വായില്‍ വെള്ളിക്കരണ്ടിയല്ല, സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവന്‍! 10 കോടിയുടെ കാറോടിക്കുന്ന കുബേരപുത്രനെ അറിയുമോ?

ഇന്ത്യ ഇന്നും ഒരു വികസിത രാജ്യമാണെങ്കിലും രാജ്യത്ത് അതിസമ്പന്നരുടെ എണ്ണത്തിന് കുറവൊന്നുമില്ല. സമ്പന്നരുടെ പക്കല്‍ സ്വത്ത് കുമിഞ്ഞ് കൂടുമ്പോള്‍ സാധാരണക്കാരന്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ്. രാജ്യത്ത് ഒരു വില കൂടിയ കാര്‍ പുറത്തിറങ്ങുമ്പോള്‍ ആരാദ്യം വാങ്ങുമെന്നതിനായി കുബേരന്‍മാര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ ഗരാജുകളില്‍ ഒന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍േറത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെ കാര്‍ ശേഖരത്തെ കുറിച്ചാണ് പറഞ്ഞത്്. അംബാനി കുടുംബത്തിന്റെ അംഗരക്ഷകര്‍ വരെ സഞ്ചരിക്കുന്നത് റേഞ്ച് റോവര്‍ ആടക്കമുള്ള ആഡംബര എസ്‌യുവിയിലാണ്.

അപ്പോള്‍ പിന്നെ അച്ഛന്‍ അംബാനിയുടെയും മക്കളുടെയും കാറുകളെ കുറിച്ച് പറയേണ്ടതില്ലെല്ലോ. ഈ കുടുംബം ഏറ്റവും വിലയേറിയ എല്ലാ കാര്‍ ബ്രാന്‍ഡുകളുടെയും കാറുകള്‍ ഉപയോഗിക്കുന്നു. പല അവസരങ്ങളിലും അവര്‍ സഞ്ചരിക്കുന്ന കാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനായ ആകാശ് അംബാനി സ്വയം കാര്‍ ഓടിച്ച് പോകുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

akash ambani ferrari purosangue

ലോകോത്തര കാര്‍ നിര്‍മാതാക്കളായ ഫെറാറി നിര്‍മിച്ച ആദ്യത്തെ എസ്‌യുവിയായ പുരോസാങ്‌ഗ്വേയിലാണ് ആകാശ് അംബാനി നഗരപ്രദക്ഷിണം നടത്തിയത്. ലോകത്ത് തന്നെ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ കാര്‍ ഉള്ളൂ. എണ്ണത്തില്‍ വളരെ കുറവായതിനാല്‍ തന്നെ അമേരിക്കയിലടക്കം ഈ കാറിന്റെ യൂസ്ഡ് മോഡലുകള്‍ക്ക് പുതിയതിനേക്കാള്‍ വിലയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വളരെ സ്‌പെഷ്യലായ ഈ കാറില്‍ അംബാനി പുത്രന്‍ കറങ്ങി നടക്കുന്നത് കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

വൈറല്‍ വീഡിയോയില്‍ ആകാശ് അംബാനി തന്നെയാണ് ഈ കാര്‍ ഓടിക്കുന്നത്. അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി ഒരു എംജി ഗ്ലോസ്റ്റര്‍, ഒരു റേഞ്ച് റോവര്‍ എന്നിവയില്‍ അംഗരക്ഷകരും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ഹെഡ്ലൈറ്റുകള്‍ മിന്നിച്ച് നല്ല സ്‌െൈറ്റലായി തന്നെയാണ് ആകാശിന്റെ യാത്ര. ലോകത്തില്‍ തന്നെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന കാറുകളില്‍ ഒന്നാണ് ഈ ഫെറാറി മോഡല്‍.

akash ambani ferrari purosangue

ഫെറാറി പുരോസാങ്‌ഗ്വേയില്‍ V12 പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പെര്‍ഫോമന്‍സ് ഓറിയന്റഡ് കാര്‍ ആണെങ്കിലും അതിന്റെ ആവേശം കാണിച്ച് ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയല്ല ആകാശ് ഓടിക്കുന്നത്. ശ്രദ്ധയോടെ വളരെ പതുക്കെ ആസ്വദിച്ചാണ് അദ്ദേഹത്തിന്റെ സവാരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. 10.5 കോടി രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ വില.

2022-ലാണ് ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യ എസ്‌യുവി ആഗോള വിപണിയിലെത്തിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കലക്ടര്‍മാരില്‍ ഒരാളായ ബ്രെന്‍ ഗരാജിന്റെ ഭൂപേഷ് റെഡ്ഡി ഈ കാര്‍ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുമ്പേ തന്നെ ഒരെണ്ണം സ്വന്തമാക്കിയിരുന്നു. ശേഷം മാത്രമാണ് അംബാനിമാര്‍ക്ക് ഇത് വാങ്ങാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി അതിഥികളെ യാത്രയാക്കുന്ന വേളയിലാണ് ഈ കാര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

akash ambani ferrari purosangue

കാറിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഫെറാറിയുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ശൈലി അതേപടി തുടരുന്നു. ഒരു വലിയ ബോണറ്റും ചെരിഞ്ഞ റൂഫ് റെയിലുകള്‍, എയറോഡൈനാമിക് ബോഡി എന്നിവയുള്ള ഈ കാറിന്റെ രൂപകല്‍പ്പന ഫെറാറി F12 ബെര്‍ലിനേറ്റയോട് സമാനമാണ്. പിന്നിലെ ഇലക്ട്രിക് ഹിഞ്ച്ഡ് ഡോറാണ് ഈ കാറിന്റെ ഹൈലൈറ്റ്. നാല് ഡോറുകളുമായി വരുന്ന ആദ്യ ഫെറാറി മോഡലാണ് ഇത്. അതുകൊണ്ടാണ് ഇതിനെ ഫെറാറിയുടെ ആദ്യ ഫാമിലി കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

6.5 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഫെറാറി പുരോസാങ്‌ഗ്വേ കാറിന്റെ ഹൃദയം. ഇത് 725 bhp പവറും 716 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

Take a Poll

ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവര്‍ നല്‍കാന്‍ സഹായിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഈ കാര്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 310 കിലോമീറ്ററാണ്.

പെര്‍ഫോമന്‍സ് ഓഫറിന് ആക്റ്റീവ് സസ്‌പെന്‍ഷന്‍, സെറാമിക് ബ്രേക്കുകള്‍, മുന്‍ ചക്രങ്ങളില്‍ ടോര്‍ക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു. സൂപ്പര്‍ എക്‌സോട്ടിക് പെര്‍ഫോമന്‍സ് എസ്‌യുവി സെഗ്മെന്റില്‍ ബെന്റ്ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്സ്, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയുമായാണ് ഫെറാറി പുരോസാങ്‌ഗ്വേ. മത്സരിക്കുന്നത്.

More from DriveSpark

Article Published On: Monday, March 17, 2025, 16:05 [IST]
English summary
Akash ambani seen driving his ferrari purosangue suv worth rs 10 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X