക്ക് LX HT ഡീസൽ AT 4WD -ക്ക് 16.77 ലക്ഷം രൂപ വരെ ഉയരുന്നു. ബേസ് വേരിയന്റുകൾക്ക് XUV300 -ന്റെ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടോപ്പ്-സ്പെക്ക് ഡീസൽ വേരിയന്റുകൾക്ക് 2.2 ലിറ്റർ യൂണിറ്റും ലഭിക്കും.

More from DriveSpark

Article Published On: Monday, May 1, 2023, 15:00 [IST]
English summary
Affordable diesel cars remaining in india after new rde norms
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X