Just In
- 2 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 3 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 3 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- 4 hrs ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
Don't Miss
- Movies 'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
വണ്ടി ഭ്രാന്തമാർക്ക് ഏറ്റവും പ്രിയങ്കരമായ സിനിമളിലൊന്നാവും ഫാസ്റ്റ് & ഫ്യൂരിയസ് സീരീസ്. മുമ്പത്തെ എല്ലാ ഫാസ്റ്റ് & ഫ്യൂരിയസ് സിനിമകളും പുതിയ കാറുകൾ അവതരിപ്പിച്ചു, അതൊരു ആരാധനാകേന്ദ്രമായി മാറുകയും ചെയ്തു.
ഒറിജിനൽ സിനിമയിലെ ടൊയോട്ട സുപ്ര MK4 അല്ലെങ്കിൽ നിസാൻ സ്കൈലൈൻ GT-R34, മിത്സുബിഷി ലാൻസർ ഇവോ എന്നിങ്ങനെ ചിത്രത്തിൽ ഫീച്ചർ ചെയ്ത കാറുകളാണ് ഫാസ്റ്റ് & ഫ്യൂരിയസിനെ ഇന്നത്തെ നിലയിൽ എത്തക്കുന്നതിന് വളരെയധികം ഉത്തരവാദികളാണ്.
ചിത്രത്തിന്റെ 2021 പതിപ്പിൽ, സിനിമയുടെ കാസ്റ്റ് വിശ്വസിക്കുന്നതിലും അതീതമായി വളർന്നു, അതുപോലെ തന്നെ അവർ ഓടിക്കുന്ന കാറുകളുടെ പട്ടികയും. പുതിയ ഫാസ്റ്റ് & ഫ്യൂരിയസ് 9 -ൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന എല്ലാ കാറുകളുടെയും വിശദമായ വിവരണം ഇതാ.
2020 ടൊയോട്ട സുപ്ര:
ടൊയോട്ട സുപ്ര എക്കാലത്തെയും മികച്ച കാറുകളിലൊന്നാണെന്നും ഫാസ്റ്റ് & ഫ്യൂരിയസ് സിനിമകളുടെ സ്റ്റോറി ലൈനിൽ വളരെയധികം പ്രാധാന്യമുണ്ടെന്നും പ്രത്യേകം പറയേണ്ടതില്ല.
ഇത്തവണ ചിത്രത്തിൽ MY20 മോഡൽ ഉപയോഗിക്കും, ഒപ്പം ഹാനിന്റെ ടോക്കിയോ ഡ്രിഫ്റ്റ് മാസ്ഡ RX-7 -ന്റെ അതേ ലിവറി ധരിക്കുന്നതായി കഴുകൻ കണ്ണുള്ള ആരാധകർക്ക് പെട്ടെന്ന് തിരിച്ചറിയാനാവും.
1970 ഡോഡ്ജ് ചാർജർ R/T:
സിനിമയുടെ എല്ലാ ആവർത്തനങ്ങളിലും സ്ഥിരത പുലർത്തുന്നത് ഡൊമിനിക് ടൊറെറ്റോയുടെ (വിൻ ഡീസൽ) ക്ലാസിക് അമേരിക്കൻ മസിൽ കാറുകളോടുള്ള സ്നേഹമാണ്. സിനിമാ ട്രെയിലറുകളിലൊന്നിൽ അദ്ദേഹം ഒരു ചാർജർ ഉപയോഗിക്കുന്നതായി കാണിക്കുന്നു, ഇത് 1970 ലെ R/T ഡോഡ്ജ് ചാർജറുമായി സാമ്യമുള്ളതായി തോന്നുന്നു, അത് യഥാർത്ഥ സിനിമയിൽ (2001) തകർന്നിരുന്നു. പുതിയ സിനിമ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്രധാന ത്രോബാക്ക് ആയിരിക്കാം ഇത്.
2020 ഹെൽകാറ്റ് ചാർജർ വൈഡ്ബോഡി:
2020 ചാർജർ വൈഡ്ബോഡി പുതിയ F&F -ൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്നു. സിനിമയുടെ പ്രധാന കഥാപാത്രത്തിന് (ഡൊമിനിക് ടോറെറ്റോ) ഇത് തികച്ചും അനുയോജ്യമാണ്. മികച്ച ക്ലാസ് 707 bhp കരുത്ത് പുറത്തെടുക്കുന്നതിനും 881 Nm torque അൺലോക്കുചെയ്യുന്നതിനും ഹെൽകാറ്റ് ഒരു V8 എഞ്ചിൻ ഉപയോഗിക്കുന്നു.
1974 ഷെവർലെ നോവ SS:
ജോർദാന ബ്രൂസ്റ്റർ F&F ഫ്രാഞ്ചൈസിയിലേക്ക് മിയ ടോറെറ്റോ ആയി മടങ്ങിവരുന്നതായി അടയാളപ്പെടുത്തുകയും 1974 മോഡൽ ഷെവർലെ നോവ SS ചിത്രത്തിൽ ഓടിക്കുകയും ചെയ്യും. പുതിയ സിനിമയിൽ സ്ക്രീൻ സമയം ലഭിക്കുന്ന ചുരുക്കം ചില ക്ലാസിക് കാറുകളിൽ ഒന്നാണിത്.
1968 ചാർജർ 500 (മിഡ് എഞ്ചിൻ):
1970 ഡോഡ്ജ് ചാർജർ R/T കൂടാതെ, 1968 മോഡൽ ചാർജർ 500 ആയിരിക്കും ചിത്രത്തിലെ മറ്റൊരു വിന്റേജ് ചാർജർ. ഡേറ്റോണ മാറ്റിസ്ഥാപിച്ച 426 ഹെമിയിൽ പ്രവർത്തിക്കുന്ന നാസ്കാർ ഹോമോലോഗേഷൻ ചാർജറാണിത്.
2020 ജീപ്പ് ഗ്ലാഡിയേറ്റർ:
റോമൻ പിയേഴ്സായി ടൈറസ് ഗിബ്സൺ 2020 ജീപ്പ് ഗ്ലാഡിയേറ്റർ പുതിയ F&F -ൽ ഓടിക്കുന്നത് കാണാം. നിലവിൽ രണ്ട് എഞ്ചിൻ കോൺഫിഗറേഷനുകളിൽ 285 bhp കരുത്തുമായി 3.6 ലിറ്റർ പെന്റാസ്റ്റാർ V6 എഞ്ചിനിലും 260 bhp കരുത്തുമായി 3.0 ലിറ്റർ ഇക്കോഡീസൽ V6 എഞ്ചിനിലും പിക്കപ്പ് ലഭ്യമാണ്.
2018 നോബിൾ M600:
ബ്രിട്ടീഷ് ബ്രാൻഡായ നോബലിൽ നിന്ന് പരിമിതമായി നിർമ്മിക്കുന്ന ഫെറാറി ചലഞ്ചിംഗ് സൂപ്പർകാറാണ് M600. യുകെയിലെ ലീസെസ്റ്റർഷെയറിലെ നോബിൾ ഓട്ടോമോട്ടീവ് ആണ് ഇത് നിർമ്മിക്കുന്നത്. സൂപ്പർകാർ സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതും ഇരട്ട-ടർബോചാർജ്ഡ് V8 എഞ്ചിനും ഉപയോഗിക്കുന്നു.
2015 ഷെൽബി മസ്താംഗ് GT 350:
ഫാസ്റ്റ് & ഫ്യൂരിയസ് 9 WWE ഗുസ്തി താരം ജോൺ സീനയെ ജേക്കബായി അവതരിപ്പിക്കും, അദ്ദേഹം സിനിമയിൽ മാസ്റ്റർ വില്ലനായി അഭിനയിക്കും. സീനയുടെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നതിന്, ഡോമിനെയും ടീമിനെയും വെല്ലുവിളിക്കാൻ 2015 ഷെൽബി മസ്താംഗ് GT 350 ഉണ്ടാകും.