കുറഞ്ഞ ചെലവില്‍ പറക്കാമെന്ന് ടാറ്റയുടെ സ്വന്തം വിമാനക്കമ്പനി! ഒറ്റ കണ്ടീഷന്‍ മാത്രം

നമ്മള്‍ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകാനായി ട്രെയിന്‍, ബസ്, കാര്‍ എന്നീ ഗതാഗത മാര്‍ഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്. കൈയ്യില്‍ പണമുള്ളവര്‍ ചിലപ്പോള്‍ യാത്രകള്‍ക്കായി വിമാനത്തെ ആശ്രയിക്കും. ജീവിതത്തില്‍ ഒരു തവണയെങ്കിലും വിമാനത്തില്‍ കയറണമെന്ന് പൂതിയുള്ളവരാണ് ഭൂരിഭാഗം പേരും. നമുക്ക് ചുറ്റുമുള്ള പലരും ഇതിനോടകം ആ ആഗ്രഹം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പലപ്പോഴും വിമാന കമ്പനികള്‍ നേരത്തെ ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഫൈ്‌ലറ്റ് ടിക്കറ്റ് ലഭ്യമാക്കാറുണ്ട്. ഇത്തരത്തില്‍ യാത്രകള്‍ നേരത്തെ പ്ലാന്‍ ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് വിമാന യാത്ര സാധ്യമാക്കിയ ഒത്തിരി പേരെ നാം കണ്ടിട്ടുണ്ടാകും. ചിലര്‍ക്ക് വിമാനത്തില്‍ കയറാന്‍ ആഗ്രഹമുണ്ടെങ്കിലും ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് വിലങ്ങു തടിയാകും. വിമാനക്കമ്പനികള്‍ പലപ്പോഴും ഓഫ് സീസണിലും മറ്റുമായിരിക്കും ടിക്കറ്റുകള്‍ കുറഞ്ഞ വിലയില്‍ നല്‍കുക.

air india express

നിങ്ങള്‍ ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ഫ്‌ലൈറ്റ് ടിക്കറ്റ് തിരയുന്ന വ്യക്തിയാണെങ്കില്‍ ഈ ലേഖനം ഉപകാരപ്പെടും. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിമാനകമ്പനി ഇപ്പോള്‍ എക്‌സ്പ്രസ് ലൈറ്റ് എന്ന പേരില്‍ ഒരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഓഫറിന് കീഴില്‍ കുറഞ്ഞ നിരക്കില്‍ പറക്കാനാണ് എയര്‍ലൈന്‍ അവസരമൊരുക്കുന്നത്. എന്നാല്‍ എല്ലാ ഓഫറുകള്‍ക്കുമെന്ന പോലെ ഇതിനും ചില നിബന്ധനകള്‍ ബാധകമാണ്.

ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കുള്ള പ്രത്യേക എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളാണ് എയര്‍ലൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. സംഗതി ഇങ്ങനെ ആണെങ്കിലും ഒരു മാന്യമായ ക്യാബിന്‍ ബാഗ് അനുവദിക്കും. 'ഫ്ലൈ ആസ് യു ആര്‍' എന്ന ക്യാമ്പയിന്‍ വഴിയാണ് 'ലൈറ്റ് ഫെയേഴ്സ്' ഓഫര്‍ നല്‍കുന്നത്. കമ്പനിയുടെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാം. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

air india express

വലിയ ബാഗേജുകള്‍ കൈവശം ഉണ്ടെങ്കില്‍ വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ കൗണ്ടറിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നതിനുശേഷം അവ തിരികെ ലഭിക്കുന്നതിനായി ബാഗേജ് ബെല്‍റ്റിന് മുമ്പാകെയും ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നതും വിമാന യാത്രികര്‍ പൊതുവായി ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെടുന്ന പരാതികളിലൊന്നാണ്. എക്സ്പ്രസ് ചെക്ക്-ഇന്‍ യാത്രക്കാരെ കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും ക്യൂ ഒഴിവാക്കാന്‍ പ്രാപ്തമാക്കുന്നു.

കൂടാതെ മുന്‍കൂട്ടി ബുക്ക് ചെയ്തതിന് പുറമേ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് അലവന്‍സും നല്‍കുന്നതായും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. എക്‌സ്പ്രസ് ലൈറ്റ് വഴി പ്രത്യേക നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികമായി മൂന്ന് കിലോഗ്രാം വരെ ഭാരമുള്ള ക്യാബിന്‍ ബാഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം സൗജന്യമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

air india express

വിമാനത്താവളങ്ങളിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൗണ്ടറില്‍ നിന്നും ചെക്ക്-ഇന്‍ ബാഗേജ് സേവനങ്ങള്‍ ആസ്വദിക്കാവുന്നതാണ്. അതുപോലെ എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിന്നീട് ചെക്ക്-ഇന്‍ ബാഗേജ് കൂടെ കൊണ്ടുവരേണ്ടുന്ന ആവശ്യമുണ്ടെങ്കില്‍ 15 കിലോഗ്രാം, 20 കിലോഗ്രാം എന്നിവയുടെ അധിക ബാഗേജുകള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

'എക്സ്പ്രസ് ലൈറ്റിന്റെ സമാരംഭം ഒരു പുതിയ യാത്രസംസ്‌കാരം വളര്‍ത്തുകയാണ്. അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് അകത്തും പുറത്തും ജനപ്രിയമായ ഒരു നിര്‍ദേശം വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ വിമാനയാത്രക്കാര്‍ക്ക് മികച്ച ഇന്‍-ക്ലാസ് ഓഫറുകള്‍ അവതരിപ്പിക്കുന്നതിനും ആയാസകരമായ യാത്രകള്‍ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ അര്‍പ്പണബോധത്തെ ഇത് അടിവരയിടുന്നു' എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

ഞങ്ങളുടെ ആഭ്യന്തര, അന്തര്‍ദേശീയ ശൃംഖലയിലുടനീളമുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കുകള്‍ക്ക് അസാധാരണമായ മൂല്യം നല്‍കിക്കൊണ്ട് വിമാന യാത്രയിലെ സൗകര്യങ്ങള്‍ പുനര്‍നിര്‍വചിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 65 വിമാനങ്ങളാണുള്ളത്. നിലവില്‍ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.

More from DriveSpark

Article Published On: Wednesday, February 21, 2024, 15:08 [IST]
English summary
Air india express introduced lower price flight tickets under xpress lite offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X