അറിയാലോ അളിയാ വല്ലാത്ത ദാരിദ്യമാ; വിമാനം റദ്ദാക്കി ലുഫ്താൻസയും
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ് ലുഫ്താൻസാ. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് ലുഫ്താൻസയിൽ ഉളളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് അതിലും ഉളളത്. എഞ്ചിനുകൾ കേടായത് കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതേ പ്രശ്നമാണ് ലുഫ്താൻസയും നേരിടുന്നത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്.
അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് ലുഫ്താൻസ ആരോപിച്ചിരുന്നു. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തത്. അത് കൊണ്ട് തന്നെ ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതരാക്കുകയും ചെയ്തു. 61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്.
2019 ഡിസംബറിലാണ് പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളുടെ ഏഴ് ശതമാനം തകരാറിലായത്. 2022 ഡിസംബറിൽ ഇത് 50 ശതമാനമായി ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളുളെല്ലാം കമ്പനി ലംഘിച്ചിരുന്നു. രണ്ട് എയർലൈൻസുകളാണ് ഒരേ സമയം ഒരേ പ്രശ്നം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

മിക്ക പാസഞ്ചര്‍ വിമാനങ്ങളിലും ഭക്ഷണം നല്‍കുന്നു. അതിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല. കാലം ഇങ്ങനെ കടന്ന്‌പോയിക്കൊണ്ടിരിക്കവെ അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച പാചകവിദഗ്ധന്‍ പാചകം ചെയ്ത ഭക്ഷണമായാല്‍ പോലും വിമാനത്തില്‍ അത് വിളമ്പിയാല്‍ ടേസ്റ്റ് ഉണ്ടാവില്ല എന്നതാണ് അതിന്റെ വാസ്തവം.
ഇതിന് ശാസ്ത്രീയമായ ചില കാരണങ്ങളും പറയുന്നുണ്ട്. ഒരു വിമാനത്തില്‍ ആയിരിക്കുമ്പോള്‍ ക്യാബിന്‍ പ്രഷര്‍ വളരെ കുറവായിരിക്കും. നിങ്ങള്‍ അത് തിരിച്ചറിഞ്ഞില്ലെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് അറിയാം. ചെവി, മൂക്ക്, വായ എന്നിവയില്‍ മര്‍ദ്ദം അനുഭവപ്പെടും. ക്യാബിന്‍ പ്രഷറിനൊപ്പം ഡ്രൈ ക്യാബിന്‍ എയര്‍, ഉയര്‍ന്ന എഞ്ചിന്‍ ശബ്ദം എന്നിവയും ഭക്ഷണത്തിന്റെ രുചി ഇല്ലായ്മക്ക് കാരണമാകുന്നുവെന്നാണ് ശാസ്ത്രീയമായ വെളിപ്പെടുത്തല്‍.
വിമാനത്തിനകത്ത് പൊതുവെ ഡ്രൈ എയര്‍ ആയിരിക്കും ഉണ്ടാകുക. ഇടുങ്ങിയ സ്ഥലത്ത് ഇരിക്കുന്നതോടൊപ്പം ക്യാബിന്‍ പ്രഷര്‍ കുറയുന്നതും നിര്‍ജലീകരണത്തിനുള്ള സുപ്രധാന കാരണമാണ്. ഇത് കാലില്‍ നീരുവെക്കുന്ന പ്രശ്നം മാത്രമല്ല പല യാത്രക്കാര്‍ക്കും തലവേദനയുമുണ്ടാക്കുന്നു. ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിമാനയാത്രകളില്‍ ഇടക്കിടെ പറ്റുന്ന സമയങ്ങള്‍ നടക്കുക. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ക്ക് തോന്നുമ്പോള്‍ നടക്കാന്‍ പറ്റില്ല. നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണയായി സീറ്റ് ബെല്‍റ്റ് ലൈറ്റ് പ്രകാശിക്കുന്നതായി കാണാം. ആ സമയത്തും സീറ്റ്ബെല്‍റ്റ് ധരിച്ച് സീറ്റില്‍ ഇരിക്കണം. മിക്കപ്പോഴും, ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയത്ത് ഈ ലൈറ്റ് പ്രകാശിക്കും.


Click it and Unblock the Notifications








