CID മൂസയിലെ ബിന്ദു പണിക്കർ ആവരുത്, എമർജൻസി ലാൻഡിങ്ങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പലപ്പോഴും വിമാനങ്ങൾ എമർജൻസി ലാൻഡ് ചെയ്തുവെന്ന വാർത്തകളും വീഡിയോകളും കാണാറുണ്ട്, എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് ചാടിയിറങ്ങി പോകുമ്പോൾ യാത്രക്കാരുടെ ലഗേജുകൾ എന്തുചെയ്യും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ നിർദേശം അനുസരിച്ച് (എഫ്എഎ) എല്ലാ വിമാനങ്ങൾക്കും തീപിടിത്തമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ 90 സെക്കൻഡിനുള്ളിൽ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചിരിക്കണം.
വാസ്തവത്തിൽ, മിക്ക അടിയന്തര ഒഴിപ്പിക്കലുകളിലും, എമർജൻസി എക്സിറ്റുകളിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ ഓവർഹെഡ് ബിന്നുകളിൽ നിന്നും സീറ്റിനടിയിൽ നിന്നും അവരുടെ ക്യാരി-ഓൺ ബാഗുകൾ കൂടി കൈയിൽ എടുക്കാറുണ്ട്. ഇത് പെട്ടെന്ന് ആളുകളെ പുറത്തിറക്കാനുളള ഒഴിപ്പിക്കൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

അത് പോലെ തന്നെ താഴേക്ക് സ്ലൈഡുചെയ്യുമ്പോൾ ഈ പെട്ടികൾ കൊണ്ട് മറ്റുളളവർക്ക് പരിക്കേൽക്കുകയും അത് പോലെ തന്നെ, മൂർച്ചയുള്ള വസ്തുക്കൾ തുളച്ച് കയറി ഊർന്ന് ഇറങ്ങാൻ ഉപയോഗിക്കുന്നത സ്ലൈഡുകൾ പൊട്ടാനും സാധ്യതയുണ്ട്. സിഐഡി മൂസ സിനിമയിലെ ബിന്ദു പണിക്കരെ പോലെ ആണ് ചിലർ. ഏതൊക്കെ വിലയേറിയ വസ്തുക്കൾ നഷ്ടപ്പെട്ടാലും ജീവൻ നഷ്ടപ്പെടാതെ തിരികെ ലഭിക്കുന്നത് അല്ലെ വലിയ കാര്യം.
വിമാനക്കമ്പനികൾ യാത്രക്കാരെ ബന്ധപ്പെടാനും അവരുടെ സാധനങ്ങൾ വീണ്ടെടുക്കുന്നതിനെക്കുറിച്ച് അവരെ അറിയിക്കാനും എല്ലാ ശ്രമങ്ങളും നടത്തും. ബുക്കിംഗ് അല്ലെങ്കിൽ ചെക്ക്-ഇൻ സമയത്ത് നൽകിയ കോൺടാക്റ്റ് വിശദാംശങ്ങൾ യാത്രക്കാരിലേക്ക് എത്താൻ ഉപയോഗിക്കുന്നവയാണ്. തുടർന്ന് അവരുടെ സാധനങ്ങൾ എങ്ങനെ, എവിടെ നിന്ന് വീണ്ടെടുക്കണം എന്നതിനെക്കുറിച്ച് അവർക്ക് നിർദ്ദേശം നൽകുകയും ചെയ്യും.

അത് കൊണ്ട് നിങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് ചാടേണ്ട അവസ്ഥ വന്നാൽ നിങ്ങളുടെ ലഗേജിന് വേണ്ടി കാത്ത് നിൽക്കാതെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുക. നിങ്ങൾ കാരണം ചിലപ്പോൾ മറ്റുളളവരുടെ ജീവനും അപകടത്തിലായേക്കാം. അത് കൊണ്ട് ബുദ്ധിശൂന്യമായ കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു. അപ്പോള്‍ നമ്മള്‍ ലഗേജ് ഭാരം കുറക്കേണ്ടതായി വരും. അതിനാല്‍ മുന്‍കൂറായി പണമടയ്ക്കുക എന്നതാണ് ഏറ്റവും നല്ല ആശയം. നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും.
നിങ്ങള്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞ ശേഷം ഭാരം കൂടുതലാണെന്ന് കണ്ടാല്‍ കുറച്ച് സാധനങ്ങള്‍ പുറത്ത് വെക്കേണ്ടി വരും. നിങ്ങള്‍ മുന്‍കൂട്ടി ഭാരം പരിശോധിച്ചാല്‍ അത് പാഴ്‌സലായി അയക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാം. സിംപിളായി കൈകൊണ്ട് ഭാരം പരിശോധിക്കാന്‍ സാധിക്കുന്ന തൂക്ക ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
നിങ്ങള്‍ ഒരു ഗ്രൂപ്പായോ കുടുംബമായോ ആണ് യാത്ര ചെയ്യുന്നതെന്ന് വെക്കുക. വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് ഇത്രയും ലഗേജ് കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാകും. നിങ്ങള്‍ ഗ്രൂപ്പായാണ് യാത്രചെയ്യുന്നതെങ്കില്‍ ചിലര്‍ക്ക് ലഗേജ് ഭാരം കുറവായിരിക്കും. അത്തരം സാഹചര്യത്തില്‍ കൂടെയുള്ളയാളുമായി ലഗേജ് പങ്കിടാം. ഇതുവഴി നിങ്ങള്‍ പണം ലാഭിക്കാനാകും.
ലഗേജ് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബാഗിന്റെ ഭാരവും മൊത്തം ഭാരത്തില്‍ കണക്കാക്കും. അതിനാല്‍ നിങ്ങളുടെ ലഗേജ് ഒരു ഭാരമുള്ള ബാഗില്‍ ഇടുകയാണെങ്കില്‍, ആ ബാഗിന്റെ ഭാരം കാരണം നിങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളുടെ അളവ് കുറഞ്ഞേക്കാം. അതിനാല്‍ വിമാന യാത്രയ്ക്കായി ഏപ്പോഴും ഭാരം കുറഞ്ഞ ബാഗ് ഉപയോഗിക്കുക. കൂടുതല്‍ സാധനങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








