അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിൻ്റെ അവസാന സന്ദേശം, എന്താണ് MAYDAY CALL എന്നറിയാമോ
രാജ്യത്തെ തന്നെ നടുക്കിയ വിമാനാപകടമായി മാറിയിരിക്കുകയാണ് അഹമ്മദാബാദിൽ സംഭവിച്ചത്. 230 യാത്രക്കാരും 12 ക്യാബിൻ ക്രൂ അംഗങ്ങളുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം 800 അടി ഉയരത്തിൽ എത്തിയപ്പോഴേക്കും താഴേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30-നായിരുന്നു അപകടം. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിൻ്റെ സാങ്കേതിക തകരാർ മൂലമാണ് അപകടം സംഭവിച്ചെതെന്നാണെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകു. അപകടത്തിന് തൊട്ടുമുൻപായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡെയ് കോൾ നൽകിയിരുന്നു, എന്നാൽ പിന്നീട് ഒരു സന്ദേശവും വിമാനത്തിൽ നിന്ന് ലഭിച്ചില്ല.
തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. വിമാനം ക്രാഷ് ലാൻഡ് ചെയ്തത് മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. മെയ്ഡെയ് സന്ദേശമെന്താണെന്ന് അറിയാത്തവർക്ക് വേണ്ടി വാക്ക് വന്ന വഴിയും അതിൻ്റെ അർത്ഥവും വിശദമായി ഈ ലേഖനത്തിൽ പങ്കുവയ്ക്കുകയാണ്.1920-കളിലാണ് എന്നെ സഹായിക്കു എന്ന് അർത്ഥം വരുന്ന മെയ്ഡർ എന്ന ഫ്രഞ്ച് വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1923ല്‍ പൈലറ്റുമാര്‍ക്കും നാവികര്‍ക്കുമുള്ള അന്താരാഷ്ട്ര റേഡിയോ ആശയവിനിമയത്തിന്റെ ഭാഗമായിട്ട് ഈ വാക്ക് മാറുകയായിരുന്നു എന്നതാണ് ചരിത്രം.

ഇംഗ്ലീഷ് സിനിമകളിൽ പലപ്പോഴും വിമാനാപകട സമയത്ത് നിങ്ങൾ ഇത്തരത്തിൽ മെയ്ഡെയ് കോൾ പറയുന്നത് കേട്ടിട്ടുണ്ടാകാം. മൂന്ന് തവണ തുടർച്ചയായി പൈലറ്റ് ആവർത്തിച്ചാൽ അടിയന്തര സഹായം ആവശ്യമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മെയ്‌ഡേ കോളുകള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ പരിഗണന നല്‍കണമെന്നാണ് ചട്ടം. വിമാനം എവിടെയാണെന്നും, എന്താണ് നേരിടുന്ന വെല്ലുവിളി, എത്ര പേര്‍ വിമാനത്തിലുണ്ട്, എന്ത് സഹായമാണ് പൈലറ്റിന് ആവശ്യം എന്നുള്ള കാര്യങ്ങളെല്ലാം വിവരങ്ങൾ കൈമാറണം.
പറന്നുയർന്ന് ആദ്യ മിനിറ്റുകളിൽ തന്നെ ദുരന്തമുണ്ടായതാണ് വ്യാപ്‌തി ഇത്രയധികം കൂടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രത്യേകിച്ച് വിമാനം ലണ്ടനിലേക്ക് പോകുന്നത് കൊണ്ട് തന്നെ ഇന്ധനം വളരെ അധികം കൂടുതലായിരുന്നതും ഒരു കാരണമാണ്. അതുകൊണ്ട് തന്നെയാണ് ഇടിച്ചിറങ്ങിയ ഉടനെ തീപിടിച്ചത് തുടക്കത്തിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എഞ്ചിൻ തകരാർ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമായത് കൊണ്ട് തന്നെ പൈലറ്റുമാരെ അതിന് പരിശീലിപ്പിച്ചിട്ടുണ്ട്. അവർ പാലിക്കുന്ന ഒരു കാര്യമാണ് എബിസി എന്നത്. കാറുകളിൽ എബിസി എന്നത് പലർക്കും അറിയാമായിരിക്കും. വിമാനത്തിലെ പൈലറ്റുമാർക്കുമുണ്ട് ഈ സംവിധാനം. എ എന്നാൽ - എയർസ്പീഡ് ആണ്. മികച്ച ഗ്ലൈഡ് വേഗത സൃഷ്ടിക്കുകയും നിങ്ങളുടെ ഏറ്റവും മികച്ച ഗ്ലൈഡ് വേഗതയിലേക്ക് വിമാനത്തെ എത്തിക്കുയും ചെയ്യണം.
എന്നാൽ പറന്നുയർന്ന ഉടൻ തന്നെ ആയത് കൊണ്ടാണ് പൈലറ്റിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുൻപ് തന്നെ വിമാനം ഇടിച്ചിറങ്ങിയത്. പൈലറ്റുകൾ എല്ലായ്പ്പോഴും മതിയായ ലാൻഡിംഗ് ലൊക്കേഷനുകൾ പരിഗണിക്കേണ്ട ആവശ്യമുണ്ട്. മരങ്ങൾ, പവർലൈനുകൾ അല്ലെങ്കിൽ അതുപോലെയുളള വ്യക്തമായ സമീപന തടസ്സങ്ങളില്ലാത്ത പരന്നതും തുറന്നതുമായ ഒരു ഫീൽഡ് വേണം. നിങ്ങൾ ഒരു GPS നാവിഗേറ്റർ അല്ലെങ്കിൽ ചാർട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ, എമർജൻസി ലാൻഡിംഗ് ഏരിയ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുള്ള എമർജൻസി ഫംഗ്‌ഷനുകൾ അതിലൂടെ ലഭിക്കും.
ഓരോ സർവീസിന് മുൻപും ശേഷവും വിമാനം വളരെ സുക്ഷമ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. അത് കൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല. സന്ദർഭോചിതമായ ഇടപ്പെടലുകളാണ് കൂടുതലും ഗുണം ചെയ്യുക. പൈലറ്റിൻ്റെ പല സന്ദർഭോചിതമായ ഇടപ്പെടലുകൾ കൊണ്ട് റുപാട് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിൻ്റെ വീഡിയോകളും വാർത്തകളും നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








