ട്രക്ക് ഡ്രൈവർമാർ ഇനി ഏസിയിൽ; കരട് വിജ്ഞാപനത്തിന് അംഗീകാരമെന്ന് നിതിൻ ഗഡ്കരി
രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് ഏസി ക്യാബിൻ നൽകുന്നതിനുളള കരടിന് അംഗീകാരം നൽകിയിരിക്കുകയാണ്. N2, N3 വിഭാഗങ്ങളിൽ പെട്ട ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
റോഡ് സുരക്ഷയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ട്രക്ക് ഡ്രൈവർമാർ. ഈ തീരുമാനം നടപ്പിലാകുന്നേതാടെ രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് വളരെ സുഖപ്രദമായ ജോലി ഉറപ്പാക്കുന്നു. അവരുടെ കാര്യക്ഷമ വർധിപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇന്ത്യയിലെ കാലാവസ്ഥയിൽ പ്രത്യേകിച്ച് വേനൽക്കാലത്തെ കഠിനമായ കാലാവസ്ഥയിൽ ദീർഘനേരം ട്രക്ക് ഓടിക്കുന്നത് കൂടുതൽ സുഖകരമാകുമെന്നതിനാൽ ഈ നീക്കം ഡ്രൈവർമാരുടെ ആരോഗ്യത്തിലും സുരക്ഷയിലും നല്ല സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് തോന്നുന്നത്.

അത് മാത്രമല്ല കനത്ത ചൂടിലും തണുപ്പിലും യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കും. മികച്ച ഡ്രൈവിങ്ങ് സുഖം ഇതിലൂടെ ലഭിക്കുകയും ചെയ്യും. മികച്ച ക്യാബിനും സുഖകരമായ ഡ്രൈവിങ്ങ് അനുഭൂതിയും ലഭിക്കുന്നതോടെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
2025 മുതല്‍ രാജ്യത്തെ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്ന പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. രാജ്യത്തിൻ്റെ ചരക്ക് ഗതാഗത മേഖലയില്‍ വലിയ പങ്ക് വഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. കാലാവസ്ഥയിൽ വരുന്ന വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാർ ഈ തീരുമാനമെടുത്തിരിക്കുന്നത്.

മഴയും വെയിലും എല്ലാം അവഗണിച്ച് ജില്ലകളും സംസ്ഥാനങ്ങളും കടന്ന് ദിവസങ്ങളോളം കഷ്ടപ്പെട്ട് വാഹനോടിക്കുകയും ലോറികളിൽ തന്നെ കഴിച്ചുകൂട്ടുന്നവരുമാണ് ലോറി ഡ്രൈവർമാർ. ഏറ്റവും കൂടുതൽ സമയം ലോറികളിൽ തന്നെ താമസിക്കുന്നവരാണ് ഡ്രൈവർമാർ. ഇവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എടുത്തിരിക്കുന്ന് പുതിയ നയത്തിന് എല്ലാവരുടേയും പിന്തുണ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ലോറികള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ ഇത് കാണാന്‍ സാധിക്കും. ഇത് കാണുമ്പോഴെല്ലാം നമ്മള്‍ ചിന്തിക്കുന്നുണ്ടാകും ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്? എന്നാല്‍ അതിനെക്കുറിച്ച് അന്വേഷിച്ചാലും ഒരുപക്ഷേ നിങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം ഇതിനെക്കുറിച്ച് അറിയുന്നവര്‍ വളരെ വിരളമാണ്. യഥാര്‍ത്ഥത്തില്‍, 'ഹോണ്‍ ഓകെ പ്ലീസ്' എന്ന വരിക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
ഈ 'ഹോണ്‍ ഓകെ പ്ലീസ്' എന്നതിന് വ്യാകരണപ്പിശക് ഉണ്ടെങ്കിലും, ഇത് കസ്റ്റമൈസ്ഡ് ട്രക്കുകളില്‍ ഉപയോഗിക്കാറുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ ട്രക്കുകള്‍ നിര്‍മ്മിച്ച് ഉടമകള്‍ക്ക് കൈമാറുമ്പോള്‍, ഉടമകള്‍ അവരുടെ മുന്‍ഗണനകളും ആവശ്യങ്ങളും അനുസരിച്ച് വാഹനം രൂപകല്‍പ്പന ചെയ്യുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.
നേരത്തെ, ഇന്ത്യയിലെ മിക്ക ഹൈവേകളും ഒറ്റവരി ആയിരുന്നു. ഇത്തരം റോഡുകളില്‍ വലിയ ചരക്ക് വാഹനങ്ങളെ മറികടക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടിയിരുന്നു. ഈ സമയം ഹോണ്‍ ഓകെ പ്ലീസ് എന്ന വരിയിലൂടെ റോഡിലെ മറ്റ് വാഹനങ്ങളെ കുറിച്ച് പിന്നിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമായിരുന്നു.
ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പ് ഹോണ്‍ മുഴക്കുന്നത് നല്ല കാര്യമാണെന്ന് പിറകിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്കും അറിയാമായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ 'ഹോണ്‍ ഓകെ പ്ലീസ്' എന്നതിനൊപ്പം ഒരു ബള്‍ബും ഉണ്ടാകും. പിന്നിലെ ഡ്രൈവര്‍ ഹോണ്‍ മുഴക്കുമ്പോള്‍ ട്രക്ക് ഡ്രൈവര്‍ എതിരെ വരുന്ന വാഹനങ്ങളെ വീക്ഷിക്കും. എതിരെ വാഹനങ്ങള്‍ വരുന്നില്ലെങ്കില്‍ പിന്നെ ഓവര്‍ടേക്ക് ചെയ്യാനുള്ള സിഗ്‌നലായി അവന്‍ ബള്‍ബ് ഓണാക്കും.


Click it and Unblock the Notifications








