കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തണോ, എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ'നെ കുറിച്ച് അറിഞ്ഞു വച്ചോ
വിമാനയാത്ര വളരെ ചിലവേറിയ കാര്യമാണ് എന്നുളളത് കൊണ്ട് പലരും തങ്ങളുടെ വിമാനത്തിൽ കയറണം എന്ന ആഗ്രഹം മനസിൽ സൂക്ഷിക്കുകയാണ്. എന്നാൽ ചെറിയ ദൂരം വിമാനയാത്ര നടത്താൻ ഒരുപാട് കാശ് ഒന്നും വേണ്ട എന്ന് അറിയിക്കുകയാണ് എയർ അറേബ്യ.എയർലൈൻ കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുളള 150,000 സീറ്റുകളിലും ഓഫറുകളോടെ സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന പ്രമോഷൻ അവതരിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് സ്ഥലങ്ങളിലേക്കുളള നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റുകളാണ് എയർലൈൻസിൻ്റെ ഓഫറിൽ ഉൾപ്പെടുന്നത്. ഒരു വശത്തേക്കുള്ള യാത്രയുടെ നിരക്ക് 5,677 രൂപ മുതലാണ് ആരംഭിക്കുന്നത്. കമ്പനിയുടെ പുതിയ ഓഫറിൽ 2024 ഒക്ടോബർ 27 മുതൽ 2025 മാർച്ച് 29 വരെയുള്ള യാത്രകൾക്ക് വേണ്ടി, ഏപ്രിൽ 22 മുതൽ മെയ് അഞ്ച് വരെ ബുക്കിംഗ് ലഭ്യമാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.

മലയാളികൾക്കൊരു സന്തോഷവാർത്ത എന്താണെന്ന് വച്ചാൽ മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് പോകുന്ന നോൺസ്റ്റോപ്പ് ഫ്‌ളൈറ്റുകളുടെ ടിക്കറ്റ് നിരക്ക് എന്ന് പറയുന്നത് 5,677 രൂപ തൊട്ടാണ് എന്നാണ് കമ്പനിയുടെ ഓഫറിൽ പറഞ്ഞിരിക്കുന്നത്.
വിമാനയാത്രയിൽ പലർക്കും പല കാര്യത്തിൽ ടെൻഷനുണ്ടായിരിക്കാം,എന്നാൽ ഭൂരിഭാഗം പേർക്കും തങ്ങളുടെ ലഗേജിനെ പറ്റി തന്നെയായിരിക്കും ടെൻഷൻ. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്.
ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു. അപ്പോള്‍ നമ്മള്‍ ലഗേജ് ഭാരം കുറക്കേണ്ടതായി വരും. അതിനാല്‍ മുന്‍കൂറായി പണമടയ്ക്കുക എന്നതാണ് ഏറ്റവും നല്ല ആശയം.
നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം. സിംപിളായി കൈകൊണ്ട് ഭാരം പരിശോധിക്കാന്‍ സാധിക്കുന്ന തൂക്ക ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
അത് പോലെ തന്നെ പ്രധാനം ഒരു ആശയമുണ്ട്, അതായത് നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.
ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








