അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

By Dijo Jackson

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയുമെന്ന് നമ്മുക്കറിയാം. അപ്പോള്‍ 35,000 അടി മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടതല്ലേ?

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

എന്നാല്‍ വിമാനത്തിലിരുന്നു ശ്വസിക്കാന്‍ വലിയ പ്രയാസമുണ്ടാകാറില്ല. യഥാര്‍ത്ഥത്തില്‍ ഉയരം കൂടുന്തോറും വായുവിന്റെ അളവ് ക്രമാതീതമായി കുറയുന്നില്ല. അതായത് 35,000 അടി ഉയരത്തിലും വായു ആവശ്യത്തിലേറെയുണ്ട്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

എന്നാല്‍ ഈ അവസരത്തില്‍ വായുവിലുള്ള ഓക്‌സിജന് മര്‍ദ്ദം തീരെ കുറവായിരിക്കും. അതുകൊണ്ടു ഈ ഉയരത്തില്‍ ജീവജാലങ്ങള്‍ക്ക് വായു ശ്വസിച്ചെടുക്കാന്‍ പറ്റില്ല. പക്ഷെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടാറില്ല. ഇതിന് പിന്നിലെ കാരണം —

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

വിമാനങ്ങളിലെ ശുദ്ധവായു

വിമാനത്തിന്റെ ജെറ്റ് എഞ്ചിനുകളാണ് ഉള്ളിലിരിക്കുന്ന യാത്രക്കാര്‍ക്ക് ശുദ്ധവായു പകരുന്നതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നും. ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ചൂടും മര്‍ദ്ദവുമേറിയ വായുവാണ് പാസഞ്ചര്‍ ക്യാബിനില്‍ എത്തുന്നത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

എന്നാല്‍ ക്യാബിനില്‍ കടക്കുന്നതിന് മുമ്പ് അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ വായു സംസ്‌കരിച്ച് ശുദ്ധീകരിക്കപ്പെടും. ഉയരങ്ങളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഇരു ജെറ്റ് ടര്‍ബൈന്‍ എഞ്ചിനുകളിലൂടെയും വായു അതിവേഗം കടക്കും.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ടര്‍ബൈന് അകത്തുള്ള ഫാന്‍ ബ്ലേഡുകളുടെ അതിവേഗ ചലനം വായു മര്‍ദ്ദം കൂട്ടും. ശേഷം ചൂടും മര്‍ദ്ദവുമേറിയ വായുവാണ് ടര്‍ബൈനിലൂടെ പുറത്തുവരിക. 'ബ്ലീഡ് എയര്‍' (Bleed Air) എന്നാണ് ഈ ഘട്ടത്തില്‍ വായുവിനുള്ള പേര്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ടര്‍ബൈനില്‍ നിന്നും ചുട്ടുപൊള്ളുന്ന താപത്തിലായിരിക്കും വായു പുറത്തുചാടുക. അതുകൊണ്ടു വായുവിന്റെ താപം കുറയ്‌ക്കേണ്ടത് അനിവാര്യം. ഇതിനു വേണ്ടിയാണ് ഹീറ്റ് എക്‌സ്‌ചേഞ്ചറുകള്‍ (Heat Exchangers) വിമാനത്തില്‍ ഇടംപിടിക്കുന്നത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ വായുവിന്റെ താപം കുറയ്ക്കും. ശേഷം മാത്രമാണ് ശ്വസിക്കാന്‍ പര്യാപ്തമായ മര്‍ദ്ദത്തില്‍ വായു പാസഞ്ചര്‍ ക്യാബിനിലേക്ക് കടക്കുക. ശ്വസിച്ചു വിടുന്ന വായു പുറത്തേക്ക് കളയാനും വിമാനത്തില്‍ പ്രത്യേക സംവിധാനമുണ്ട്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

യാത്രക്കാര്‍ ശ്വസിച്ചു വിടുന്ന വായു ക്യാബിനിലുള്ള പ്രത്യേക വാല്‍വുകള്‍ വിമാനത്തില്‍ നിന്നും പുറന്തള്ളും. തത്ഫലമായി വിമാനത്തിന് അകത്തെ വായു നിലവാരം ക്രമപ്പെടും.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

കേവലം പറക്കാന്‍ മാത്രമല്ല വിമാന എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. പറക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളം. എന്നാല്‍ വിമാനത്തിനുള്ളിലെ വായുനിലയും മര്‍ദ്ദവും ക്രമപ്പെടുത്താന്‍ രണ്ടു എഞ്ചിനുകളും നിര്‍ണായകമാണ്.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

അറുപതുകളില്‍ സഞ്ചരിച്ചിരുന്ന വേഗതയാണ് യാത്രാവിമാനങ്ങള്‍ക്ക് ഇപ്പോഴും. അതായത് സാങ്കേതിക വളർച്ച യാത്രാവിമാനങ്ങളുടെ വേഗത വർധിപ്പിച്ചില്ലെന്ന് സാരം. ഇതെന്തു കൊണ്ടാണ്?

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ഇന്ധനക്ഷമതയും ചെലവും

വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാത്രാവിമാനങ്ങള്‍ പതിയെ പറക്കാനുള്ള പ്രധാന കാരണം ഇന്ധനക്ഷമതയാണ്. വിമാനവേഗത പത്തു ശതമാനം കൂട്ടിയാല്‍ ഇന്ധനഉപഭോഗം ഇരുപതു ശതമാനം വര്‍ധിക്കുമെന്നാണ് കണക്ക്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

എയറോഡൈനാമിക് പ്രതിരോധമാണിതിന് കാരണം. ഉയര്‍ന്ന വേഗത ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. ഇത് വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവും കൂട്ടും. ഇക്കാരണത്താല്‍ കഴിഞ്ഞ 40-50 വര്‍ഷമായി യാത്രാവിമാനങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടില്ല.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ടര്‍ബോഫാന്‍ അല്ലെങ്കില്‍ ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകള്‍

യാത്രാവിമാനങ്ങളിലുള്ള പഴയ ജെറ്റ് എഞ്ചിനുകളുടെ ഇന്‍ടെയ്ക്ക് വളരെ ചെറുതാണ്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ പോലും വളരെ കുറച്ച് വായു മാത്രമെ ഇന്‍ടെയ്ക്ക് മുഖേന കടന്നുപോകാറുള്ളു.എന്നാല്‍ ഇന്നുള്ള ആധുനിക ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകളില്‍ ഭീമന്‍ ടര്‍ബോഫാനുകളാണ് ഒരുങ്ങുന്നത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

കുറഞ്ഞ വേഗതയിലും കൂടുതല്‍ വായു ശ്വസിച്ചു ആവശ്യമായ തള്ളല്‍ ബലം (Thrust) കൈവരിക്കാന്‍ ഹൈ-ബൈപാസ് എഞ്ചിനുകള്‍ക്ക് സാധിക്കും.ഹൈ-ബൈപാസ് എഞ്ചിനില്‍ വായു ടര്‍ബൈനിലൂടെ കടന്നു പോകില്ല. മറിച്ച് ടര്‍ബൈനിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്തിയാണ് ആവശ്യമായ തള്ളല്‍ ബലം ഹൈ-ബൈപാസ് എഞ്ചിനുകള്‍ നേടുന്നത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

കുറഞ്ഞ വേഗതയിലാണ് ഹൈ-ബൈപാസ് എഞ്ചിനുകള്‍ ഉയര്‍ന്ന കാര്യക്ഷമത കാഴ്ചവെക്കാറ്. വിമാനവേഗത വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്ന മറ്റൊരു കാരണം കൂടിയാണിത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ശബ്ദാതിവേഗത

വായുവില്‍ ശബ്ദം സഞ്ചരിക്കുന്നത് മണിക്കൂറില്‍ 1,235 കിലോമീറ്റര്‍ വേഗത്തില്‍. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദാദിവേഗ വിമാനം കോണ്‍കോര്‍ഡ് (Concord) പറന്നത് മണിക്കൂറില്‍ 2,180 കിലോമീറ്റര്‍ വേഗത്തില്‍!

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് രണ്ടു ശബ്ദാദിവേഗ യാത്രവിമാനങ്ങള്‍. അതില്‍ വ്യവസായികമായി വിജയിച്ചത് കോണ്‍കോര്‍ഡ് മാത്രം. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് കോണ്‍കോര്‍ഡിനെ വികസിപ്പിച്ചത്.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

ചരിത്രം തിരുത്തി കുറിച്ചെങ്കിലും വിവാദങ്ങളുടെ തോഴനായിരുന്നു കോണ്‍കോര്‍ഡ്. 1976 ല്‍ സേവനം ആരംഭിച്ച കോണ്‍കോര്‍ഡ് 2003 വരെ സജീവ യാത്രാവിമാനമായി പ്രവര്‍ത്തിച്ചു.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

കോണ്‍കോര്‍ഡുകളെ പിന്‍വലിക്കാന്‍ കാരണം

കോണ്‍കോര്‍ഡിന് പറക്കാന്‍ വേണ്ടിയിരുന്നത് മണിക്കൂറില്‍ 25,629 ലിറ്റര്‍ ഇന്ധനം. യാത്രക്കാര്‍ക്ക് ആകെമൊത്തം നൂറു സീറ്റുകള്‍ മാത്രം. ഒപ്പം കണ്ണുതള്ളുന്ന യാത്രാക്കൂലിയും.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!

വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചെന്ന് പറയുമ്പോഴും കോണ്‍കോര്‍ഡ് ബ്രിട്ടീഷ് എയര്‍വേസിനും എയര്‍ഫ്രാന്‍സിനും സാമ്പത്തിക ബാധ്യതയായി. എന്നാൽ കോണ്‍കോര്‍ഡിനെ പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണമിതല്ല.

More from DriveSpark

Article Published On: Thursday, April 26, 2018, 16:20 [IST]
English summary
How Do People Get Breathable Air In Airplanes? Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X