പാൽ കൊടുത്ത കൈയിൽ തന്നെ കൊത്തി...! മുഖ്യമന്ത്രിയുടെ വാഹനത്തിന് പിഴയിട്ട് എ ഐ ക്യാമറ

കേരളത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടിയാണ് സർക്കാർ എഐ ക്യാമറ സ്ഥാപിച്ചത്. വാഹനാപകട മരണങ്ങളിൽ 50 ശതമാനം കുറവുണ്ടായി എന്ന തരത്തിലുളള റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .

ഇപ്പോഴിതാ എ ഐ ക്യാമറ മുഖ്യമന്ത്രിയുടെ വാഹനത്തിനും പിഴയിട്ടിരിക്കുകയാണ്. 2023 ഡിസംബർ മാസം 12 -നാണ് മുഖ്യമന്ത്രിയുടെ വാഹനത്തിലെ മുൻസീറ്റ് യാത്രക്കാരൻ സീറ്റ ബെൽറ്റ് ധരിച്ചിട്ടില്ല എന്ന് എഐ ക്യാമറ കണ്ടെത്തിയത്. നവകേരള സദസ്സ് നടക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്ത് വച്ച് നവകേരള ബസിന് അകമ്പടിയായി പോകുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമായ കിയ കാർണിവൽ. 500 രൂപ പിഴയാണ് നിയമലംഘനത്തിന് എംവിഡിക്ക് അടയ്ക്കേണ്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കാറിലുണ്ടായിരുന്നില്ല.

AI Camera Imposed Fine To Kerala Cm Pinarayi Vijayan Official Vehicle

മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാനായാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതുപുത്തൻ കിയാ കാർണിവലിലേക്ക് യാത്ര ഇന്നോവാ ക്രിസ്റ്റയിൽ നിന്ന് മാറ്റിയത്. എംപിവിയുടെ ലിമോസിന് പതിപ്പിന് 33,31,000 രൂപ വില വരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8 സ്പീഡ് ഓട്ടോമാറ്റിക് ലിമോസിൻ പ്ലസ് 7 സീറ്റർ മോഡലാണ് മുഖ്യമന്ത്രിക്ക് നൽകിയത്.

മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റ ഹാരിയർ എസ്‌യുവിക്ക് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ കിയാ കാർണിവൽ തന്നെ വാങ്ങാൻ തീരുമാനമെടുത്തത്. കെഎൽ 01 സിവി 6683 ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൻ്റെ നമ്പർ. കാർണിവൽ നിലവിൽ കമ്പനി പിൻവലിച്ചിരിക്കുകയാണ്.

AI Camera Imposed Fine To Kerala Cm Pinarayi Vijayan Official Vehicle

ഓസ്ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റ് റേറ്റിംഗ് സ്വന്തമാക്കിയ ചരിത്രവും വാഹനത്തിനുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസെസ്മെന്‍റിലും മികച്ച പ്രകടനമാണ് മുന്നോട്ടുവെച്ചത്. മുൻ ഭാഗങ്ങൾ, വശങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളിൽ നിന്ന് കാർണിവൽ, സുരക്ഷിത കവചം തീർക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ NACP ക്രാഷ് ടെസ്റ്റിന്റെ വിലയിരുത്തൽ.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ആക്ടീവ് ലെയ്ന്‍ കീപ്പിംഗ്, മുതലായവയാണ് കാര്‍ണിവലിന്റെ സുരക്ഷാ സവിശേഷതകളിൽ കിയ മോട്ടോർസ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നത്. ഇതിനു പുറമെ ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം, ടയർ പ്രെഷർ മോണിറ്റർ, എഞ്ചിൻ ഇമോബിലൈസർ, ക്രാഷ് സെൻസർ, എഞ്ചിൻ ചെക്ക് വാണിംഗ്, റോൾ ഓവർ മിറ്റിഗേഷൻ, കൺസേണിങ് ബ്രേക്ക് കൺട്രോൾ, കർട്ടൻ എയർബാഗുകൾ എന്നിവയും കിയ കാർണിവലിന് സുരക്ഷയേകാൻ എത്തുന്നുണ്ട്.

AI Camera Imposed Fine To Kerala Cm Pinarayi Vijayan Official Vehicle

നിരത്തുകളിലും ലാഭകണക്കുകളിലും തരംഗം സൃഷ്‌ടിച്ച സെൽറ്റോസിന് ശേഷം കൊറിയൻ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിച്ച രണ്ടാമത്തെ മോഡലായിരുന്നു ഇത്. കാര്‍ണിവലിനെ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് (CBU) ഉല്‍പ്പന്നമായിട്ടാണ് രാജ്യത്ത് എത്തിച്ചിരുന്നത്. നിലവിൽ പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ കാർണിവൽ തെരഞ്ഞെടുക്കാനും സാധിക്കുമായിരുന്നു.

ആഡംബരവും കിടിലൻ ഫീച്ചറുകളും കാരവൻ പ്രതീതിയുള്ള യാത്രാ മേൻമകളുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കാർണിവൽ പ്രിയങ്കമാവാൻ കാരണം. മികവുറ്റ യാത്രാ സുഖവും എംപിവിയുടെ പ്രത്യേകതയാണ്. സ്പീഡ് സ്പോര്‍ട്മാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. പരമാവധി 200 bhp കരുത്തിൽ 440 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഓപ്ഷൻ എംപിവിയിൽ ലഭ്യമല്ല.

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാര്‍ണിവലിന് അഴകേകുന്നത്. എന്തായാലും എഐ ക്യാമറ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും വെറുതെ വിടുന്നില്ല. മുഖം നോക്കാതെയുളള നടപടിയാണ് എഐ ക്യാമറ നടത്തിയത്. എനിക്ക് പടം പിടിക്കാനല്ലേ അറിയു സാറേ എന്നാണ് എഐ ക്യാമറയുടെ വാദം. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ അറിയിക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Tuesday, February 20, 2024, 14:36 [IST]
English summary
Ai camera imposed fine to kerala cm pinarayi vijayan official vehicle details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X