ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

By Praseetha

ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണത്തോടെ പുറത്തിറക്കുന്ന എയർലാന്റ് 10 പരീക്ഷണയോട്ടത്തിന്റെ ഭാഗമായി നിർമാണശാലയിൽ നിന്നും പുറത്തിറക്കി. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് വെഹിക്കിൾസാണ് 'ഫ്ലയിംഗ് ബം' എന്ന വിളിപ്പേരുള്ള വിമാനത്തിന്റെ നിര്‍മാതാക്കൾ.

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

ശനിയാഴ്ച രാവിലെയായിരുന്നു അമേരിക്കയിലെ കാർഡിംഗ്ടൺ എയർഫീൽഡിൽ നിന്നും വിമാനത്തെ പുറത്തെത്തിച്ചത്. പരീക്ഷണ പറക്കലിന് മുന്നോടിയായിട്ടുള്ള ഗ്രൗണ്ട് സിസ്റ്റം ടെസ്റ്റിംഗിനായാണ് പത്തുവർഷത്തോളമായി നിർമാണഘട്ടത്തിലിരുന്ന ഈ വിമാനത്തെ ഒടുവിൽ പുറത്തെത്തിച്ചത്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

ഏകദേശം അരമണിക്കൂർ പ്രയത്നത്തിന് ശേഷമായിരുന്നു കൂറ്റൻ വിമാനത്തെ നിർമാണശാലയ്ക്ക് പുറത്തെത്തിക്കാൻ കഴിഞ്ഞത്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

കഴിഞ്ഞാഴ്ച എൻജിൻ, ജെനറേറ്റർ സംബന്ധിച്ചുള്ള പരിശോധനകൾ വിജയകരമായി നടപ്പിലാക്കിയെന്ന് ടെക്നിക്കൽ ഡിറക്ടർ മൈക്ക് ദിർഹം വ്യക്തമാക്കി.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

എല്ലാ ടീമംഗങ്ങളും വിജയകരമായ കന്നിയാത്രയ്ക്കുള്ള കാത്തിരിപ്പിലാണെന്നും കൂടി അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

പതിവ് വിമാനങ്ങളെക്കാൾ വലുപ്പമേറിയതും അതേസമയം മലിനീകരണം കുറഞ്ഞതുമായ ഈ വിമാനത്തിലായിരിക്കും ഭാവിതലമുറയുടെ വിമാനയാത്ര എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

92മീറ്റർ നീളവും 26മീറ്റർ ഉയരവുമുള്ള എയർലാന്റിന് ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിർവഹിക്കാൻ കഴുയും.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

വെക്ട്രാൻ എന്ന ദൃഢമായ ലിക്വിഡ് ക്രിസ്റ്റൽ പോളിമർ കൊണ്ടാണ് വിമാനത്തിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. ഹീലിയം നിറച്ചിട്ടുള്ള ഈ വിമാനത്തിന് ബലൂൺ പോലെ വായുവിൽ പൊങ്ങിനിൽക്കുന്നതിന് സാധിക്കും.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

മറ്റു വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലാണ് ഇതിന്റെ രൂപഘടന.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

ഈ വിമാനത്തിൽ നാല് എൻജിനുകളും, ഗതി നിയന്ത്രിക്കാനുള്ള ചിറകുളും വൈമാനികന് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

ഹീലിയം നിറച്ചതിനാൽ അഞ്ച് ദിവസം വരെ ആകാശത്ത് തങ്ങി നിൽക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

നിലവിൽ എയർലാന്റ് 10 വിമാനത്തെ സിവില്യൻ, മിലിട്ടറി ആവശ്യങ്ങൾക്കായിട്ടായിരിക്കും മുഖ്യമായും ഉപയോഗപ്പെടുത്തുക.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

2018ഓടു കൂടി ഇത്തരത്തിൽ 48ഓളം ആളുകളെ വഹിക്കാൻ ശേഷിയുള്ള പന്ത്രണ്ടോളം വരുന്ന വിമാനങ്ങളെ നിർമിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

ആളുകളെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു് മാത്രമല്ല വലിയ മെഷിനുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഉയർത്തിക്കൊണ്ട് പോകാനും ഈ വിമാനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

മണിക്കൂറില്‍ 148 കിലോമീറ്റര്‍ വേഗതയിൽ പറക്കാനുള്ള ശേഷിയാണ് ഈ വിമാനത്തിനുള്ളത്.

കൂടുതൽ വായിക്കൂ

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

കൂടുതൽ വായിക്കൂ

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

More from DriveSpark

Article Published On: Thursday, August 11, 2016, 16:12 [IST]
English summary
World's Largest Aircraft Leaves Hangar For 1st Time
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X