ഇതുവരെ പിഴിഞ്ഞത്(പിരിച്ചത്) 161 കോടിയെന്ന് കണക്കുകൾ; എഐ ക്യാമറ മരണനിരക്ക് കുറച്ചോ
കേരളത്തിലെ എഐ ക്യാമറകൾ സ്ഥാപിച്ചതിൻ്റെ പ്രധാന ഉദ്ദേശം തന്നെ ട്രാഫിക് നിയമലംഘനങ്ങൾ തടയാനും അത് വഴി അപകടനിരക്കും മരണനിരക്കും കുറയ്ക്കുക എന്നതായിരുന്നു. എന്നാൽസർക്കാർ വിചാരിച്ചത് പോലെ എന്തെങ്കിലും നടന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. പുറത്ത് വരുന് കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ക്യാമറ സ്ഥാപിച്ചത് വഴി അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചില്ല എന്നതാണ്. 2023 -ൽ സ്ഥാപിച്ച ക്യാമറകൾ നിരവധി തവണ തകരാറിലാകുകയും അത് പോലെ തന്നെ കെൽട്രോണിൻ്റെ കുടിശ്ശിക അടയ്ക്കാത്തത് മൂലം പ്രവർത്തിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എഐ ക്യാമറ സീസൺ 2 ആരംഭിക്കുകയും ചെയ്തിരുന്നു.
മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്.

AI ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് മുമ്പ് തീരുമാനിച്ചിരുന്നു, എങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് MVD -യിൽ നിന്നും ബാറ്റൺ സ്വീകരിച്ചുകൊണ്ട് AI ക്യാമറ പദ്ധതി പൊലീസ് ഏറ്റെടുത്തത്.
AI ക്യാമറ പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും ആവിഷ്കരിക്കുമ്പോഴും നാനാദിക്കിൽ നിന്നും വലിയ എതിർപ്പുകളും, ആക്ഷേപങ്ങളും ഉയർന്നിരുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ന് ഇതിനെതിരെ ജയ് വിളിച്ചതും കൊടി പിടിച്ചതും ആക്ഷേപം പറഞ്ഞതുമാല പലരും പിന്നീട് പല അവസരങ്ങളിലും അത് തിരുത്തി പറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

വളരെ അധിക വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാനും അതിന്റെ തോത് ക്രമാനുഗമമായി കുറയ്ക്കാനും AI ക്യാമറ സംവിധാനം വിജയകരമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സംസ്ഥാനത്തെ അപകടമരണ നിരക്കില്‍ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 165 കോടിയാണ് ക്യാമറകള്‍ ഇൻസ്റ്റോൾ ചെയ്യാൻ ചെലവായത്.
ആദ്യവര്‍ഷം തന്നെ പിഴയിനത്തിൽ 78 കോടി രൂപയോളം വകുപ്പിന് ലഭിച്ചു. 428 കോടി രൂപയോളം വരുന്ന പിഴത്തുക ചുമത്തിയിട്ടുമുണ്ട്. നമുക്ക് ഏവർക്കും അറിയാവുന്നതു പോലെ മോട്ടോർ വാഹന വകുപ്പ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് നൽകാനുണ്ടായിരുന്ന കരാർ തുക മുടങ്ങിയതിനാൽ നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക ഇത്രയും കൂട്ടിയത്.
എന്നാൽ മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഇത്തരം പദ്ധതികള്‍ നേരിട്ടാണ് നടത്തുന്നത് എന്നതാണ് ഇതിലെ ട്വിസ്റ്റ്. സ്വന്തം ഫണ്ടില്‍ നിന്നാണ് പൊലീസ് സേന ക്യാമറകൾ സ്ഥാപിക്കാറുള്ളത്. അതോടൊപ്പം കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ നേരിട്ടാണ് നടത്തുന്നത് എന്നതും ശ്രദ്ധിക്കണം. മോട്ടോര്‍വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








