രാഷ്ട്രത്തലവന്‍മാരെ പോലെ ബുള്ളറ്റ് പ്രൂഫ് കാറിൽ സഞ്ചരിക്കുന്ന കുബേരപുത്രന്‍! ഡാഡിയെ കുട്ടികള്‍ വരെ അറിയും

പൊതുവേ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുക രാഷ്ട്ര തലവന്‍മാര്‍ക്കും ഉയര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ക്കുമെല്ലാമാണ്. ഇത് കൂടാതെ ജീവന് ഭീഷണിയുള്ള സെലിബ്രിറ്റികളും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് നാം കാണാറുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം അടുത്തിടെ വിദേശത്ത് നിന്ന് കോടികള്‍ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്തിരുന്നു. ഇവരെ കൂടാതെ ബിസിനസ് മാഗ്‌നറ്റുകളും തങ്ങളുടെ സുരക്ഷ കൂട്ടാനായി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇന്ത്യയില്‍ അത്തരത്തില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്ള ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.

പണം ആവശ്യപ്പെട്ട് മുകേഷ് അംബാനിക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പലപ്പോഴും പുറത്തിറങ്ങാറുള്ളത് മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് കാറിലാണ്. എന്നാല്‍ മക്കളായ ആകാശ് അംബാനിയും അനന്ത് അംബാനിയും പലപ്പോഴും റോള്‍സ് റോയ്‌സ്, ഫെറാറി, ബെന്റ്‌ലി എന്നീ ബ്രാന്‍ഡുകളുടെ ആഡംബര വാഹനങ്ങളിലാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

akash ambani bulletproof mercedes s680 guard

എന്നാല്‍ കഴിഞ്ഞ ദിവസം ആകാശ് അംബാനി തങ്ങളുടെ ബുള്ളറ്റ് പ്രൂഫ് മെര്‍സിഡീസ് S680 ഗാര്‍ഡില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത പുത്രനാണ് ആകാശ്. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പുതുവത്സര പാര്‍ട്ടിയില്‍ ആകാശ് വരുന്ന ദൃശ്യങ്ങള്‍ കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളും സമ്പന്നരായ ബിസിനസുകാരുമടക്കം രാജ്യത്തെ നിരവധി പ്രമുഖര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആകാശിന്റെ കാര്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ലോകമെമ്പാടുമുള്ള മുന്‍നിര രാഷ്ട്രീയക്കാര്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വാഹനമാണ് മെര്‍സിഡീസ് S680 ഗാര്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ പ്രൊഡക്ഷന്‍ വാഹനങ്ങളില്‍ ഒന്നായാണിതിനെ കണക്കാക്കുന്നത്. മുകേഷ് അംബാനി അംബാനിയുടെ പക്കല്‍ ഇത്തരത്തില്‍ രണ്ട് കാറുകള്‍ ഉണ്ട്.

akash ambani bulletproof mercedes s680 guard

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അംബാനി രണ്ടാമത്തെ ബെന്‍സ് S680 ഗാര്‍ഡ് വാങ്ങിയതെന്നാണ് ആര്‍ടിഒ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാഹാരി ഗോള്‍ഡ് നിറത്തിലുള്ളതാണ് ഈ കാര്‍. ജിയോ മുതലാളിയുടെ ഇഷ്ട നമ്പറുകളില്‍ ഒന്നായ 999 നമ്പറാണ്് ഈ കാറിനുള്ളത്. ബ്ലാക്ക് ഷേഡിലുള്ള ആദ്യത്തെ മെര്‍സിഡീസ് ബെന്‍സ് S680 ഗാര്‍ഡിന്റെ നമ്പര്‍ 333 ആയിരുന്നു. ഈ കാറിനായി മുകേഷ് അംബാനി ഏകദേശം 10 കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് വിവരം.

മുന്‍ തലമുറ S-ഗാര്‍ഡ് 2 മീറ്റര്‍ ദൂരത്തില്‍ നിന്ന് 15 കിലോഗ്രാം ഭാരം വരെയുള്ള ടിഎന്‍ടിയെ നേരിടാന്‍ ശേഷിയുള്ള VR10 ലെവല്‍ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബോഡി ഷെല്‍ ഹൈ-ലെവല്‍ ഉരുക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നും മെര്‍സിഡീസ് പറയുന്നു.

അതേസമയം അനന്ത് അംബാനി കാണപ്പെട്ട പുതിയ സൂപ്പര്‍ സെക്യൂര്‍ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ നിലവില്‍ ഏറ്റവും ചെലവേറിയതും പരിരക്ഷിതവുമായ S-ക്ലാസ് മോഡലാണ്. മെര്‍സിഡീസ് S680 ഗാര്‍ഡില്‍ ബുള്ളറ്റ്, ബ്ലാസ്റ്റ് പ്രൂഫ് ഗ്ലാസ് എന്നിവയും മള്‍ട്ടി-ലെയര്‍ നിര്‍മാണവും സ്പ്ലിന്റര്‍ സംരക്ഷണത്തിനായി പോളികാര്‍ബണേറ്റ് പാളിയും ഉള്‍ക്കൊള്ളുന്നു. ഈ സെഡാനിലെ ഗ്ലാസുകള്‍ ശരാശരി 3.5 മുതല്‍ 4 ഇഞ്ച് വരെ വലിപ്പമാണുള്ളതും.

ആഡംബര സെഡാന്റെ ഹുഡിന് കീഴില്‍ 612 PS പരമാവധി പവറും 830 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 4MATIC സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. S-ക്ലാസ് അടിസ്ഥാനമാക്കിയുള്ള കാറിന്റെ ക്യാബിനില്‍ നിരവധി ആഡംബര ഫീച്ചറുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും ഫീച്ചറുകളും അണിനിരക്കുന്നു. അതുകൊണ്ട് അംബാനി പുത്രന്‍ അത് തിരഞ്ഞെടുത്തതില്‍ അതിശയിക്കാനില്ല.

More from DriveSpark

Article Published On: Saturday, January 4, 2025, 17:03 [IST]
English summary
Akash ambani spotted in bulletproof mercedes s680 guard costs above rs 10 crore
കൂടുതല്‍... #celebrity car #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X