നിൻ്റെ പണി ഏൽക്കുന്നുണ്ടടാ... എഐ ക്യാമറകൾ കാരണം റോഡപകടങ്ങൾ കുറഞ്ഞെന്ന് ആൻ്റണി രാജു

കേരളത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചതിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങളും പകരം ചെളിവാരി എറിയലും എല്ലാം കണ്ടതാണ്. പക്ഷേ ഇപ്പോൾ ആശ്വാസകരമായ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. എഐ ക്യാമറകൾ വന്നതിന് ശേഷം റോഡുകളിലെ അപകടങ്ങൾ കുറഞ്ഞുവെന്നാണ് കേരളത്തിൻ്റെ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രസ്താവന. വാഹനാപകട മരണങ്ങളിൽ 50 ശതമാനം കുറവുണ്ടായി എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ചുരുക്ക സമയത്തിനുളളിൽ ഇത്രയും അപകട നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിൽ അത് വലിയ നേട്ടമാണ് തന്നെയാണ്. കാരണെ കേരളത്തിൽ അപകടം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .

നിൻ്റെ പണി ഏൽക്കുന്നുണ്ടടാ... എഐ ക്യാമറകൾ കാരണം റോഡപകടങ്ങൾ കുറഞ്ഞെന്ന് ആൻ്റണി രാജു

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപിപോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.

പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

നിൻ്റെ പണി ഏൽക്കുന്നുണ്ടടാ... എഐ ക്യാമറകൾ കാരണം റോഡപകടങ്ങൾ കുറഞ്ഞെന്ന് ആൻ്റണി രാജു

ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.

കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

എന്നാൽ മാറ്റി സ്ഥാപിക്കുന്ന ക്യാമറകൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളുളളതിൽ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ഇത് വരേയും ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകള്‍ തകരാറിലായിരിക്കുകയാണ്. തകരാറിലായവയുടെ എണ്ണം കുറവായതിനാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിട്ടില്ല എന്നതാണ് കാര്യം. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി ഇപ്പോഴും കേസ് നടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.

More from DriveSpark

Article Published On: Wednesday, July 26, 2023, 12:28 [IST]
English summary
Ai camera reduces road accidents in kerala antony raju transport minister
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X