77 വർഷത്തിനിടയ്ക്ക് ഭാരതീയരുടെ മനം കവർന്ന കാറുകൾ ഇതൊക്കെയാണ്
ഓഗസ്റ്റ് 15-ന് ഇന്ത്യ അതിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, 'ഇന്ത്യയിൽ നിർമ്മിച്ച' ഏറ്റവും പ്രശസ്തമായ ചില കാർ മോഡലുകളിലേക്ക് നമ്മൾക്കൊന്ന് അറിഞ്ഞിരിക്കാം. രാജ്യത്ത് വളരെയധികം വിജയം നേടിയതും കൂടാതെ വിവിധ ആഗോള വിപണികളിൽ വിറ്റഴിച്ച കാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.ഒരുപാട് വർഷങ്ങളായി, ഇത്തരത്തിലുളള നിരവധി കാറുകൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുകയും പ്രാദേശിക വിപണികളിലും ആഗോള വിപണികളിലും വളരെയധികം വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്നാണ് റീവ ഐ, ഇന്ത്യയിൽ നിർമ്മിച്ചതാണ്. ഇത് പ്രാദേശികമായും മറ്റ് 26 ആഗോള വിപണികളിലും വിറ്റിരുന്നു. കമ്പനി പിന്നീട് മഹീന്ദ്ര ഏറ്റെടുക്കുകയും 2011 വരെ ഇന്ത്യയിൽ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴും പലരും വളരെ നന്നായി സൂക്ഷിക്കുന്ന ഒറു ഇലക്ട്രിക് വാഹനമാണ് അത്.

DC അവന്തി: DC അവന്തി ആദ്യമായി രാജ്യത്ത് നിർമ്മിച്ച ഒരു സ്പോർട്സ് കാർ ആണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ഒരു സ്പോർട്സ് കാർ നിർമ്മിക്കാനുള്ള 'ഡിസി'യുടെ ഒരു മികച്ച സംരംഭമായിരുന്നു, എന്നിരുന്നാലും, പ്രാരംഭ ഹൈപ്പിന് ശേഷം അത് പെട്ടെന്ന് പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. 248 bhp കരുത്തേകുന്ന 2.0 ലിറ്റർ എഞ്ചിനായിരുന്നു കാറിന് കരുത്ത് പകരുന്നത്.
ഹിന്ദുസ്ഥാൻ അംബാസഡർ: ഈ കാറിനെ ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് പോലും പരിചിതമാണ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ. തുടക്കത്തിൽ, ഓക്‌സ്‌ഫോർഡ് മോറിസിനെ അടിസ്ഥാനമാക്കി, രാജ്യത്ത് ആദ്യമായി നിർമ്മിച്ച കാറുകളിലൊന്നാണ് 'അംബി'. 1958 ലാണ് അംബാസഡർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്, ജനങ്ങൾ മുതൽ പ്രധാനമന്ത്രി വരെ എല്ലാവരുടേയും ഇഷ്ടവാഹനമായിരുന്നു ഇത്.

ടാറ്റ ഇൻഡിക്ക: ഇൻഡിക്ക ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. അതുവരെ വാണിജ്യ വാഹനങ്ങൾ മാത്രം നിർമ്മിക്കാൻ അറിയപ്പെട്ടിരുന്ന ഒരു കമ്പനി, മാരുതി സെൻ പോലുള്ള വാഹനങ്ങൾക്ക് എതിരാളിയായി ഇൻഡിക്കയെ കൊണ്ടുവന്നത്.
ടാറ്റ ഇൻഡിക്ക ഒരു ഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിരുന്നു. ഇൻഡിക്കയുടെ വിജയം ടാറ്റ മോട്ടോഴ്‌സിനെ സെഡാൻ, എസ്റ്റേറ്റ്, ക്യാബുകൾ തുടങ്ങി വിവിധ പതിപ്പുകൾ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ടാറ്റ ഇൻഡിക്കയെ റോവർ റീ-ബാഡ്ജ് ചെയ്യുകയും സിറ്റിറോവർ എന്ന പേരിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുകയും ചെയ്തു.

മഹീന്ദ്ര സ്കോർപിയോ: ടാറ്റ ഇൻഡിക്കയ്ക്ക് സമാനമായി, മഹീന്ദ്രയിൽ നിന്നുള്ള സ്കോർപിയോ എസ്‌യുവി പാസഞ്ചർ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനം കുറിച്ചിട്ടു. മഹീന്ദ്ര സ്കോർപിയോ, പൂർണ്ണമായും ഇൻ-ഹൗസ് വികസിപ്പിച്ച ആദ്യത്തെ വാഹനം കൂടിയാണ്, കൂടാതെ ബ്രാൻഡിന്റെ നിലനിൽപ്പിന്റെ 50 വർഷം അടയാളപ്പെടുത്തുകയും ചെയ്തു.
മഹീന്ദ്ര സ്കോർപിയോ ആദ്യമായി 2002 ലാണ് വിൽപ്പനയ്‌ക്കെത്തിയത്, ഇന്നുവരെ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായി ഇപ്പോഴും തുടരുന്നു. പുതിയ തലമുറ സ്കോർപ്പിയോ വലിയ വിൽപ്പനയാണ് കമ്പനിക്ക് നേടിക്കൊടുത്തത്. ഇപ്പോഴും വലിയ ഡിമാൻ്റാണ് വാഹനത്തിന്. മുതൽ മാസം വരെയാണ് കാത്തിരിപ്പ് കാലാവധി കമ്പനി പറയുന്നത്.

ടാറ്റ നാനോ: 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ' അവതരിപ്പിക്കുക എന്ന രത്തൻ ടാറ്റയുടെ കാഴ്ചപ്പാടിന്റെ ഫലമാണ് ടാറ്റ നാനോ. ഇന്ത്യൻ വിപണിയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് താങ്ങാനാവുന്ന ഒരു പകരക്കാരനാകുമെന്നതായിരുന്നു നാനോയുടെ കാഴ്ചപ്പാട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന ടാഗ് നാനോയെ പ്രാരംഭ ഹൈപ്പ് നേടാൻ സഹായിച്ചെങ്കിലും, ഇത് താമസിയാതെ ഇല്ലാതായി. എനിക്ക് പലപ്പോഴും തോന്നിയിട്ടുളള കാര്യം എന്താണ് എന്ന് വച്ചാൽ ടാറ്റയുടെ മാർക്കറ്റിങ്ങിൽ വന്ന പിഴവായിട്ടാണ് തോന്നിയിട്ടുളളത്.
ഏറ്റവും വില കുറഞ്ഞ കാർ എന്ന് പറയുന്നതിന് പകരം സാധാരണക്കാരന് താങ്ങാനാകുന്ന കാർ എന്ന് പറയുന്നതായിരുന്നു അൽപ്പം കൂടി നല്ലത് എന്ന് തോന്നി. വിലകുറഞ്ഞ കാർ എന്ന് കേൾക്കുമ്പോൾ അതിൽ സുരക്ഷയില്ലാത്ത വാഹനമായിട്ടേ എല്ലാവരും കരുതു. സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം ആകുന്ന ഈ വേളയിൽ വാഹന വിപണിയിൽ പെട്ടെന്ന് എടുത്ത് പറയത്തക്ക മാറ്റങ്ങൾ കൊണ്ടു വന്ന വാഹനങ്ങളേയാണ് ഇവിടെ പരാമർശിച്ചത്. നിങ്ങൾക്ക് ഏതെങ്കിലും വാഹനത്തിൻ്റെ കാര്യം ഓർക്കുകയാണെങ്കിൽ കമൻ്റ് ചെയ്യാൻ മറക്കരുത്. എല്ലാ വായനക്കാർക്കും സ്വാതന്ത്രദിനാശംസകൾ നേരുന്നു.


Click it and Unblock the Notifications








