വിമാനങ്ങളുടെ ശ്മശാനത്തില്‍ റോബിയുടെ സ്റ്റണ്ട്
ഒരല്‍പം ദുര്‍ഘടം പിടിച്ച സ്ഥലങ്ങളെ മോട്ടോര്‍സൈക്കിള്‍ റേസര്‍മാര്‍ ഇഷ്ടപ്പെടുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലമ്പ്രദേശങ്ങളും ഇടുങ്ങിയ തെരുവുകളുമെല്ലാം ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്. റോബീ മഡ്ഡിസന്‍ എന്ന വിഖ്യാത മോട്ടോര്‍സൈക്കിള്‍ റേസര്‍ ഇത്തവണ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ വിമാനങ്ങള്‍ കൊണ്ടു തള്ളുന്ന ഒരിടമാണ്.
അരിസോണയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ പട്ടാളത്തിന്റെ ആക്രിവിമാനങ്ങള്‍ കൊണ്ടു തള്ളുന്ന പറമ്പില്‍ റോബിയുടെ കിടിലന്‍ പ്രകടനം നടന്നു. ഞങ്ങള്‍ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് റോബീ മഡ്ഡിസന്റെ പ്രകടനമാണ്.


Click it and Unblock the Notifications








