ശാലിനി അജിത്തിന് ലക്ഷങ്ങള്‍ വിലയുള്ള ബൈക്ക് ബര്‍ത്ത്‌ഡേ ഗിഫ്റ്റായി നല്‍കിയോ? സത്യാവസ്ഥ ഇതാണ്
തമിഴകം സ്‌നേഹത്തോടെ 'തല' എന്ന് വിളിക്കുന്ന അജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും പലപ്പോഴും ഇ-ലോകം ഭരിക്കുന്നത് അദ്ദേഹമാണ്. മെയ് ഒന്നിനാണ് (ബുധനാഴ്ച) അജിത് 53-ാം പിറന്നാല്‍ ആഘോഷിച്ചത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുടുംബത്തിനും അടുത്ത സുഹത്തുക്കള്‍ക്കുമൊപ്പമായിരുന്ന സൂപ്പര്‍ താരം ജന്മദിനം ആഘോഷിച്ചത്.
ജന്മദിനാഘോഷ ചടങ്ങുകള്‍ക്കിടെ അജിത്തിന് ഭാര്യ ശാലിനി നല്‍കിയെന്ന് പറയപ്പെടുന്ന സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അറിയപ്പെടുന്ന 'ബൈക്ക്പ്രാന്തനും' റൈഡറുമെല്ലാമായ അജിത്തിന് ഏറ്റവും സന്തോഷം നല്‍കുന്ന സമ്മാനം തന്നെ പ്രിയതമ സമ്മാനിച്ചതായായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. അജിത് കുമാര്‍ ഫാന്‍ എന്ന എക്‌സ് അക്കൗണ്ടിലാണ് ശാലിനി ഭര്‍ത്താവിന് ലക്ഷങ്ങള്‍ വില വരുന്ന ഒരു ഹൈ എന്‍ഡ് ഡ്യുക്കാട്ടി ബൈക്ക് ബര്‍ത്ത്‌ഡേ ഗിഫ്റ്റായി നല്‍കിയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ശാലിനി അജിത്തിന് ഡ്യുക്കാട്ടി ബൈക്ക് സമ്മാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'അത് ശരിയല്ല. ശാലിനി മാഡം ഇന്നലെ രാത്രി അജിത് സാറിന് ചെറിയ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചു എന്നതാണ് ശരി. ബൈക്കുകളോടും റേസിംഗിനോടുമുള്ള ഇഷ്ടം കണക്കിലെടുത്താണ് ശാലിനി മാഡം പാര്‍ട്ടിയുടെ തീം ബൈക്കുകളാക്കുകയായിരുന്നു' നടനുമായി ഒരാള്‍ 'സൂം' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി.
പാര്‍ട്ടിക്കായി എത്തിയ അതിഥികളോട് ബൈക്ക് റൈഡര്‍മാരെ പോലെ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബൈക്ക് തീമിലുള്ള പരിപാടി ആയതിനാല്‍ അത്തരത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കാനായി അജിത്തിന്റെ തന്നെ ബൈക്കുകളിലൊന്ന് പരിപാടി നടന്ന വേദിയില്‍ സ്ഥാപിച്ചതാണ് ഭാര്യ അദ്ദേഹത്തിന് ഒരു മോട്ടോര്‍ സൈക്കിള്‍ സമ്മാനമായി നല്‍കിയെന്ന് കറേ ആളുകള്‍ വിശ്വസിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അജിത് കുമാര്‍ ഒരു ഹാര്‍ഡ്കോര്‍ ബൈക്കറായതിനാല്‍ ആളുകള്‍ ഇത് വിശ്വസിക്കുകയും പല മാധ്യമങ്ങളും വാര്‍ത്തയാക്കുകയും ചെയ്തു. തന്റെ മോട്ടോര്‍ സൈക്കിളില്‍ രാജ്യത്തിന്റെ മിക്കവാറും എല്ലാ കോണുകളും ചുറ്റിയടിച്ച അജിതിന്റെ പക്കല്‍ നിരവധി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുണ്ട്. ബിഎംഡബ്ല്യു R1250 GS ആണ് അതില്‍ ഒന്ന്. ഈ ബൈക്കില്‍ ഇന്ത്യ മൊത്തം കറങ്ങിയടിച്ച് വന്ന അജിത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം തീര്‍ത്തിരുന്നു.
വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന അദ്ദേഹം പക്ഷേ പൊതുവേദികളില്‍ വളരെ വിരളമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ ഒച്ചയും ബഹളവമേുണ്ടാക്കാതെ തന്റെ പാഷനെ പിന്തുടരുന്ന താരം അടുത്തിടെ വീനസ് മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് എന്ന പേരില്‍ അദ്ദേഹം അടുത്തിടെ ഒരു മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനി ആരംഭിച്ചിരുന്നു. അജിത് കുമാറിന്റെ ഈ പുതിയ സംരംഭം ഗൈഡഡ് ടൂറുകള്‍ക്ക് വേണ്ടിയുള്ളതാണ്.

ഇവിടെ ശാലിനി അജിത്തിന് സമ്മാനിച്ചുവെന്ന് പറയുന്ന ബൈക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 ആണ്. ഇത് ഒരു ഹൈ പെര്‍ഫോമന്‍സ് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കാണ്. ഡ്യുക്കാട്ടിയില്‍ നിന്നുള്ള മള്‍ട്ടിസ്ട്രാഡ റേഞ്ചില്‍ അഡ്വഞ്ചര്‍ ടൂറിങ് മോട്ടോര്‍സൈക്കിളുകളാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ V2, V2 S, V4, V4 S എന്നീ വേരിയന്റുകളില്‍ ബൈക്ക് ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നു. മള്‍ട്ടിസ്ട്രാഡ V4 വേരിയന്റിന് ഏകദേശം 21.48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
170 PS പവറും 125 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1,158 സിസി, V4 എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. മോട്ടോര്‍സൈക്കിളിന് ഒരു സിലിണ്ടര്‍ ഡീആക്ടിവേഷന്‍ സിസ്റ്റം ലഭിക്കുന്നു. ട്രാവല്‍, എന്‍ഡ്യൂറോ, സ്പോര്‍ട്, അര്‍ബന്‍ എന്നിങ്ങനെ നാല് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. ഈ മോഡുകള്‍ ഓരോന്നും ബൈക്കിന്റെ എഞ്ചിന്‍ ഔട്ട്പുട്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ക്രമീകരണങ്ങള്‍ എന്നിവ റൈഡിംഗ് ശൈലിക്ക് അനുയോജ്യമാക്കുന്നു.
മള്‍ട്ടിസ്ട്രാഡ V4 ന് ഫുള്ളി അഡ്ജസ്റ്റബിള്‍ 50 mm അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കും ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു. കോര്‍ണറിംഗ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഒരു ഇനര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് നല്‍കുന്ന ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഇലക്ട്രോണിക്‌സ് സിസ്റ്റം ഇതിന് ലഭിക്കുന്നു.


Click it and Unblock the Notifications








