കറങ്ങാന്‍ കമ്പനിക്ക് കൂടെപ്പോകുന്നത് ബോളിവുഡ് താരങ്ങള്‍! ബുള്ളറ്റ് പ്രൂഫ് കാറില്‍ വരുന്ന കക്ഷി ചില്ലറക്കാരനല്ല

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് റിലയന്‍സ് ഇന്‍ഡസ്്രടീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.സോഷ്യല്‍ മീഡിയ പ്രചാരം നേടിയതിനാല്‍ അംബാനി കുടുംബത്തിലെ എല്ലാവരും ഇന്ന് സുപരിചിതരാണ്. ഭാര്യ നിത അംബാനി മക്കളായ ആകാശ്, അനന്ത്, ഇഷ എന്നിവര്‍ വിവിധ ബിസിനസുകള്‍ ഏറ്റെടുത്ത് നടത്തുന്നു. അതിസമ്പന്നരില്‍ ഒരാള്‍ ആയതിനാല്‍ തന്നെ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ലുക്കിലും നടപ്പിലുമെല്ലാം ആ പ്രൗഡി കണ്ടുവരാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കാര്‍ ഗരാജുകളില്‍ ഒന്നാണ് അംബാനിക്കുള്ളത്. ജിയോ ഗരാജിലുള്ളത് വെറും വില കൂടിയ ആഡംബര കാറുകള്‍ മാത്രമല്ല അവ അതീവ സുരക്ഷിതമായ വാഹനങ്ങള്‍ കൂടി ആണ് എന്നതിനാലാണ് ശ്രദ്ധിക്കപ്പെടുന്നത്.

മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണികളുള്ളതിനാല്‍ തന്നെ അംഗരക്ഷകരുടെ സംഘം എപ്പോഴും ചുറ്റിലുണ്ടാകും. സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്ന കാറുകളിലാണ് അംഗരക്ഷകര്‍ കുടുംബത്തിന്റെ കൂടെ റോന്ത് ചുറ്റുന്നത്. അംബാനിയോ കുടുംബമോ ഔട്ടിംഗിന് കാറുമായി പുറത്തിറങ്ങിയാല്‍ പോലും സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൂടെ കാണും. ഇത് മാത്രമല്ല സുരക്ഷ അധികരിപ്പിക്കാനായി ഒന്നിലേറെ ബുള്ളറ്റ് പ്രൂഫ് കാറുകളും അംബാനി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

akash ambani bulletproof range rover

അംബാനിയും കുടുംബവും ഒരേ സമയം ഒരേ സ്ഥലത്തേക്ക് പോയാലും ചിലപ്പോള്‍ അവര്‍ വെവ്വേറെ കാറുകളിലാണ് യാത്ര ചെയ്യുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കൂടുതലും അവര്‍ ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് സഞ്ചരിക്കുന്നത്. വാസ്തവത്തില്‍ വിവിഐപികളുടെയും സിനിമാ രംഗങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ് ശതകോടീശ്വരന്റെയും കുടുംബത്തിന്റെയും യാത്രകള്‍ എന്നതിനാല്‍ തന്നെ അവ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ഇപ്പോള്‍ മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയില്‍ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വൈറല്‍ വീഡിയോയില്‍ ഒരു ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാറിന്റെ മുന്‍ സീറ്റില്‍ ആകാശ് അംബാനി ഇരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ ഈ വീഡിയോ വൈറലാകാനുള്ള മറ്റൊരു കാരണം ഈ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ ആയിരുന്നു.

akash ambani bulletproof range rover

ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറുമായിരുന്നു യാത്രയില്‍ ആകാശിന്റെ സഹയാത്രികരായി ഉണ്ടായിരുന്നത്. ആലിയയും രണ്‍ബീറും ആകാശ് അംബാനിയുടെ അടുത്ത സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മുമ്പും ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അടുത്ത സുഹൃത്തുക്കളായ മൂവരും മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്ന സമയത്ത് പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ വൈറല്‍ വീഡിയോയില്‍ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാറിന് അകമ്പടിയായി ലെക്‌സസ് LM 350h ആഡംബര എംപിവിയും ചില സുരക്ഷാ വാഹനങ്ങളും പിന്തുടരുന്നത് നമുക്ക് കാണാന്‍ കഴിയും. ലെക്‌സസ് കാര്‍ രണ്‍ബീര്‍-ആലിയ ദമ്പതികളുടേതാണെന്ന് തോന്നു. ആയുധധാരികളായ ഗാര്‍ഡുകള്‍ ഇവരെ അനുഗമിക്കുന്നുണ്ടായിരുന്നു. അംബാനി കുടുംബത്തിന്റെ പക്കലുള്ള ഈ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പുതിയതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

akash ambani bulletproof range rover

2017-ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കാറിന് ഏകദേശം 8 വര്‍ഷം പഴക്കമുണ്ട്. എന്നിരുന്നാലും വെടിയുണ്ടകളെ പോലും തടയാന്‍ ശേഷിയുള്ള സുരക്ഷാ സവിശേഷതകള്‍ ഉള്ളതിനാലാണ് അംബാനി പുത്രന്‍ ഈ കാര്‍ ഇടക്കിടെ ഉപയോഗിക്കുന്നത്. ഈ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ഹുഡിന് കീഴില്‍ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണുള്ളത്. 394 bhp പവറും 550 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

റേഞ്ച് റോവര്‍ മോഡല്‍ ആയതിനാല്‍ തന്നെ ഇതില്‍ ആഡംബര സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല. മസാജ് സീറ്റുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്സ്-ഫ്രീ ടെയില്‍ഗേറ്റ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 19-സ്പീക്കര്‍ പ്രീമിയം സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭ്യമാണ്.

രാജ്യത്തെ ഏറ്റവും സമ്പന്നരായ കുടുംബമായതിനാല്‍ തന്നെ അംബാനിമാര്‍ക്ക് മുമ്പ് പല തവണ വധഭീഷണി വന്നിട്ടുണ്ട്. അതുകൊണ്ടാണ് സുരക്ഷ മുന്‍നിര്‍ത്തി ഗാര്‍ഡുകളെ കൂടെ കൂട്ടുന്നതും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും. ഈ കാര്‍ കൂടാതെ 10 കോടി വില വരുന്ന മെര്‍സിഡീസ് ബെന്‍സ് S680 ഗാര്‍ഡ്, 13 കോടി വില വരുന്ന ബുള്ളറ്റ് പ്രൂഫ് റോള്‍സ് റോയ്‌സ് കലിനന്‍ എന്നിവ അംബാനി കുടുംബത്തിനുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

More from DriveSpark

Article Published On: Friday, March 28, 2025, 17:12 [IST]
English summary
Akash ambani took ride with alia bhatt ranbir kapoor in his bulletproof range rover video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X