പറക്കാം ഇനി പറക്കാം; ഇനി ആകാശയുടെ പറക്കൽ ഇൻ്റർനാഷണൽ ലെവലിൽ
ഇടയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നവർ കേൾക്കുന്നതും ചിലപ്പോൾ യാത്ര ചെയ്തിട്ടുളളതുമായ പേരാണ് ആകാശ എയർലൈൻസ്. വളരെ മികച്ച സേവനമാണ് യാത്രക്കാർക്ക് കമ്പനി നൽകിക്കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ 800 പുതിയ തൊഴിലാളികളെ കൂട്ടിച്ചേർക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. റൂട്ടുകളുടെ കാര്യമാണെങ്കിൽ സിംഗിൾ ക്ലാസ് കോൺഫിഗറേഷൻ നിലനിർത്തിക്കൊണ്ട് തന്നെ പടിഞ്ഞാറൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുടെ മറ്റ് ഭാഗങ്ങളിലേക്ക് ശൃംഖല വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ 737-8-200 വേരിയന്റ് തങ്ങളുടെ ഫ്‌ളീറ്റിലേക്ക് ചേർക്കുന്ന ഏഷ്യയിലെ ആദ്യത്തെ എയർലൈൻ ആയി മാറിയിരിക്കുകയാണ് ആകാശ എയർ. ഇന്ത്യൻ നിയന്ത്രണങ്ങൾ പ്രകാരം അന്താരാഷ്ട്ര പ്രവർത്തനത്തിന് യോഗ്യത നേടുന്നതിന് എയർലൈനുകൾക്ക് കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉണ്ടായിരിക്കണം, അത് കൊണ്ട് തന്നെ ഇനിമുതൽ അന്താരാഷ്ട്ര സർവീസ് നടത്താൻ അകാശ എയറിന് കഴിയും.

അന്താരാഷ്ട്ര സർവീസ് നടത്താൻ എയർലൈൻസിന് അംഗീകാരം ലഭിച്ചത് കൊണ്ട്, ഈ സാമ്പത്തിക വർഷാവസാനത്തോടെ 800 പുതിയ തൊഴിലാളികളെ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നു. ഇൻഡിഗോയും വിമാനങ്ങൾ വാങ്ങിച്ചുകൂട്ടാനുളള പുറപ്പാടിലാണ്. 10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു.
അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ് ലുഫ്താൻസാ. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് ലുഫ്താൻസയിൽ ഉളളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് അതിലും ഉളളത്.

എഞ്ചിനുകൾ കേടായത് കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതേ പ്രശ്നമാണ് ലുഫ്താൻസയും നേരിടുന്നത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്. അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് ലുഫ്താൻസ ആരോപിച്ചിരുന്നു. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി.
പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തത്. അത് കൊണ്ട് തന്നെ ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതരാക്കുകയും ചെയ്തു.
61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്. 2019 ഡിസംബറിലാണ് പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളുടെ ഏഴ് ശതമാനം തകരാറിലായത്. 2022 ഡിസംബറിൽ ഇത് 50 ശതമാനമായി ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളുളെല്ലാം കമ്പനി ലംഘിച്ചിരുന്നു. രണ്ട് എയർലൈൻസുകളാണ് ഒരേ സമയം ഒരേ പ്രശ്നം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.
മഴക്കാലത്ത് പറന്നുയരുന്നത് പൂർണ്ണമായും സുരക്ഷിതമായ ഒരു കാര്യമാണ്. നിങ്ങൾ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മഴയുടെയും കാറ്റിന്റെയും അളവ് നോക്കുമ്പോൾ നിങ്ങളുടെ വിമാനം അപകടത്തിലായേക്കാമെന്ന് തോന്നിയേക്കാം എങ്കിലും അതിൽ ഒന്നും ഒരു കാര്യവുമില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങൾ മഴയിലും മഞ്ഞിലും യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നു. കൂടാതെ, അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് എയർലൈനുകൾക്ക് വളരെ കർശനമായ നിയമങ്ങളുണ്ട്.
സാഹചര്യങ്ങൾ അപകടകരമാണെങ്കിൽ എയർ ട്രാഫിക് കൺട്രോളർമാർ (എടിസി) വിമാനം പറത്താൻ അനുവദിക്കില്ല. നിങ്ങളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതേക്കാൻ വൈകിയേക്കാം, എന്നാൽ നിങ്ങളുടെ ഫ്ലൈറ്റ് റൺവേയിലാണ് ടേക്ക് ഓഫ് ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല, വിമാനം പറന്നുയരുക തന്നെ ചെയ്യും. പൈലറ്റുമാർക്കും ഫ്ലൈറ്റ് അറ്റൻഡന്റുകൾക്കും ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാണ്. കൊടുങ്കാറ്റുള്ള മേഘങ്ങൾക്കിടയിലൂടെ വിമാനം പോകുന്നത് നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം.


Click it and Unblock the Notifications








