എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

By Praseetha

ട്രെയിൻ നിരക്കിൽ പറക്കാൻ നിങ്ങൾക്കിതാ ഒരു സുവർണാവസരം! രാജധാനിയുടെ സെക്കൻഡ് ഏസി യാത്രാ നിരക്കിൽ ഇനി എയർ ഇന്ത്യയിൽ പറക്കാം.

കബാലി ഡാ; ഇത് പറക്കും കബാലി

കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും ഒഴിഞ്ഞ സീറ്റുകളുമായി പറക്കുന്നത് ഒഴിവാക്കുന്നതിനുമാണ് എയർ ഇന്ത്യയുടെ പുതിയ നീക്കം. ഒട്ടുമിക്ക വിമാനക്കമ്പനികളും സാധാരണ നിരക്കിൽ നിന്നും രണ്ടോ മൂന്നോ ഇരട്ടി ഈടാക്കുമ്പോൾ എയർ ഇന്ത്യയുടേത് ഒരു ബുദ്ധിപരമായ നീക്കം തന്നെയാണ്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ദില്ലി-മുംബൈ, ദില്ലി-ചെന്നൈ, ദില്ലി-കൊൽക്കത്ത, ദില്ലി-ബംഗ്ലൂരു എന്നീ നാല് റൂട്ടുകളിലായിരുന്നു എയർ ഇന്ത്യ ആദ്യം രാജധാനി നിരക്കുകൾ ഏർപ്പെടുത്തിയിരുന്നത്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ഈ നാല് റൂട്ടുകൾക്ക് പുറമെ ദില്ലി-റാഞ്ചി, ദില്ലി-അഹമദാബാദ്, ദില്ലി-ഹൈദ്രബാദ്, ദില്ലി-ഗോവ, ദില്ലി-ഭുവനേശ്വർ, ദില്ലി-പാറ്റ്ന, ദില്ലി-റായ്പൂർ എന്നീ ഏഴ് റൂട്ടുകളിലേക്കും ഓഫർ ദീർഘിപ്പിച്ചിട്ടുണ്ടെന്നാണ് എയർ ഇന്ത്യ പത്രകുറിപ്പിൽ അറിയിച്ചത്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ദില്ലി-മുംബൈ (2,870 രൂപ), ദില്ലി-ചെന്നൈ (3,905 രൂപ), ദില്ലി-കൊൽക്കത്ത (2,890 രൂപ), ദില്ലി-ബംഗ്ലൂരു (4,095 രൂപ) എന്ന നിരക്കാണ് ഈ റൂട്ടുകളിൽ എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളത്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ദില്ലി-റാഞ്ചി (2,770 രൂപ), ദില്ലി-അഹമദാബാദ് (2,270 രൂപ), ദില്ലി-ഹൈദ്രബാദ് (3,275 രൂപ), ദില്ലി-ഗോവ (3,665രൂപ), ദില്ലി-ഭുവനേശ്വർ (3,475രൂപ), ദില്ലി-പാറ്റ്ന (2,315രൂപ), ദില്ലി-റായ്പൂർ (2,240രൂപ) എന്ന നിരക്കിൽ ഈ റൂട്ടുകളിൽ യാത്ര ചെയ്യാം.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ചുരുക്കത്തിൽ 2,270രൂപ മുതൽ 4,095രൂപ വരെയാണ് എയർ ഇന്ത്യയുടെ നിലവിലെ നിരക്കുകൾ.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് എയർ ഇന്ത്യയിൽ നിന്നുമുള്ള അറിയിപ്പ്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

ഈ നിരക്കുകൾ ഉൾപ്പെടുത്തി കൊണ്ട് ലാഭം മാത്രമല്ല മുന്നിൽ കാണുന്നത് അവസാനം നിമിഷം വരെ ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കുക എന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

രാജധാനി നിരക്കിലുള്ള ഈ ഓഫറുകൾ ജൂൺ 27 മുതൽ സെപ്തംബർ 30 വരെയാണ് ലഭ്യമാക്കിയിട്ടുള്ളത്.

എയർ ഇന്ത്യയിൽ പറക്കൂ ട്രെയിൻ നിരക്കിൽ!!!

കൂടുതൽ യാത്രക്കാരെ ഇതുവഴി ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. പല സ്വകാര്യ വിമാന കമ്പനികളും എയർ ഇന്ത്യയുടെ ഈ തീരുമാനം മൂലം നിരക്ക് കുറയ്ക്കാൻ നിർബന്ധിതരായേക്കാം.

More from DriveSpark

Article Published On: Thursday, July 14, 2016, 14:13 [IST]
English summary
Now Fly Air India At Rajdhani Train Fare
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X