മുന്‍ ലോക സുന്ദരിയുടെ 1.50 കോടിയുടെ കാറില്‍ ബസ് ഇടിച്ചു! നടിക്ക് നാണക്കേടായി അംഗരക്ഷകന്റെ പ്രവര്‍ത്തി
സമീപകാലത്തായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പായുന്ന സിനിമാ താരങ്ങള്‍ യാത്ര ചെയ്യാനായി ആഡംബര എംപിവികളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെയും അതിന്റെ ലക്ഷ്വറി ബ്രാന്‍ഡ് ആയ ലെക്‌സസിന്റെയും പ്രീമിയം എംപികള്‍ മികച്ച വില്‍പ്പനയാണ് ആസ്വദിക്കുന്നത്. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയുടെ പേര് വെല്‍ഫെയര്‍ എന്നും ലെക്‌സസിന്‍േറത് LM 350h എന്നുമാണ്. അടുത്തിടെ നിരവധി സിനിമാ താരങ്ങള്‍ ടൊയോട്ട വെല്‍ഫെയര്‍ ആഡംബര എംപിവി സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് ഇന്ത്യയിലെ പ്രമുഖരായ ടൊയോട്ട വെല്‍ഫെയര്‍ ഉടമകള്‍.
ടൊയോട്ട വെല്‍ഫയറിന്റെ ബേസ് വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 1.22 കോടി രൂപയാണ് വില. ടോപ് വേരിയന്റ് സ്വന്തമാക്കാന്‍ 1.32 കോടി രൂപയാണ് മുടക്കേണ്ടത്. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ് ഇത്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ഈ ആഡംബര കാര്‍ പുറത്തിറക്കാന്‍ യഥാക്രമം 1.51 കോടി രൂപയും 1.64 കോടി രൂപയും പൊടിക്കണം.

ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ താരദമ്പതികളുടെ ടൊയോട്ട വെല്‍ഫെയര്‍ കാര്‍ അപകടത്തില്‍ പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്റേതായിരുന്നു ഈ വെല്‍ഫെയര്‍. അഭിഷേക് ബച്ചന്റെ ടൊയോട്ട വെല്‍ഫയറിന്റെ പിന്നില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിഷേക് ബച്ചന്റെ പിതാവ് അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലെ ബംഗ്ലാവിന് സമീപമാണ് വാഹനാപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ റോഡപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അപകടത്തില്‍പ്പെട്ട ടൊയോട്ട വെല്‍ഫയര്‍ കാറിനുള്ളില്‍ അഭിഷേക് ബച്ചന്റെ ഭാര്യയും പ്രശസ്ത നടിയുമായ ഐശ്വര്യ റായ് ഉണ്ടായിരുന്നുവെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് അറിഞ്ഞ് മുന്‍ ലോക സുന്ദരിയുടെ ആരാധകര്‍ ഏറെ ആശങ്കപ്പെട്ടു. എന്നാല്‍ അപകടസമയത്ത് ഐശ്വര്യ റായ് കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടത്തിന് പിന്നാലെ ബൗണ്‍സര്‍മാരില്‍ ഒരാള്‍ ബസ് ഡ്രൈവറെ അടിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ പ്രവൃത്തിയില്‍ ക്ഷമാപണം നടത്തിയതിനാല്‍ ബസ് ഡ്രൈവര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. അപകടത്തില്‍പ്പെട്ട ടൊയോട്ട വെല്‍ഫയര്‍ കാര്‍ വാങ്ങിയിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല. ഈ കാര്‍ 2024 ജൂണ്‍ അവസാനത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതൊരു ചെറിയ അപകടം മാത്രമായതിനാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ ഇല്ലെന്നാണ് കരുതുന്നത്.
ടൊയോട്ട വെല്‍ഫെയര്‍ എംപിവിയെ കുറിച്ച് പറയുമ്പോള്‍ 4,995 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,950 മില്ലീമീറ്റര്‍ ഉയരവും 3,000 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ഇതിന് അന്യായ റോഡ് പ്രസന്‍സുണ്ട്. മാത്രമല്ല ഈ 4 ഡോര്‍ എംപിവി അതിന്റെ കാരവാന്‍ പോലെയുള്ള യാത്രാ അനുഭവത്തിന് പേരുകേട്ടതിനാലാണ് സെലിബ്രിറ്റികള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്നത്.

മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റന്‍ സീറ്റുകള്‍, ഇന്റീരിയറില്‍ വലിയ 14 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ്, ഹീറ്റഡ് ഫംഗ്ഷനുകളുള്ള സീറ്റുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.ഇതുകൂടാതെ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ തുടങ്ങിയ സംവിധാനങ്ങളും ടൊയോട്ട വെല്‍ഫയറിലുണ്ട്.
ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS, 360-ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളാണ് എംപിക്ക് സുരക്ഷ നല്‍കുന്നത്. 193 bhp പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.
ആഡംബര കാറാണെങ്കിലും മികച്ച ഇന്ധനക്ഷമത ഇത് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 19.28 കിലോമീറ്റര്‍ വരെയാണ് എംപിവിക്ക് കമ്പനി പറയുന്ന മൈലേജ്. ഏതായാലും റോഡില്‍ വാഹനമോടിക്കുമ്പോള്‍ നമ്മള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. വില കൂടിയ കാർ ആണെങ്കിലും വില കുറഞ്ഞ കാർ ആണെങ്കിലും വളയം പിടിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.


Click it and Unblock the Notifications








