ലാലേട്ടനെക്കാൾ കൂടുതൽ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയ താരം! 57-ാം പിറന്നാളിന് വാങ്ങിയത് മെർസിഡീസ് V-ക്ലാസ്

സ്വന്തം ഗരാജിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റുകൊണ്ട് തന്റെ 57-ാം ജന്മദിനം കെങ്കേമമായി ആഘോഷിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ (Ajay Devgn). രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് (Mercedes Benz V-Class) പ്രീമിയം എംപിവിയാണ് താരം സ്വന്തമാക്കിയത്. കുടുംബയാത്രകള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ ഈ വാഹനം അജയ് ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ മെര്‍സിഡീസ് ഡീലര്‍മാരായ ഓട്ടോഹാംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ മെര്‍സിഡീസ് ബെന്‍സ് V-ക്ലാസിന്റെ ഇന്ത്യയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില 1.40 കോടി രൂപയാണ് .

ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

ajay devgn mercedes benz v-class

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 5 സ്റ്റാര്‍ ഹോട്ടല്‍ മുറിയെ അനുസ്മരിപ്പിക്കും വിധം നിരവധി പ്രീമിയം സവിശേഷതകള്‍ എംപിവിയിലുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡല്‍ കൂടിയാണ് മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ്. പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രകള്‍ കൂടുതല്‍ സുഖകരമാക്കും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത അഡാപ്റ്റീവ് ഡാമ്പിംഗ് സഹിതമുള്ള എയര്‍മാറ്റിക് (AIRMATIC) സസ്പെന്‍ഷന്‍ സംവിധാനവും ഇതിലുണ്ട്.

mercedes benz v-class interior

മികച്ച ശ്രവ്യാനുഭവം നല്‍കുന്നതിനായി ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള 15 സ്പീക്കറുകളുള്ള 650W ബര്‍മെസ്റ്റര്‍ (Burmester) ഓഡിയോ സിസ്റ്റമാണ് ജര്‍മന്‍ ബ്രാന്‍ഡ് നകിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്‌സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയിലുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി സമര്‍പ്പിത ഫിസിക്കല്‍ ബട്ടണുകളും ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റംസ് തുടങ്ങിയ സവിശേഷതകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഈ വാഹനം അജയ് ദേവ്ഗണിന്റെയും കുടുംബത്തിന്റെ യാത്രകള്‍ സുരക്ഷിതമാക്കും.

ajay devgn mercedes benz v-class

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ അജയ് ദേവ്ഗന്‍ 'ഫൂല്‍ ഔര്‍ കാണ്ടേ' ,'സിംഗം', 'ദൃശ്യം' സീരീസുകള്‍, 'താനാജി: ദ അണ്‍സങ് വാരിയര്‍', 'ഗോല്‍മാല്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ അജയ് ദേവ്ഗണ്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിന് പോലും ഇത് രണ്ട് തവണയാണ് നേടാനായത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന അജയ് ഇടക്കിടെ തന്റെ ഗരാജ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റ് വാങ്ങിയ ആദ്യ ബോളിവുഡ് താരങ്ങളില്‍ ഒരാളായ് അജയ് ദേവ്ഗണിന്റെ കാര്‍ ശേഖരത്തില്‍ നിരവധി ഹൈ-എന്‍ഡ് മോഡലുകളുണ്ട്. റോള്‍സ് റോയ്‌സ് കലിനന്‍, ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു i7 തുടങ്ങിയവയാണ് നടന്റെ വാഹനശേഖരത്തിലെ ചില പ്രധാന മോഡലുകള്‍. പ്രായോഗികതയും ആഡംബരവും ഒത്തുചേരുന്ന മെര്‍സിഡീസ് V-ക്ലാസ് അദ്ദേഹത്തിന്റെ ലൈഫ് സ്‌റ്റൈലിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്.

More from DriveSpark

Article Published On: Friday, April 3, 2026, 17:00 [IST]
English summary
Ajay devgn buys new mercedes benz v class on 57th birthday viral pics
കൂടുതല്‍... #celebrity car #‍luxury car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X