സൂപ്പര്‍ സ്റ്റാറിനെ കെട്ടി ഫീല്‍ഡ് വിട്ടാല്‍ എന്താ! തമിഴകത്തിന്റെ മരുമകള്‍ക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനം

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി ഡിവിഷനാണ് ലെക്‌സസ്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ കമ്പനി സ്ഥാനം പിടിച്ചിരിക്കുന്നത്. ആഡംബരത്തിന്റെ പര്യായമായ ലെക്‌സസ് കാറുകളാണ് ഇന്ന് ഇന്ത്യന്‍ സെലിബ്രിറ്റിക്കള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി മാറിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍ താരം വിജയ് എന്നിവര്‍ അടുത്തിടെ ലെക്‌സസ് ഓണേഴ്‌സ് ക്ലബില്‍ അംഗത്വം നേടിയിരുന്നു. ഇപ്പോള്‍ തമിഴ്‌നാടിന്റെ മരുമകളായി മാറിയ മലയാളി താരത്തിന് ഭര്‍ത്താവ് ഒരു ലെക്‌സസ് കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ലെക്‌സസിന്റെ മുന്‍നിര മോഡലുകളില്‍ ഒന്നാണ് RX 350h. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 99.99 ലക്ഷം രൂപയ്ക്കാണ് ഈ കാര്‍ വില്‍ക്കുന്നത്. വണ്ടി നിരത്തിലെത്തുമ്പോള്‍ വില 1 കോടി പിന്നിടും. നിരവധി പ്രത്യേകതകള്‍ ഉള്ളതിനാല്‍ തന്നെയാണ് ഈ കാര്‍ വാങ്ങാന്‍ സെലിബ്രിറ്റികളും സമ്പന്നരും മത്സരിക്കുന്നത്.

ajith kumar gifts wife shalini luxury car

ലെക്‌സസ് RX 350 ആഡംബര കാറിനെ സംബന്ധിച്ചിടത്തോളം 2.5 ലിറ്റര്‍ ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ സ്‌ട്രോം ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക്, പെട്രോള്‍ മോഡുകളില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 190 bhp പവറും 242 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ നേരിട്ട് ഒരു ഓട്ടോമാറ്റിക് ഇ-സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഓള്‍ വീല്‍ ഡ്രൈ് സംവിധാനവും കാറിന് ലഭിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പരമാവധി 200 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ കാറിന് സാധിക്കും. ഈ കാര്‍ 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകള്‍ കാറില്‍ ലഭ്യമാണ്.

ajith kumar gifts wife shalini luxury car

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കാറിന്റെ ക്യാബിനിലെ ഹൈലൈറ്റ്. കൂടാതെ ഡ്യുവല്‍ സോണ്‍ കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 21 സ്പീക്കര്‍ മാര്‍ക്ക് ലെവിഷന്‍ സൗണ്ട് സിസ്റ്റം, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്ററുകള്‍, വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ചര്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടങ്ങുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസും (ADAS) കാറില്‍ വരുന്നു. മാത്രമല്ല യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗും ലെക്‌സസ് മോഡല്‍ നേടിയിട്ടുണ്ട്.

ajith shalini

ആഡംബരവും സേഫ്റ്റിയും സമന്വയിക്കുന്ന ഈ കാര്‍ തമിഴകത്തിന്റെ 'തല' അജിത് കുമാര്‍ പ്രിയതമക്ക് 44-ാം പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ബാലതാരമായി കടന്ന് വന്ന് അനിയത്തിപ്രാവ്, നിറം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശാലിനി. മണിരത്‌നത്തിന്റെ 'അലൈപായുതേ' അടക്കമുള്ള ചിത്രത്തിലൂടെ തമിഴ്‌നാട്ടുകാരുടെയും ഇഷ്ടം പിടിച്ചുപറ്റിയ ശാലിനി അജിത്തിനോടൊപ്പം അമരാകാലം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് പ്രണയത്തിലായ താരങ്ങള്‍ 2000 ഏപ്രില്‍ 24-ന് വിവാഹിതരാകുകയായിരുന്നു.

ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. വ്യാഴാഴ്ച ശാലിനി സമ്മാനമായി ലഭിച്ച ലെക്‌സസ് കാറിനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലെക്‌സസ് LX 350h കാറിന്റെ ടൈറ്റാനിയം കളര്‍ ഓപ്ഷനാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമറിയിക്കാത്ത അജിത് തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനത്തിന്റെ ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് തല ആരാധകര്‍. ഏറെ നാളുകള്‍ക്ക് ശേഷം പൊങ്കലിന് അജിത്തിന്റെ ചിത്രം റിലീസിനെത്തുന്നതിന് മുന്നോടിയായി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള അവസരമായിരുന്നു ഇത്.

More from DriveSpark

Article Published On: Friday, November 22, 2024, 18:00 [IST]
English summary
Ajith kumar gifted lexus rx 350h luxury car to wife shalini on her 44th birthday viral pics
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X