വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

നിലത്ത് റോഡിലാണെങ്കിലും മേലെ ആകാശത്താണെങ്കിലും മഴ പെയ്താൽ ഫ്രണ്ട് ഗ്ലാസിലൂടെ പുറത്തേക്കുള്ള വ്യൂ കാര്യമായി തടസ്സപ്പെടും. കാറുകളിലും മറ്റും ഇതിന് നാം വൈപ്പറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വിമാനങ്ങൾക്ക് വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉണ്ടോ?

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അവ യഥാർത്ഥത്തിൽ വിമാനങ്ങളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ റെയിൻ പ്രൊട്ടക്ഷൻ ഫീച്ചറാണ്.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

എന്നിരുന്നാലും, എല്ലാത്തരം വിമാനങ്ങൾക്കും വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉണ്ടോ, അതോ വാണിജ്യ വിമാനങ്ങളിൽ മാത്രമാണോ അവ കാണപ്പെടുന്നത്? ഒരു വിമാനത്തിന്റെ വിൻഡ്‌ഷീൽഡ് വൈപ്പറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിൻഡ്ഷീൽഡ് വൈപ്പറുകൾ ഫെയിൽ അല്ലെങ്കിൽ കേടുപാടുണ്ടായാൽ എന്ത് സംഭവിക്കും? ഈ ലേഖനത്തിൽ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ നൽകാം, അതിനാൽ വിമാനങ്ങളെയും വിൻഡ്ഷീൽഡ് വൈപ്പറുകളെയും കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിമാനങ്ങൾക്ക് വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉണ്ടോ? (പ്രൈവറ്റ് vs കൊമേർഷ്യൽ vs മിലിട്ടറി വിമാനങ്ങൾ)

സ്വകാര്യ വിമാനങ്ങൾ (പ്രൈവറ്റ്)

പല സ്വകാര്യ പൈലറ്റ് ലൈസൻസ് ഉടമകളും ഉപയോഗിക്കുന്ന ചെറിയ, ഒറ്റ എഞ്ചിൻ വിമാനങ്ങളെയാണ് ഞങ്ങൾ സ്വകാര്യ വിമാനങ്ങൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, അവയിൽ വിൻഡ്ഷീൽഡ് വൈപ്പറുകൾ സജ്ജീകരിച്ചിരിക്കുന്നതായി കാണാൻ സാധ്യതയില്ല.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിമാനത്തിന്റെ പ്രൊപ്പല്ലർ എയർ സ്ട്രീം മഴ തുള്ളികളെ വിൻഡ്ഷീൽഡിൽ നിന്ന് നേരിട്ട് വീശി കളയുന്നതാണ് ഇതിന് കാരണം. മഴ വളരെ കനത്തതാണെങ്കിൽ, ഇത്തരത്തിൽ വിൻഡ്ഷീൾഡ് ക്ലിയറാവില്ല, അതിനർത്ഥം വളരെ മോശം വിസിബിലിറ്റി കാരണം ഈ സാഹചര്യത്തിൽ ഒരു പൈലറ്റ് ആദ്യമായി ഫ്ലൈ ചെയ്യാൻ പാടില്ല എന്നാണ്.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വാണിജ്യ വിമാനങ്ങൾ (കൊമേർഷ്യൽ)

എയർലൈൻ വ്യവസായത്തിൽ ഉപയോഗിക്കുന്ന വാണിജ്യ വിമാനങ്ങളായ ബോയിംഗ് 737, ബോയിംഗ് 747, എയർബസ് 330 തുടങ്ങി നിരവധി വേരിയന്റുകൾക്ക് വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉണ്ട്.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

മഴയുള്ള സമയത്ത് ടേക്ക്‌ഓഫിനിടെ, വിസിബിലിറ്റി (ദൃശ്യപരത) നിലനിർത്താൻ പൈലറ്റ് വിൻഡ്‌ഷീൽഡ് വൈപ്പറുകൾ ഓണാക്കും. വിമാനം റൺ വേയിൽ വേഗത കൈവരിക്കുമ്പോൾ, നോസ് കോണിൽ നിന്നുള്ള വെള്ളം വിൻഡ്ഷീൽഡിന് മുകളിലൂടെ ഒഴുകുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. ഈ വൈപ്പറുകൾക്ക് രണ്ട് സ്പീഡ് മോഡുകളുണ്ട്.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

സൈനിക വിമാനങ്ങൾ

യുദ്ധവിമാനങ്ങൾ പോലെയുള്ള സൈനിക വിമാനങ്ങളിൽ മഴയെ തുടച്ചുനീക്കാനുള്ള സംവിധാനമുണ്ടെങ്കിലും വിൻഡ്ഷീൽഡ് വൈപ്പറുകൾ ഇല്ല.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

യുദ്ധവിമാനങ്ങൾക്ക് വളരെ ഉയർന്ന വേഗത കൈവരിക്കാൻ കഴിയും, അതിനർത്ഥം മഴ എളുപ്പത്തിൽ കനോപ്പിയിൽ നിന്ന് വീശി കളയുന്നു എന്നാണ്. എന്നിരുന്നാലും, ആവശ്യമുള്ളപ്പോൾ, പൈലറ്റിന് എഞ്ചിന്റെ കംപ്രസർ വിഭാഗത്തിൽ നിന്ന് ഫ്രണ്ട് കനോപ്പിയിലേക്ക് എയർ ഷൂട്ട് ചെയ്യാനും ഉയർന്ന പ്രഷറിലൂടെയും ചൂടിലൂടെയും മഴ, ഐസ്, മഞ്ഞ് എന്നിവ നീക്കം ചെയ്യാനും കഴിയും.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിമാനങ്ങളിലെ വിൻഡ്ഷീൽഡ് വൈപ്പറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഹൈഡ്രോളിക് വൈപ്പർ മോട്ടോറുകൾ മറ്റൊരു ബദലാണെങ്കിലും വിൻഡ്ഷീൽഡ് വൈപ്പറുകൾ ഘടിപ്പിച്ച മിക്ക വിമാനങ്ങളും പ്രവർത്തിക്കാൻ ഇലക്ട്രിക്കൽ മോട്ടോറുകൾ ഉപയോഗിക്കുന്നു. വിൻഡ്ഷീൽഡ് സിസ്റ്റങ്ങളിൽ വൈപ്പർ, വൈപ്പർ ആം, വൈപ്പർ മോട്ടോർ/കൺവെർട്ടർ എന്നിവ അടങ്ങിയിരിക്കുന്നു.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

സാധാരണയായി, വിമാനത്തിലെ വിൻഡ്‌ഷീൽഡ് വൈപ്പറുകൾ പൈലറ്റിന്റെ ഭാഗത്തും സഹ പൈലറ്റിന്റെ ഭാഗത്തും കാണും. സിസ്റ്റങ്ങളിലൊന്ന് പരാജയപ്പെടുന്ന സാഹചര്യത്തിൽ, വ്യക്തമായ വ്യൂ നിലനിർത്താൻ കഴിയും എന്നതാണ് ഇതിന് കാരണം.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിൻഡ്‌ഷീൽഡ് വൈപ്പർ സിസ്റ്റങ്ങൾ ഒരു നിശ്ചിത വേഗതയിൽ കൂടാത്ത തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, വൈപ്പർ അസംബ്ലിക്ക് കേടുപാടുകൾ ഉയർന്ന വേഗതയിൽ സംഭവിക്കാം എന്നതാണ് ഇതിന് കാരണം, ഇത് വൈപ്പറുകൾ പ്രവർത്തനരഹിതമാക്കാം.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

എപ്പോഴാണ് ഒരു പൈലറ്റ് വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉപയോഗിക്കുന്നത്?

ടാക്സി ചെയ്യുമ്പോൾ മാത്രമേ ഒരു പൈലറ്റ് വിൻഡ്ഷീൽഡ് വൈപ്പറുകൾ (അല്ലെങ്കിൽ റെയിൻ റിമൂവൽ സിസ്റ്റം) ഉപയോഗിക്കൂ. ടേക്ക്ഓഫിന് മുമ്പോ ലാൻഡിംഗിന് ശേഷമോ ഒരു വിമാനം സാവധാനത്തിൽ നിലത്തുകൂടി നീങ്ങുന്നതിനാണ് ടാക്സിയിംഗ് എന്ന് പറയുന്നത്. അപ്രോച്ച്, ഡിപ്പാർച്ചർ പാതകൾ, റൺവേ പരിസരങ്ങൾ എന്നിവ വ്യക്തമായി കാണാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. ഒരു വിമാനം പറന്നുയരുമ്പോൾ, വൈപ്പറുകൾ സാധാരണയായി പ്രവർത്തനരഹിതമാകും

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

വിൻഡ്ഷീൽഡ് വൈപ്പറുകളിൽ ഒരു പ്രശ്നമുണ്ടെങ്കിൽ എന്ത് സംഭവിക്കും?

വൈപ്പർ സിസ്റ്റം ഒരു വശത്ത് പരാജയപ്പെടുകയാണെങ്കിൽ, ഫംഗ്ഷണൽ വൈപ്പർ സംവിധാനമുള്ള പൈലറ്റിന് മാത്രമേ വിമാനം പറത്താൻ അനുവാദമുള്ളൂ.

വിമാന പറത്തുമ്പോൾ മഴ പെയ്താൽ ഇടാൻ വൈപ്പർ ഉണ്ടോ? കൺഫ്യൂഷനുണ്ടോ...വരൂ തീർത്തുകളയാം

നിർഭാർഗ്യവശാൽ രണ്ട് സംവിധാനങ്ങളും പരാജയപ്പെടുകയാണെങ്കിൽ, കാലാവസ്ഥാ സാഹചര്യങ്ങൾ വ്യക്തമായി കാണാൻ പറ്റുന്ന സാഹചര്യത്തിൽ മാത്രമേ പൈലറ്റ് ടേക്ക്ഓഫും ലാൻഡും ചെയ്യാൻ പാടുള്ളൂ. ഭൂപ്രദേശങ്ങളിൽ നിന്നും മറ്റ് വിമാനങ്ങളിൽ നിന്നും വ്യക്തമായ ഗ്യാപ്പ് നിലനിർത്തിക്കൊണ്ട് പൈലറ്റുമാർക്ക് വിമാനം പറത്താൻ മതിയായ വ്യൂ ലഭിക്കുന്ന അവസ്ഥയായിരിക്കണം എന്ന് സാരം.

More from DriveSpark

Article Published On: Saturday, July 9, 2022, 20:01 [IST]
English summary
Airplane windshield wipers and its usage in the aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X