സൂപ്പര്‍ബൈക്കുകളെ കവച്ചുചാടുന്ന അല്‍ ദി ജംപര്‍
അല്‍ ദി ജംപര്‍ വലിയ ചാട്ടക്കാരനാണ്. അതിവേഗതയില്‍ പാഞ്ഞുവരുന്ന വണ്ടികളെ എടുത്തുചാടുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന പരിപാടി. ഈ വഴിക്ക് അല്‍ ദി ജംപര്‍ നിരവധി ലോകറെക്കോടുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ഒരു വട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് ഒരു കാറിനെ കവച്ച് ചാടുന്നതിനെക്കുറിച്ചായിരുന്നു.
ഇത്തവണ അല്‍ ദി ജംപര്‍ വരുന്നത് ഒരു പുതിയ പരിപാടിയുമായിട്ടാണ്. കൊടുംവേഗതയില്‍ പാഞ്ഞുവരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളെയാണ് ഈ സ്വീഡന്‍കാരന്‍ കവച്ചുചാടുന്നത്.
ഡുകാട്ടി പാനിഗേല്‍, കാവസാക്കി സെഡ്എക്‌സ് 10 ആര്‍ എന്നീ ബൈക്കുകളാണ് പാഞ്ഞുവരുന്നത്. രണ്ട് ബൈക്കുകളെയും കവച്ചുചാടി റെക്കോഡിടാന്‍ അല്‍ ദി ജംപര്‍ ഒരുങ്ങിനില്‍പാണ്. ത്രില്ലടിപ്പിക്കുന്ന വീഡിയോ കാണുക.


Click it and Unblock the Notifications








