തെരഞ്ഞെടുപ്പില്‍ തോറ്റാലും മാരാറുടെ തട്ട് താണ് തന്നെയിരിക്കും! വാങ്ങിയത് പുത്തന്‍ മഹീന്ദ്ര ഇലക്ട്രിക് SUV
താന്‍ ഒരു വാഹനപ്രേമിയാണെന്ന് പലവട്ടം പറഞ്ഞ വ്യക്തിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സിനിമാ സംവിധായകനുമായ അഖില്‍ മാരാര്‍. ബിഗ് ബോസ് ജേതാവായി തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതോടെ തന്റെ ഇഷ്ട വാഹനങ്ങള്‍ ഒന്നൊന്നായി താരം സ്വന്തമാക്കിയിരുന്നു. ഒന്നിലേറെ ആഡംബര കാറുകളും ബിഎംഡബ്ല്യുവിന്റെ ബൈക്കും സ്വന്തമാക്കിയ ശേഷം അഖില്‍ മാരാര്‍ ഇപ്പോള്‍ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് എസ്യുവിയവയ XEV 9e സിനിലക്‌സ് ലിമിറ്റഡ് എഡിഷന്‍' (Mahindra XEV 9e Cineluxe Limited Edition) സ്വന്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്.
കുട്ടിക്കാലം മുതലുള്ള തന്റെ വാഹനപ്രേമത്തെ കുറിച്ചും ജീവിതത്തില്‍ നേരിട്ട അവഗണനകളെ കുറിച്ചും ഓര്‍മ്മിപ്പിച്ചുകൊണ്ട് അഖില്‍ മാരാര്‍ തന്നെയാണ് പുത്തന്‍ കാര്‍ ഡെലിവറിയെടുക്കുന്നതിന്റെ മനോഹരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ റീല്‍ വീഡിയോ ഇപ്പോള്‍ വന്‍തോതില്‍ വൈറലായി മാറിയിട്ടുണ്ട്. കുട്ടിക്കാലത്തെ തന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷം അഖില്‍ മാരാര്‍ പരസ്യമായി പ്രകടിപ്പിച്ചു.

ഭാര്യയോടും മക്കളോടും ഒപ്പം കാര്‍ ഡെലിവറി എടുക്കുന്ന റീല്‍ വീഡിയോ പങ്കുവെച്ച മാരാര്‍ തന്നെ സ്‌നേഹിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടെങ്കിലും താന്‍ എവിടെയും പോയിട്ടില്ലെന്ന് തെളിയിക്കുന്നത് കൂടിയായിരുന്ന് മാരാറിന്റെ പോസ്റ്റ്.
താരത്തിന്റെ പുത്തന്‍ കാറിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ അത്യാധുനിക ഇലക്ട്രിക് കൂപ്പെ എസ്യുവിയാണ് XEV 9e. ഈ മോഡല്‍ നിരയില്‍ പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ 'സിനിലക്‌സ്' എഡിഷന്‍ ഉപഭോക്താക്കളുടെ ഇഷ്ടം നേടിയെടുക്കുന്നുണ്ട്. മഹീന്ദ്ര XEV 9e സിനിലക്‌സ് എഡിഷന് കരുത്ത് പകരുന്നത് ഉയര്‍ന്ന ശേഷിയുള്ള 79 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ്.
ഈ ബാറ്ററി പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ അത്യാധുനിക ഇലക്ട്രിക് സിസ്റ്റം പരമാവധി 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് സിംഗിള്‍-സ്പീഡ് ട്രാന്‍സ്മിഷനില്‍ ലഭ്യമാകുന്ന ഈ വാഹനം മികച്ച ഡ്രൈവിംഗ് നിയന്ത്രണം നല്‍കുന്ന റിയര്‍-വീല്‍ ഡ്രൈവ് (RWD) ഘടനയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഈ ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് എസ്യുവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 656 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുത്തുന്നത്. ദീര്‍ഘദൂര യാത്രകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. ചാര്‍ജിംഗ് വേഗതയുടെ കാര്യത്തിലും ഈ വാഹനം ഏറെ മുന്നിലാണ്. 180 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20 ശതമാനത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മിനി തിയേറ്റര്‍ അനുഭവം നല്‍കുന്ന അത്യാധുനിക ഫീച്ചറുകളാണ് മഹീന്ദ്ര XEV 9e സിനിലക്‌സ് ലിമിറ്റഡ് എഡിഷന്റെ ക്യാബിനകത്ത് ഒരുക്കിയിട്ടുള്ളത്. ഡാഷ്ബോര്‍ഡില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്ന വലിയ ട്രിപ്പിള്‍-സ്‌ക്രീന്‍ ഡിസ്പ്ലേ സംവിധാനമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇതില്‍ ഡ്രൈവര്‍ക്കായുള്ള ഡിജിറ്റല്‍ ക്ലസ്റ്ററും സെന്‍ട്രല്‍ ഇന്‍ഫോടൈന്‍മെന്റും കൂടാതെ കോപാസഞ്ചര്‍ക്കായി പ്രത്യേക എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനും നല്‍കിയിട്ടുണ്ട്.
തിയേറ്ററിന് സമാനമായ ശബ്ദവിന്യാസത്തിനായി ഡോള്‍ബി അറ്റ്മോസ് (Dolby Atmos) സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഹര്‍മന്‍ കാര്‍ഡന്റെ പ്രീമിയം 16-സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഈ കാറിലുണ്ട്.ഇവയ്ക്ക് പുറമെ പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, മെമ്മറി ഫങ്ഷനോട് കൂടിയ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങി നിരവധി ലക്ഷ്വറി ഫീച്ചറുകള്‍ ഈ ലിമിറ്റഡ് എഡിഷന്‍ കാറിന്റെ ക്യാബിനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിക്കൊണ്ടാണ് മഹീന്ദ്ര ഈ ഫ്‌ലാഗ്ഷിപ്പ് ഇവി മോഡല്‍ വിപണിയിലിറക്കിയിട്ടുള്ളത്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ വാഹനം കൂടിയാണിത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് എന്നിവ കൂടാതെ റോഡുകളില്‍ മികച്ച സുരക്ഷ നല്‍കുന്ന അത്യാധുനിക ലെവല്‍-2 ADAS സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറയും കാറില്‍ ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്ര XEV 9e മോഡലിന്റെ പ്രാരംഭ വില 21.90 ലക്ഷം രൂപയാണ്. എന്നാല്‍ അഖില്‍ മാരാര്‍ സ്വന്തമാക്കിയ സിനിലക്‌സ് എഡിഷന് ഏകദേശം 29.35 ലക്ഷം രൂപയോളമാണ് എക്‌സ്-ഷോറൂം വിലയായി മുടക്കേണ്ടത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍ ഇവി, ബിവൈഡി അറ്റോ 3 തുടങ്ങിയ കരുത്തുറ്റ ഇവി മോഡലുകളോടാണ് XEV 9e മത്സരിക്കുന്നത്. മാരാറുടെ ഗരാജില്‍ കൂടി സ്ഥാനം പിടിച്ചതോടെ പുത്തന്‍ ഇവിയുടെ വിപണി മൂല്യം ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications