ആദ്യം വോള്‍വോ ഇപ്പോള്‍ മിനികൂപ്പര്‍; ആഗ്രഹങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ച് അഖില്‍ മാരാര്‍
ലോകത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് 'ബിഗ്ബ്രദര്‍'. ഇതിന്റെ മലയാളം പതിപ്പ് 'ബിഗ്‌ബോസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചില്‍ സഹമത്സരാര്‍ത്ഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കി സംവിധായകന്‍ അഖില്‍ മാരാര്‍ വിജയിയായിരുന്നു. ഇപ്പോള്‍ അഖിലിന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നിട്ടുണ്ട്. അത് എന്താണെന്ന് നോക്കാം.
2021-ല്‍ പുറത്തിറങ്ങിയ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അഖില്‍ മാരാര്‍ സിനിമ രംഗത്തെത്തിയത്. എന്നാല്‍ ചാനല്‍ ചര്‍ച്ചകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്ന് പറയാം. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തുമ്പോള്‍ അഖില്‍ മാരാറിനെ കുറിച്ച് പലര്‍ക്കും നെഗറ്റീവ് അഭിപ്രായമായിരുന്നു. എന്നാല്‍ ഹേറ്റേഴ്‌സിനെ മുഴുവന്‍ ഫാനാക്കിക്കൊണ്ടാണ് അഖില്‍ പോയ സീസണില്‍ വിജയിയായത്.

വാക്ചാതുര്യവും കൗണ്ടറടിയിലൂടെ ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുകയും ചെയ്തതോടെ അഖിലിനെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഒറ്റ റിയാലിറ്റി ഷോ കൊണ്ട് അഖില്‍ മാരാറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയരുകയും സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂത്തനെ കൂടുകയും ചെയ്തു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ വിശേഷങ്ങളും പങ്കുവെക്കുന്ന താരം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷം ആണ് അഖില്‍ ആരാധകരുമായി പങ്കുവക്കുന്നത്. കസ്റ്റമൈസ്ഡ് മിനി കൂപ്പര്‍ S ആണ് താരം സ്വന്തമാക്കിയത്. ഭാര്യ ലക്ഷ്മിക്കും മക്കള്‍ക്കുമൊപ്പം എറണാകുളത്തെ ഷോറൂമിലെത്തിയാണ് അഖില്‍ കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. വാഹനം ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

'ക്യൂട്ട് ബേബി കുഞ്ഞിയെ ഒരുപാട് ഇഷ്ടപ്പെട്ടു... ആഗ്രഹിച്ചു... ഇപ്പോള്‍ സ്വന്തമാക്കി. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ദൈവത്തിനും ഒരായിരം നന്ദി' കാര്‍ ഡെലിവറി വീഡിയോക്കൊപ്പം അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. ഏകദേശം 53.33 ലക്ഷം രൂപയാണ് മിനി കൂപ്പര്‍ S കാറിന്റെ കൊച്ചിയിലെ വില വരുന്നത്. എറണാകുളത്തെ EVM മോട്ടാര്‍സില്‍ നിന്നാണ് താരം കാര്‍ വാങ്ങിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വോള്‍വോ S90 കാറും അഖില്‍ സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനിയുടെ പ്രശസ്ത മോഡലാണു മിനി കൂപ്പര്‍ S. മിനി കൂപ്പര്‍ ലൈനപ്പിലെ പെട്രോള്‍ വേരിയന്റാണ് മിനി കൂപ്പര്‍ S. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ഐലന്‍ഡ് ബ്ലൂ, ചില്ലി റെഡ്, മൂണ്‍ംവാക്ക് ഗ്രേ, റൂഫ്‌ടോപ് ഗ്രേ, വൈറ്റ് സില്‍വര്‍, പെപ്പര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

129 bhp പവറും 280 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. 7 സ്പീഡ് DCT ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കരുത്തന്. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെയാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
മലയാള സിനിമയിലെ ഒട്ടുമിക്ക യൂത്തന്‍മാരും മിനി കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫലി എന്നിവരെല്ലാം മിനി ഉടമകളാണ്. അഖില്‍ മാരാറിലേക്ക് മടങ്ങി വന്നാല്‍ ഒക്‌ടോബറിലാണ് താരം ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ലക്ഷ്വറി സെഡാന്‍ സ്വന്തമാക്കിയത്. 88 ലക്ഷം രൂപയാണ് ഇതിന് കേരളത്തില്‍ വരുന്ന ഓണ്‍-റോഡ് വില.

എന്നാല്‍ താരം സ്വന്തമാക്കിയിരിക്കുന്നത് യൂസ്ഡ് കാറായതിനാല്‍ കൃത്യമായ വില അറിയാന്‍ കഴിയില്ല. 'യാത്രകള്‍ എന്നും സുരക്ഷിതമായിരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് കാര്‍ സ്വന്തമാക്കിയ വിവരം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കറുപ്പ് നിറത്തിലുള്ള വോള്‍വോ S90 സെഡാന് ഫാന്‍സി നമ്പരും കിട്ടി. കൊല്ലം കൊട്ടാരക്കര രജിസ്‌ട്രേഷനുള്ള കാറിന്റെ നമ്പര്‍ KL 24 T 6666 എന്നതാണ്. 2020 മോഡല്‍ ഡീസല്‍ വേരിയന്റാണ് അഖില്‍ സ്വന്തമാക്കിയത്.


Click it and Unblock the Notifications








