ടീമിൻ്റെ രാത്രി കാവൽക്കാരൻ;ഐപിഎൽ ശമ്പളം രണ്ട് കോടി, സ്വന്തമാക്കിയത് ടൊയോട്ടയുടെ കിടിലൻ എസ്‌യുവി
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ കിടിലൻ പെർഫോമൻസ് കാഴ്ച്ചവച്ച് ടെസ്റ്റിൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കാൻ ആകാശ് ദീപിന് സാധിച്ചു എന്നതാണ് ഹൈലൈറ്റ്. മകനെ സർക്കാർ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു ആകാശിൻ്റെ പിതാവിൻ്റെ ആഗ്രഹം, എന്നാൽ ആകാശിൻ്റെ മനസ് നിറയെ ക്രിക്കറ്റ് തന്നെയായിരുന്നു.പിതാവും സഹോദരനും മരണപ്പെടുകയും കുടുംബത്തിൻ്റെ ചുമതല തൻ്റെ തോളിൽ ആയപ്പോഴും ക്രിക്കറ്റ് എന്ന മോഹം ആകാശ് കൈവിട്ടില്ല. 2024-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കയറുകയും ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ഐപിഎല്ലിൽ താരത്തിൻ്റെ ശമ്പളം 2 കോടി രൂപയിലെത്തുകയുംട ചെയ്തു. ഈ നേട്ടങ്ങളുടെ എല്ലാം സന്തോഷത്തിനായി താരം പുതിയ ഒരു കിടിലൻ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.
ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറാണ് താരം സ്വന്തമാക്കിയത്. താരം തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ വാഹനം വാങ്ങിയ സന്തോഷവാർത്ത പങ്കുവച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനത്തിൻ്റെ ഡെലിവറി എടുത്തത്. നിലവില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ 4x2 പെട്രോള്‍ വേരിയന്റിന് 35.37 ലക്ഷം രൂപ മുതലും 4x4 എടി വേരിയന്റിന് 42.72 ലക്ഷം രൂപ വരെയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. എസ്‌യുവി നിരത്തിലെത്തിക്കാന്‍ കുറച്ച് പണം കൂടി അധികം പൊടിക്കേണ്ടി വരും.

ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ എസ്‌യുവി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് എസ്‌യുവി വാങ്ങാന്‍ സാധിക്കുക.
ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂണ്‍ 02 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നാം വാരം മുതല്‍ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, ഷാര്‍പ്പ് ഹെഡ്ലാമ്പ് ഡിആര്‍എല്‍, വ്യത്യസ്ത ബമ്പറുകള്‍ എന്നിവയുമായാണ് ലെജന്‍ഡര്‍ വരുന്നത്. 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റിനായി ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സബ്വൂഫറും ആംപ്ലിഫയറും ഉള്ള 11 പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍.
പുതിയ ഫോര്‍ച്യൂണര്‍ വേരിയന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന നൂതമായ 48-വോള്‍ട്ട് സിസ്റ്റം മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫുള്‍സൈസ് എസ്‌യുവിയുടെ നിയോ ഡ്രൈവ് 48V പതിപ്പില്‍ മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 48-വോള്‍ട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു.

അതില്‍ ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും ഉള്‍പ്പെടുന്നു. പുതിയ സ്മാര്‍ട്ട് ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഫോര്‍ച്യൂണറിന്റെ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വണ്ടി നില്‍ക്കുമ്പോള്‍ എഞ്ചിന്‍ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. വിവിധ ഭൂപ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ത്രോട്ടില്‍ റെസ്‌പോണ്‍സ്, ബ്രേക്കിംഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ക്രമീകരിക്കുന്ന മള്‍ട്ടി-ടെറൈന്‍ സെലക്ട് സിസ്റ്റവും എസ്‌യുവിയിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








