'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

By Praseetha

ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണമുള്ള എയർലാന്റ് 10ന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് വെഹിക്കിൾസാണ് 'ഫ്ലയിംഗ് ബം' എന്നു വിളിപ്പേരുള്ള വിമാനമിറക്കിയത്. സെൻട്രൽ ലണ്ടനിലെ കാർഡിങ്ടൺ വ്യോമത്താവളത്തിൽ നിന്ന് നൂറുകണക്കിനാളുകളുടെ ഹർഷാരവത്തോടെയാണ് വിമാനം ആദ്യ പറക്കൽ നടത്തിയത്.

വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ

അഞ്ചുവർഷം നീണ്ട നിർമാണത്തിനൊടുവിലാണ് എയർലാന്റർ 10 ആകാശത്തിലേക്കുയർന്നത്. സൈനിക ആവശ്യങ്ങൾക്കായിട്ടാണ് മുഖ്യമായും ഈ വിമാനം വികസിപ്പിച്ചിരിക്കുന്നത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

92 മീറ്റർ നീളവും 26മീറ്റർ ഉയരവുമുള്ള എയർലാന്ററിന് ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിർവഹിക്കാൻ കഴുയും.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

യാത്രാവിമാനങ്ങളെക്കാൾ നീളമേറിയതും അതേസമയം മലിനീകരണം കുറഞ്ഞതുമായ ഈ വിമാനത്തിന് നാല് എൻജിനുകളാണ് കരുത്തേകുന്നത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

സാധാരണ വിമാനത്തേക്കാളും കുറവ് ഇന്ധനം മതിയെന്നു മാത്രമല്ല ഹെലികോപ്ടറിനേക്കാളും പ്രകൃതിസൗഹൃദവുമാണിത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ 16,000അടി ഉയരം വരെ പറക്കാൻ ഈ വിമാനത്തിനാകും.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

വെക്ട്രാൻ എന്ന ദൃഢമായ ലിക്വിഡ് ക്രിസ്റ്റൽ പോളിമർ കൊണ്ടാണ് വിമാനത്തിന്റെ ബോഡി നിർമിച്ചിരിക്കുന്നത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

ഹീലിയം നിറച്ചിട്ടുള്ള ഈ വിമാനത്തിന് ബലൂൺ പോലെ വായുവിൽ പൊങ്ങിനിൽക്കുന്നതിന് സാധിക്കും.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

ഹീലിയം നിറച്ചതിനാൽ അഞ്ച് ദിവസം വരെ ഈ വിമാനത്തിന് ആകാശത്ത് തങ്ങി നിൽക്കാൻ സാധിക്കും. മാത്രമല്ല ഹൈഡ്രജനെ അപേക്ഷിച്ച് ഹീലിയത്തിന് തീപിടിക്കാനുള്ള സാധ്യതയും കുറവാണ്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

മറ്റ് വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലാണ് ഇതിന്റെ രൂപഘടന.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

നിലവിൽ എയർലാന്റ് 10 വിമാനത്തെ സിവില്യൻ, മിലിട്ടറി ആവശ്യങ്ങൾക്കായിട്ടായിരിക്കും മുഖ്യമായും ഉപയോഗപ്പെടുത്തുക.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

2018ഓടുകൂടി ഇത്തരത്തിൽ 48ഓളം ആളുകളെ വഹിക്കാൻ ശേഷിയുള്ള പന്ത്രണ്ടോളം വരുന്ന വിമാനങ്ങളെ നിർമിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

വലിയ മെഷിനുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഉയർത്തിക്കൊണ്ട് പോകാനും ഈ വിമാനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

കുറഞ്ഞ ഇന്ധനത്തിൽ മറ്റ് വിമാനങ്ങളേക്കാൾ 10 മെട്രിക് ടൺ കാർഗോ വഹിക്കാനുള്ള ശേഷി എയർലാന്ററിന് ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

സേഫ് ലാന്റിംഗ്, ടേക്ക് ഓഫ്, സ്പീഡ് വർധിപ്പിച്ചുള്ള പറക്കൽ എന്നിവയൊക്കെയാണ് ആദ്യ പറക്കലിൽ പരിശോധിക്കപ്പെട്ടത്.

'എയർലാന്റർ 10' ഭീമൻ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

500 അടി ഉയരത്തിൽ 35 നോട്ട് വേഗത്തിലായിരുന്നു എയർലാന്ററിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്.

കൂടുതൽ വായിക്കൂ

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല

കൂടുതൽ വായിക്കൂ

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

More from DriveSpark

Article Published On: Friday, August 19, 2016, 11:58 [IST]
English summary
The giant 'flying bum' aircraft flew for the first time today
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X