കിങ്ങ്ഫിഷർ കലണ്ടർ ഗേളായിരുന്ന ഹോട്ട് ലേഡി; മോഡലിങ്ങിലെ സൂപ്പർസ്റ്റാർ, കറക്കം 1 കോടിയുടെ ബെൻസിൽ

ഒരു കാലത്ത് കിങ്ങ്ഫിഷർ കലണ്ടർ ഗേളായി തെരഞ്ഞെടുക്കപ്പെടുക എന്നാൽ മിസ് ഇന്ത്യ പട്ടം ലഭിച്ചത് പോലെയായിരുന്നു. 2016-ൽ കലണ്ടർ ഗേളായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരിയായിരുന്നു ഐഷ ശർമ്മ. മോഡലിങ്ങിലൂടെ തൻ്റെ കരിയർ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകളുടെ മുഖമായി മാറിയിരിക്കുകയാണ്. ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി മ്യൂസിക് വീഡിയോയിലാണ് ബോളിവുഡിലേക്ക് കാൽ എടുത്ത് വച്ചത്. ജോൺ എബ്രഹാം, മനോജ് ബാജ്‌പേയി എന്നിവർക്കൊപ്പം സത്യമേവ് ജയതേ എന്ന ഹിന്ദി ആക്ഷൻ ത്രില്ലറിലൂം ഐഷ അഭിനയിച്ചു. സഹോദരി നേഹ ശർമ്മയും ബോളിവുഡിലെ ജനപ്രിയ നായികയും മോഡലുമാണ്. ഐഷയുടെ പുതിയവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

താരം തൻ്റെ മെർസിഡീസ് ബെൻസ് GLE എസ്‌യുവിയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് GLE ഒരു ആഡംബര എസ്‌യുവി മോഡലാണ്. അത്യാധുനിക ഫീച്ചറുകളും മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ വാഹനം മികച്ച യാത്രാനുഭവത്തിനും പേരുകേട്ടതാണ്. നിലവില്‍ ഈ വേരിയന്റിന് 99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 1.25 കോടി രൂപ വരും.

aisha sharma spotted in benz gle

ഇതുകൂടാതെ ഈ കാറില്‍ മറ്റ് 2 വേരിയന്റുകളും നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ 450 4Matic വേരിയന്റിന് ഏകദേശം 1.40 കോടി രൂപയാണ് ഓണ്‍റോഡ് വില. മറ്റൊന്ന് 450d 4Matic വേരിയന്റാണ്. ഇതിന് ഏകദേശം 1.50 കോടി രൂപയാണ് ഓണ്‍റോഡ് വില. മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ ആകെ 3 എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണവ.

ഈ 3 എഞ്ചിനുകളോടൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

ടോപ്പ്-എൻഡ് 450d ഡീസൽ മോഡലിൻ്റെ പവറിലേക്ക് വന്നാൽ 362 bhp പവറിൽ 750 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവി ഉപയോഗിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകൾക്കും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നത് പെർഫോമൻസും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ജർമൻ ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 9, 2025, 13:58 [IST]
English summary
Aisha sharma spotted in mercedes benz gle video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X