എളിമയുടെ നിറകുടമായി സൂപ്പർസ്റ്റാർ; മെട്രോ ട്രെയിനിൽ പോകുന്ന താരത്തെ കണ്ടോ
ഗതാഗത കുരുക്കിന് എന്ത് സൂപ്പർസ്റ്റാർ. ബോളിവുഡ് നടൻ അക്ഷയ് കുമാർ കഴിഞ്ഞ ദിവസം മുംബൈയിൽ മെട്രോയിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്രെയിനിൽ യാത്ര ചെയ്യുന്നയാളെ യാത്രക്കാർ തിരിച്ചറിഞ്ഞതോടെ താരത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ ഷെയർ ചെയ്തിട്ടുണ്ട്.
മെട്രോയിൽ മാസ്കും ബേസ്ബോൾ തൊപ്പിയും ധരിച്ചാണ് അക്ഷയ് കുമാർ യാത്ര ചെയ്യുന്നതാണ് കണ്ടത്. വീഡിയോ ഓൺലൈനിൽ വൈറലായതോടെ, യാത്രയ്‌ക്കായി പൊതുഗതാഗതം തിരഞ്ഞെടുത്തതിന് നിരവധി ആരാധകരും ജനങ്ങളും നടനെ അഭിനന്ദിച്ചു. അക്ഷയ് കുമാർ മുമ്പും തന്റെ യാത്രയ്ക്കായി മെട്രോയിൽ സഞ്ചരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, സഹനടനായ ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം സെൽഫി എന്ന സിനിമയുടെ പ്രമോഷനിടെ അദ്ദേഹം മറ്റ് യാത്രക്കാരുമായി സംസാരിക്കുന്നതും ഇടപഴകുന്നതിൻ്റേയും വീഡിയോ ഷെയർ ചെയ്തിരുന്നു.

മുംബൈ ലോക്കൽ ട്രെയിനുകളുടെ ശരാശരി വേഗത എന്ന് പറയുന്നത് മണിക്കൂറിൽ 35-50 കിലോമീറ്ററാണ്. പരിമിതമായ റോഡും മന്ദഗതിയിലുള്ള ട്രാഫിക്കും കാരണം, പല യാത്രക്കാരും കാറുകളെക്കാൾ ട്രെയിനുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. മുംബൈയും ബെംഗളൂരുവും ഗതാഗത കുരുക്കിന് പേരുകേട്ടതാണ്, ഇത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായതുമാണ്.
ഗതാഗതക്കുരുക്ക് കാരണം പല യാത്രക്കാരും കാറുകള്‍ക്ക് പകരം ട്രെയിനുകളാണ് ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ സമയം ലാഭിക്കാനായി ഓഫീസിലേക്ക് പോകാന്‍ മുംബൈയിലെ പ്രശസ്തമായ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു കോടീശ്വരനായ വ്യവസായിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനും ഹിരാനന്ദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയരക്ടറുമായ ഡോ. നിരഞ്ജന്‍ ഹിരാനന്ദാനി മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

മുംബൈ ലോക്കലില്‍ സവാരി ചെയ്ത് ഹിരാനന്ദാനി ഉല്ലാസ്നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴുള്ള വീഡിയോ ആണിതെന്നാണ് സൂചന. ഹിരാനന്ദാനിയെ പോലെരു വ്യക്തി ഇങ്ങനെ മുംബൈ ലോക്കല്‍ സവാരി ചെയ്യുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെടുന്നു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം കാത്തുനില്‍ക്കുന്നതാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. പിന്നാലെ സഹയാത്രികര്‍ക്കൊപ്പം ഹിരനന്ദാനി ലോക്കല്‍ ട്രെയിനിന്റെ ക്യാബിനില്‍ കയറിപ്പറ്റുന്നു.
മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ് ഉൾപ്പെടെ നിരവധി ഉയർന്ന ആഡംബര കാറുകൾ അക്ഷയ് കുമാറിന് സ്വന്തമായുണ്ട്, അവ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇവന്റുകളിലും എത്താൻ അദ്ദേഹം പലപ്പോഴും ഉപയോഗിക്കുന്നുതും കണ്ടിട്ടുണ്ട്. ബെന്റ്ലി ഫ്ലൈയിംഗ് സ്പർ എന്ന വാഹനവും താരം സ്വന്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ കാർ വിറ്റതായിട്ടാണ് തോന്നുന്നത്. വീട്ടിലെ ആവശ്യങ്ങൾക്കായി ജീപ്പ് കോമ്പസാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

2019-ലാണ് ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തിക്കുന്നത്. 160 bhp കരുത്തും 380 Nm ടോർക്കും എഞ്ചിന് പുറപ്പെടുവിക്കാനാകും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് മോഡല്‍. എക്‌സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്‌സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.
ഹെഡ്‌ലാമ്പിലാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.
The super humble and down to earth Akshay Paaji using the Mumbai metro to travel for work! 😍#AkshayKumar pic.twitter.com/5GdhHzSkvc
— Ramesh Bala (@rameshlaus) January 11, 2024


Click it and Unblock the Notifications








