ആ വരവ് കണ്ടോ, എന്താ ഒരു ലുക്ക്; താരത്തിൻ്റെ യാത്ര ആഡംബരത്തിൻ്റെ രാജാവിനൊപ്പം

ബോളിവുഡ് സെലിബ്രിറ്റികളും അവരുടെ വിലകൂടിയ കാറുകളളെ കുറിച്ച് നമ്മളുടെ വെബ്‌സൈറ്റിൽ സ്ഥിരം ഫീച്ചറുകൾ വരുന്നത് നിങ്ങൾ വായിച്ചിട്ടുളളതാണല്ലോ. വിലയേറിയ കാറുകൾ സെലിബ്രിറ്റികളുടെ ജീവിതശൈലിയുടെ ഭാഗം തന്നെയാണല്ലോ. നടൻ അജയ് ദേവ്ഗണിനും വിലകൂടിയ കാറുകളോട് പ്രത്യേക അടുപ്പമുണ്ട്. ഒരു റോൾസ് റോയ്‌സ് കള്ളിനൻ ഉൾപ്പെടെയുള്ള വിലകൂടിയ എസ്‌യുവികളുടെ ശ്രദ്ധേയമായ ശേഖരം അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ട്.

ഈ ആഡംബര എസ്‌യുവികളിൽ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ താരം എത്തുന്നത് പതിവായി കാണാറുണ്ട്. അടുത്തിടെ, അജയ് ദേവ്ഗൺ തന്റെ മെയ്ബാക്ക് GLS600 ആഡംബര എസ്‌യുവിയിൽ ഒരു ഗുജറാത്തി സിനിമയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, മൂന്ന് കോടി രൂപയാണ് അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ വില.

ആ വരവ് കണ്ടോ, എന്താ ഒരു ലുക്ക്; താരത്തിൻ്റെ യാത്ര ആഡംബരത്തിൻ്റെ രാജാവിനൊപ്പം

ഇന്ത്യയിലെ മെർസിഡീസിന്റെ മുൻനിര എസ്‌യുവിയാണ് മെയ്ബാക്ക് GLS600. സെലിബ്രിറ്റികൾക്കും സമ്പന്നരായ ബിസിനസ്സ് വ്യക്തികൾക്കും ഇടയിൽ എസ്‌യുവിക്ക് ഇഷ്ടക്കാർ ഒരുപാടുണ്ട്.2021-ലാണ് വാഹനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയില്‍ എത്തിയത്. S-ക്ലാസ് ലക്ഷ്വറി സെഡാനിന് പിന്നാലെ ഇന്ത്യയില്‍ എത്തുന്ന മെബാക്ക് ശ്രേണിയിലെ രണ്ടാമത്തെ പ്രോഡക്ട് ആണ് GLS 600 എസ്‌യുവി. CBU യൂണിറ്റായി കൊണ്ടുവരുന്നതുകൊണ്ട് വാഹനത്തിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

നാല് സീറ്റര്‍ അല്ലെങ്കില്‍, അഞ്ച് സീറ്റര്‍ വാഹനമായി GLS 600 ലഭ്യമാകും. ഇതില്‍ നാല് സീറ്റര്‍ പതിപ്പാണ് കൂടുതല്‍ ആഡംബരം വാഗ്ദാനം ചെയ്യുന്നത്. 2019-ലെ ഗ്വാങ്ഷു ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് മെര്‍സിഡീസ്-മെബാക്ക് GLS 600 ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ല്‍ നിരവധി അന്താരാഷ്ട്ര വിപണികളില്‍ ഇത് അവതരിപ്പിച്ചു. എസ്‌യുവികളില്‍ അപൂര്‍വ്വമായി കാണുന്ന ബെസ്പോക്ക് ഫീച്ചറുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ഇതില്‍ കമ്പനി അവതരിപ്പിക്കുന്നു.

ആ വരവ് കണ്ടോ, എന്താ ഒരു ലുക്ക്; താരത്തിൻ്റെ യാത്ര ആഡംബരത്തിൻ്റെ രാജാവിനൊപ്പം

വാഹനത്തിന്റെ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, മുന്നില്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍, അതിനിടയില്‍ ഗംഭീരമായ ഗ്രില്ലും വാഹനത്തെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍. ക്രോമില്‍ പൂര്‍ത്തിയാക്കിയ ധാരാളം എക്സ്റ്റീരിയര്‍ ട്രിം ആക്‌സെന്റുകളും മുന്നിലെ സവിശേഷതയാണ്. വലിയ വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്‍, വിന്‍ഡോ സെറൗണ്ടുകള്‍, സൈഡ്-സ്റ്റെപ്പ്, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ ഡിസൈന്‍ ആക്സന്റുകള്‍, റൂഫ് റെയിലുകള്‍, എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്രില്ലില്‍ മെബാക്ക് ലോഗോ പോലും ആലേഖനം ചെയ്തിട്ടുണ്ട്. 23 ഇഞ്ച് ബ്രഷ് ചെയ്ത മള്‍ട്ടി-സ്പോക്ക് വീലുകള്‍ എസ്‌യുവിയെ വശത്ത് നിന്ന് നോക്കുമ്പോള്‍ ഒരാളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒരു ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും സിംഗിള്‍-ടോണ്‍ പെയിന്റ് സ്‌കീമും തിരഞ്ഞെടുക്കാം. മെര്‍സിഡീസ്-മെബാക്ക് സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഹനത്തിന് മികച്ച സ്‌റ്റൈലിംഗ് നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഒരു മെബാക്ക് കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യം അതിലെ യാത്രക്കാരുടെ യാത്രാസുഖം നിലനിര്‍ത്തുക എന്നതാണ്. മെബാക്ക് GLS 600 തികച്ചും അത് പൂര്‍ത്തിയാക്കുന്നുവെന്ന് വേണം പറയാന്‍. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇത് ബെസ്പോക്ക് മെറ്റീരിയലുകളുടെയും സവിശേഷതകളുടെയും ഒരു മുഴുവന്‍ ഹോസ്റ്റും അവതരിപ്പിക്കുന്നു. എസ്‌യുവിയുടെ പിന്‍ഭാഗത്ത് പൂര്‍ണ്ണമായും പവര്‍ ഓപ്പറേഷന്‍ ഫുള്‍ റീക്ലൈനിംഗ് ലെതര്‍ സീറ്റുകളാണ് പരമാവധി ആഡംബരത്തിനായി നല്‍കിയിരിക്കുന്നത്. ഈ സീറ്റുകള്‍ വെന്റിലേഷന്‍, മസാജ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

പിന്നിലെ സീറ്റുകള്‍ക്ക് മികച്ച മള്‍ട്ടിമീഡിയ അനുഭവവും ഉണ്ട്. പരമാവധി എന്റര്‍ടെന്‍മെന്റിനായി പിന്നില്‍ രണ്ട് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു ടാബ്ലെറ്റ് മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്, ഇത് കാറിന്റെ വിവിധ വശങ്ങള്‍ നിയന്ത്രിക്കാന്‍ പിന്നിലെ യാത്രക്കാരെ അനുവദിക്കുന്നു. ഇതില്‍ ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സണ്‍ഷെയ്ഡുകള്‍, നാവിഗേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

മെര്‍സിഡീസ് മെബാക്ക് GLS 600-ന് 4.0 ലിറ്റര്‍ V8 ബൈ-ടര്‍ബോ എഞ്ചിനാണ് കരുത്തേകുന്നത്. ഈ യൂണിറ്റ് 6,000-6,500 rpm-ല്‍ പരമാവധി 550 bhp പവര്‍ ഔട്ട്പുട്ടും 2,500-3,500 rpm-ല്‍ 730 Nm ന്റെ പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കുന്നു. 21 bhp-ഉം 249 Nm-ഉം നല്‍കുന്ന ഒരു സംയോജിത EQ ബൂസ്റ്റ് സ്റ്റാര്‍ട്ടര്‍-ജനറേറ്ററും ഈ എഞ്ചിനുണ്ട്. ഒരു 9G-TRONIC ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു, മെര്‍സിഡീസ് 4മാറ്റിക് AWD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. മെബാക്ക് GLS 600 ന് 0-100km/h വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്റുകള്‍ കൊണ്ട് കഴിയും.

More from DriveSpark

Article Published On: Wednesday, August 9, 2023, 15:06 [IST]
English summary
Ajay devgon added new mercedes benz maybach gls 600
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X