മിനിറ്റിന് 4.35 കോടി പ്രതിഫലം വാങ്ങുന്ന അച്ഛന്‍, അമ്മ പേരുകേട്ട നടി! മഹീന്ദ്ര ഇവിയില്‍ ചുറ്റുന്ന താരപുത്രന്‍
അടുത്ത കാലത്ത് ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ തരംഗം സൃഷ്ടിച്ച കാറുകളില്‍ ഒന്നാണ് മഹീന്ദ്ര XEV 9e. ഇത് ഒരു കൂപ്പെ സ്‌റ്റൈല്‍ എസ്‌യുവിയാണ്. ഇന്ത്യയില്‍ എആര്‍ റഹ്‌മാനെ പോലുള്ള നിരവധി സെലിബ്രിറ്റികളും സമ്പന്നരായ ആളുകളും ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കാറിന്റെ ടോപ് സ്‌പെക് വേരിയന്റുകളുടെ ഡെലിവറി മാത്രമാണ് ആരംഭിച്ചിട്ടുള്ളതെങ്കിലും ഇപ്പോള്‍ നിരത്തില്‍ അങ്ങിങ്ങായി നിങ്ങളും കണ്ടിട്ടുണ്ടാകും ഈ ഇലക്ട്രിക് എസ്‌യുവി. മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്‌യുവി 59 kWh, 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
ചെറിയ 59 kWh ബാറ്ററി പായ്ക്ക് സഞ്ചീകരിച്ച വേരിയന്റുകള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 542 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം വലിയ 79 kWh ബാറ്ററി പായ്ക്കിന്റെ ഡ്രൈവിംഗ് റേഞ്ച് 656 കിലോമീറ്ററാണ്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XEV 9e ഇലക്ട്രിക് കാറിന്റെ വില 22.65 ലക്ഷം മുതല്‍ 31.25 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലയാണ് ഇത്.

മുകളില്‍ സൂചിപ്പിച്ച പോലെ തന്നെ നിരവധി സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ താരദമ്പതികളുടെ മകന്‍ സിമ്പിളായി മഹീന്ദ്ര XEV 9e ഇലക്ട്രിക് കാറില്‍ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ വൈറല്‍ വീഡിയോയില്‍ കാണുന്ന 15-കാരന്റെ പേര് യുഗ് ദേവ്ഗണ്‍ എന്നാണ്. സര്‍നെയിം വായിച്ചപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ആളെ പിടികിട്ടിക്കാണും.
ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളായ അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകനാണ് യുഗ്. ഒരു ബില്‍ഡിംഗില്‍ നിന്ന് യുഗ് നടന്ന് വരുന്നതും മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയില്‍ കയറിപ്പോകുന്നതുമാണ് നമുക്ക് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനാണ് അജയ്. അപാരമായ സ്‌ക്രീന്‍ പ്രസന്‍സും മാസ് അപ്പീലുമുള്ള അജയ് ദേവ്ഗണ്‍ 'ആര്‍ആര്‍ആര്‍' എന്ന പടത്തിലെ ക്യാമിയോ വേഷത്തിന് വാങ്ങിയ പ്രതിഫലം അടുത്തിടെ ചര്‍ച്ചയായിരുന്നു.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബിഗ്ബജറ്റ് പാന്‍ ഇന്ത്യ ചിത്രത്തില്‍ 8 മിനിറ്റ് ക്യാമിയോ വേഷത്തിനായി 35 കോടിയാണ് അജയ് വാങ്ങിയത്. അതായത് മിനിറ്റിന് 4.35 കോടി രൂപ ഈടാക്കിയ താരത്തിന്‍േറതാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ക്യാമിയോ റോള്‍. രുദ്ര ദ എഡ്ജ് ഓഫ് ഡാര്‍ക്ക്‌നസ് എന്ന സീരീസിനായി 125 കോടി രൂപ പ്രതിഫലം വാങ്ങിയ താരം ഇന്തയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ഒടിടി താരം കൂടിയാണ്.
മറുവശത്ത് യുഗിന്റെ മാതാവാല കജോളിനെ കുറിച്ചും ഇന്ത്യക്കാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ല. ഷാരൂഖ് ഖാന്റെ ഭാഗ്യനായികയായ കാജോള്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. അജയ് ദേവ്ഗണ്‍-കജോള്‍ ദമ്പതികള്‍ക്ക് റോള്‍സ് റോയ്സ് കലിനന്‍, മെര്‍സിഡീസ് മെയ്ബാക്ക് GLS600, മസെരാട്ടി ക്വാട്രോപോര്‍ട്ട്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു Z4, ബിഎംഡബ്ല്യു X7, ഔഡി Q7, മിനി കണ്‍ട്രിമാന്‍ എന്നീ കാറുകള്‍ ഉണ്ട്.
അജയ് ദേവ്ഗണ്‍-കജോള്‍ ദമ്പതികളുടെ മകന്‍ യുഗ് ദേവ്ഗണ്‍ ഉപയോഗിക്കുന്ന മഹീന്ദ്ര XEV 9E കുടുംബത്തിന്റെ സ്വന്തമാണെന്നാണ് ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്. 2025 ഏപ്രില്‍ 22-ന് അജയ് ദേവ്ഗണിന്റെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്റെ മരുമകനായ ഡാനിഷ് ദേവ്ഗണും ഇതോ മഹീന്ദ്ര ഇവി സ്വന്തമാക്കിയിരുന്നു. ഇരുവരുടെയും ഇവികള്‍ക്ക് അടുത്തടുത്ത രജിസ്‌ട്രേഷന്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








