എയർ ഇന്ത്യയ്ക്ക് കരുത്ത് കൂട്ടാൻ പുത്തൻ എയർബസ്; ഉളളിലെ സജ്ജീകരണങ്ങൾ കിടിലം
ഇന്ത്യയിലെ മുൻനിര ആഗോള വിമാനക്കമ്പനിയായ എയർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ A350-900 വിമാനത്തെ എത്തിച്ചിരിക്കുകയാണ്. എയർ ഇന്ത്യയുടെ 20 എയർബസ് ഓർഡറുകളിൽ ആദ്യത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നത്, 2024 മാർച്ച് വരെ അഞ്ച് ഡെലിവറികളാണ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പുതിയ വിമാനം 2024 ജനുവരിയിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ കുറച്ച് സർവീസുകൾ ജീവനക്കാരെ പരിചയപ്പെടുന്നതിനായി ആഭ്യന്തരമായി പ്രവർത്തിക്കും.
തുടക്കത്തിൽ, ഹ്രസ്വദൂര റൂട്ടുകളിലാണ് വിമാനം സർവീസ് നടത്തുകയെന്ന് എയർലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ അറിയിച്ചു. ആദ്യഘട്ടത്തിൽ മൊത്തം ആറ് എ350 വിമാനങ്ങൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്ന എയർ ഇന്ത്യ, ഇത്തരത്തിലുള്ള വിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കാരിയറായിരിക്കും.

ലോകോത്തര നിലവാരമുള്ള, നോൺസ്റ്റോപ്പ് റൂട്ടുകളിൽ ദീർഘദൂര യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്ന, സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന പുതിയ അനുഭവം നൽകുന്നതായിരിക്കും ഇത്. എയർ ഇന്ത്യയുടെ എ350-900 വിമാനം കോളിൻസ് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷനിലാണ് വരുന്നത്. 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, ഫുൾ ഫ്ലാറ്റ് ബെഡ്‌ഡുകൾ, 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, അധിക ലെഗ്‌റൂം, മറ്റ് നിരവധി വ്യത്യസ്ത സവിശേഷതകൾ.
വിമാനത്തിലെ എല്ലാ സീറ്റുകളിലും ഏറ്റവും പുതിയ പാനസോണിക് ഇഎക്‌സ്3 ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും മികച്ച ഫ്ലൈയിംഗ് അനുഭവം നൽകുന്നതിന് എച്ച്ഡി സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. 1960 ഫെബ്രുവരി 21 ന് ജെറ്റ് യുഗത്തിലേക്ക് കടന്ന എയര്‍ ഇന്ത്യ, ലോകത്തിലെ ആദ്യ ഓള്‍-ജെറ്റ് എയര്‍ലൈനാണ്. ആദ്യകാലത്ത് കാറാച്ചിയില്‍ നിന്നും ബോംബെയിലേക്ക് താപാല്‍ സർവീസ് മാത്രമായിരുന്നു എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ഇക്കാലയളവില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നതും.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747-400 ആണ്. സിവില്‍ എയര്‍ലൈനറുടെ നേതൃത്വത്തില്‍, ഏറ്റവുമധികം ജനങ്ങളെ അപകടസ്ഥലത്ത് നിന്നും ഒഴിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ എയര്‍ ഇന്ത്യയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. 1990 ലെ ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുവന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ട്.
ഇന്‍സ്റ്റന്റ് വിവിഐപി ഫ്‌ളൈറ്റ്' - അതായിരുന്നു എയര്‍ ഇന്ത്യ. വിവിഐപി യാത്രകള്‍ക്കായി എയര്‍ ഇന്ത്യ നിയോഗിച്ചിരുന്നത് സാധാരണ വിമാനങ്ങളെ തന്നെയായിരുന്നു. എന്നാല്‍ ഇത്തരം യാത്രകള്‍ക്കായി വിമാനത്തില്‍ പ്രത്യേകം സ്യൂട്ട്, വിശ്രമമുറി, സ്വീകരണമുറി, 6 സീറ്റര്‍ ഓഫീസ്, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഘടിപ്പിക്കും എന്ന് മാത്രം. എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ ലൈന്‍സില്‍ നിന്നുമാണ്. 1932 വരെ ടാറ്റ എയര്‍ ലൈന്‍സിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു.

വിമാനത്തിൻ്റെ മുന്നിൽ അതായത് ക്യാബിന് അടുത്തുളള സീറ്റുകളാണ് കൂടുതലായി തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നത്. നിങ്ങളുടെ യാത്രയുടെ ദൈർഘ്യം അനുസരിച്ച് സീറ്റുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം മുന്നിലെ സീറ്റുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ദൂരയാത്രയിൽ നിങ്ങൾക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല എന്നതാണ് സത്യം. നിരക്ക് നോക്കുമ്പോൾ നിങ്ങൾ മധ്യഭാഗത്തുളള സീറ്റുകൾ തെരഞ്ഞെടുക്കാനാണ് സാധ്യത.
വിമാനത്തിൻ്റെ മോഡലും കമ്പനിയും അനുസരിച്ച് വിലയിലും വ്യത്യാസം വരും എന്ന് ഓർക്കുക. മുൻവശത്തേക്ക് നിങ്ങൾക്ക് മാറാനും സാധിക്കും. കൂടുതൽ പണം നൽകിയാൽ നിങ്ങളുടെ സീറ്റ് അപഗ്രേഡ് ചെയ്യാൻ സാധിക്കും. മുന്നിൽ സീറ്റ് ലഭിച്ചാൽ ധാരാളം ലെഗ്റൂം ഉണ്ട്, ഇറങ്ങാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്.


Click it and Unblock the Notifications








