ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ
ഓട്ടോണമസ് കാറുകൾ നിരത്തിലിറങ്ങുന്ന കാലം അതി വിദൂരമല്ല അതുപോലെ തന്നെയാണ് ഫ്ലയിംഗ് കാറുകളും. ഗതാഗതത്തിന് പുത്തൻ മാനങ്ങൾ നൽകികൊണ്ടായിരിക്കും ഈ സാങ്കേതികളുടെ കടന്നു വരവ്. ഗതാഗത മേഖലയിൽ ഇന്നു നാം നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമെന്നോണമായിരിക്കും പുത്തൻ ഗതാഗതരീതികൾ പ്രചാരത്തിൽ വരിക.
മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു
ട്രാഫിക്ക് കുരുക്കുകൾ തീരാ തലവേദനയായി മാറിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള ഫ്ലയിംഗ് കാറുകൾ കടന്നുവരവ് ഗതാഗതം എളുപ്പമാക്കി തീർക്കുമെന്നതിൽ സംശയമില്ല. ഇതിനകം തന്നെ പല കമ്പനികളും ഫ്ലയിംഗ് കാറുകളുടെ കൺസ്പെറ്റ് അവതരിപ്പിച്ചെങ്കിലും ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ എയർബസ് ഇക്കാര്യത്തിൽ ഒരു പടി മുന്നിലാണെന്നു വേണം പറയാൻ.

2030 ആകുമ്പോഴേക്കും ലോകജനസംഖ്യയിൽ 60 ശതമാനം വർധനവുണ്ടാകും എന്ന കണക്കുട്ടലിലാണ് വിമാനനിർമാണ കമ്പനിയായ എയർബസും ഓട്ടോണമസ് ഫ്ലയിംഗ് കാറുകൾക്ക് രൂപം നൽകുന്നത്.

അങ്ങനെനോക്കുമ്പോൾ വരും കാലങ്ങളിൽ ഗതാഗതകുരുക്കളും വൻതോതിൽ വർധിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. ഉദാഹരണത്തിന് ബ്രസീലിൽ 21മില്ലൺ ജനവാസമാണുള്ളത് അത് 2030 ആകുമ്പോഴേക്കും 23.4മില്ല്യൺ ആയി വർധിക്കുമെന്നാണ് സൂചന.

രണ്ട് വർഷം മുൻപായിരുന്നു പുതിയൊരു ലോക റിക്കോർഡിന് തുടക്കമിട്ട് 344കിലോമീറ്ററോളം നീണ്ടുനിന്നൊരു ട്രാഫിക് ജാമിന് ബ്രസീൽ വേദിയൊരുക്കിയത്.

കനത്ത ട്രാഫിക് മൂലം ലണ്ടൻ നിവാസികൾക്ക് വർഷത്തിൽ 35 പ്രവൃത്തി ദിവസങ്ങളാണത്രെ നഷ്ടമാവുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

38മില്ല്യൺ ജനസാന്ദ്രതയുള്ള ഇന്ത്യയുടെ കാര്യവും ഒട്ടും മോശമല്ല. ദില്ലി, ഷാൻഗായി, ടോക്കിയോ എന്നീ നഗരങ്ങളിലും ഈ പ്രശ്നം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

പാസഞ്ചർ, കാർഗോ ട്രാൻസ്പോർടേഷനാണ് 'വാഹന' എന്ന ഈ പദ്ധതിയിലൂടെ എയർബസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

2017ലായിരിക്കും ആദ്യ പരീക്ഷണ പറക്കലെന്നാണ് കമ്പനി അറിയിപ്പ്. വാഹന എന്ന കോഡ്നാമത്തിൽ ഇറക്കുന്ന ഫ്ലയിംഗ് കാറിന്റെ നിർമാണം ദ്രുതഗതിയിലാക്കാനാണ് എയർബസ് പദ്ധതിയിടുന്നത്.

സിലിക്കൺ വാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർബസിന്റെ എ3 എന്ന ഇന്നോവേഷൻ ഗ്രൂപ്പാണിനാണ് ഈ പദ്ധതിയുടെ ചുമതല.

ഒരു ഡ്രോണിന്റെ രൂപത്തിലാണ് എയർബസ് ഈ ഫ്ലയിംഗ് കാറുകളുടെ രൂപകല്പന നടത്തുന്നത്. എന്നാൽ ഒരു ടാക്സിയുടെ നിർമാണചിലവുമാത്രമെ ആകുന്നുള്ളൂ.

വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ കുറഞ്ഞ ഓൾറ്റിട്യൂഡിൽ പറക്കുന്ന ഇവയ്ക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കും.

കോടികണക്കിനാളുകളുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി അടുത്ത പത്തുവർഷത്തിനുള്ളിൽ എയർബസിന്റെ ഫ്ലയിംഗ് കാർ പ്രചാരത്തിൽ വരും.

അടുത്തവർഷത്തോടു കൂടി പരീക്ഷണ പറക്കൽ ആരംഭിക്കുന്ന ഈ പറക്കും കാറിനുള്ള ബാറ്ററിയും എൻജിനും മറ്റ് ഇലക്ട്രോണിക് സാങ്കേതികതളും ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഈ പദ്ധതിയുടെ തലവൻ റോബിൻ ലിയാസോഫ് വ്യക്തമാക്കിയത്.

ഈ വാഹനത്തെ സ്വയം നിയന്ത്രണവിധേയമാക്കുന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും കൂടി ഇദ്ദേഹം വ്യക്തമാക്കി.

പൈലറ്റിന്റെ സഹായത്തോടെയായിരിക്കും ഫ്ലൈയിംഗ് കാറുകളുടെ ആദ്യ പ്രവർത്തനം കൂടുതൽ പ്രചാരത്തിൽ വരുന്നതോടുകൂടി ഓട്ടോണമസ് ആകുമെന്നാണ് എയർബസ് സൂചിപ്പിച്ചിരിക്കുന്നത്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല

ഭാവി ബസ് യാത്രയ്ക് ബെൻസിന്റെ പുത്തൻ വാഗ്ദാനം


Click it and Unblock the Notifications








