അലാസ്കാ എയർലൈൻസിൻ്റെ എമർജൻസി ലാൻഡിങ്ങ്; പിന്നിലെ കാരണം ഇതാണ്
അലാസ്ക എയർലൈൻസിൻ്റെ ഒരു വിമാനത്തിന് മിഡ് ഫ്ലൈറ്റിന്റെ ഒരു ഭാഗം നഷ്‌ടമായതിനെത്തുടർന്ന്, നിലത്തിറക്കിയ ബോയിംഗ് 737 മാക്‌സ് 9 ജെറ്റുകളിൽ ചിലത് സർവീസിനായി തിരിച്ചയച്ചതായി കമ്പനി അറിയിച്ചിരുന്നു.വിമാനത്തിന്റെ ഒരു പുറം ഭാഗം വീണതിനെത്തുടർന്ന് വിമാനം യുഎസ് സംസ്ഥാനമായ ഒറിഗോണിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. 177 യാത്രക്കാരും ജീവനക്കാരുമടങ്ങിയ വിമാനം പോർട്ട്‌ലാൻഡിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചു.
വിമാനത്തിലുണ്ടായിരുന്ന 171 യാത്രക്കാരിൽ ഒരാളായ ഇവാൻ സ്മിത്ത് പറയുന്നതനുസരിച്ച് വിമാനത്തിന്റെ ഇടത് പിൻഭാഗത്ത് ഉച്ചത്തിലുള്ള ഒരു സ്‌ഫോടനവും കാറ്റടിക്കുന്ന ശബ്ദവും വിമാനത്തിൻ്റെ എയർമാസ്കുകൾ താഴേക്ക് വീണുവെന്നുമാണ്. ഒരു റഫ്രിജറേറ്ററിൻ്റെ അത്രയും വലിപ്പം ഉളള ഭാഗമാണ് അടർന്നു പോയതെന്നാണ് ഒരു യാത്രക്കാരൻ പറഞ്ഞത്.

സംഭവം നടക്കുമ്പോൾ വിമാനം 16,000 അടി ഉയരത്തിലായിരുന്നു. പൈലറ്റിൻ്റെ സന്ദർഭോചിതമായ ഇടപ്പെടൽ കൊണ്ടാണ് കൂടുതൽ അപകടം സംഭവിക്കാതെ വിമാനം അടയിന്തിര ലാൻഡിങ്ങ് നടത്താൻ സാധിച്ചതെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം. അതോടൊപ്പം തന്നെ ഈ വിമാനം കൂടുതൽ പരിശോധനയ്ക്കും സർവീസിനുമായി കയറ്റുമെന്നും അറിയിച്ചിട്ടുണ്ട്.
ഇത് പോലെ തന്നെ വിമാനത്തിൻ്റെ എഞ്ചിൻ തകരാറിലാകുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. എഞ്ചിൻ തകരാർ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമായത് കൊണ്ട് തന്നെ പൈലറ്റുമാരെ അതിന് പരിശീലിപ്പിച്ചിട്ടുണ്ട്. അവർ പാലിക്കുന്ന ഒരു കാര്യമാണ് എബിസി എന്നത്. കാറുകളിൽ എബിസി എന്നത് പലർക്കും അറിയാമായിരിക്കും. വിമാനത്തിലെ പൈലറ്റുമാർക്കുമുണ്ട് ഈ സംവിധാനം. എ എന്നാൽ - എയർസ്പീഡ് ആണ്. മികച്ച ഗ്ലൈഡ് വേഗത സൃഷ്ടിക്കുകയും ഏറ്റവും മികച്ച ഗ്ലൈഡ് വേഗതയിലേക്ക് വിമാനത്തെ എത്തിക്കുയും ചെയ്യണം.

ബി എന്ന വാക്ക് സൂചിപ്പിക്കുന്നത് വിമാനം ഇറങ്ങാനുള്ള ഏറ്റവും നല്ല സ്ഥലത്തെയാണ് . പൈലറ്റുകൾ എല്ലായ്പ്പോഴും മതിയായ ലാൻഡിംഗ് ലൊക്കേഷനുകൾ പരിഗണിക്കേണ്ട ആവശ്യമുണ്ട്. മരങ്ങൾ, പവർലൈനുകൾ അല്ലെങ്കിൽ അതുപോലെയുളള വ്യക്തമായ സമീപന തടസ്സങ്ങളില്ലാത്ത പരന്നതും തുറന്നതുമായ ഒരു ഫീൽഡ് വേണം. നിങ്ങൾ ഒരു GPS നാവിഗേറ്റർ അല്ലെങ്കിൽ ചാർട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ, എമർജൻസി ലാൻഡിംഗ് ഏരിയ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുള്ള എമർജൻസി ഫംഗ്‌ഷനുകൾ അതിലൂടെ ലഭിക്കും.
സി കൊണ്ട് ഉദ്ദേശിക്കുന്നത് ചെക്ക്‌ലിസ്റ്റ് ആണ്. നിങ്ങളുടെ എയർക്രാഫ്റ്റ് ചെക്ക്‌ലിസ്റ്റിൽ ഓർത്തിരിക്കേണ്ട കാര്യങ്ങളാണ് ഇത്. വിമാനം ഉയരുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ പരിശോധിച്ചുവെന്നും, എന്തെങ്കിലും പ്രവൃത്തികൾ മറന്നിട്ടുണ്ടോ എന്നും കാണിക്കുന്നതിനെയാണ് ചെക്ക്‌ലിസ്റ്റ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ വരാനുളള സാധ്യത വളരെ കുറവാണ്.

ഓരോ സർവീസിന് മുൻപും ശേഷവും വിമാനം വളരെ സുക്ഷമ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. അത് കൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല. സന്ദർഭോചിതമായ ഇടപ്പെടലുകളാണ് കൂടുതലും ഗുണം ചെയ്യുക. പൈലറ്റിൻ്റെ പല സന്ദർഭോചിതമായ ഇടപ്പെടലുകൾ കൊണ്ട് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിൻ്റെ വീഡിയോകളും വാർത്തകളും നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും.
വിമാന യാത്രയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ലഗേജ് ആണ്. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് എന്തായാലും ധാരാളം ലഗേജുകള്‍ ഉണ്ടാകും. ഇന്ന് നമുക്ക് വേണ്ട ഏത് കാര്യവും ലോകത്തിന്റെ ഏത് കോണിലും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും നമ്മുടെ നാട്ടില്‍ കിട്ടുന്നതിന്റെ ഒരു ക്വാളിറ്റി ഉണ്ടാവുമോ എന്ന ചിന്തയുടെ പുറത്താണ് പ്രവാസികള്‍ വിദേശത്ത് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമ്പോള്‍ ഒരു ലോഡ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്.

ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു. അപ്പോള്‍ നമ്മള്‍ ലഗേജ് ഭാരം കുറക്കേണ്ടതായി വരും. അതിനാല്‍ മുന്‍കൂറായി പണമടയ്ക്കുക എന്നതാണ് ഏറ്റവും നല്ല ആശയം. നിങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് സമീപത്തുള്ള ഏതെങ്കിലും കടയില്‍ നിന്നോ മറ്റോ ലഗേജ് ഒന്ന് തൂക്കി നോക്കുക. ഭാരം കൂടുതലാണെങ്കില്‍ തന്നെ എന്ത് എടുക്കണം, എന്ത് ഒഴിവാക്കാം എന്ന് ചിന്തിക്കാന്‍ സമയം ലഭിക്കും.


Click it and Unblock the Notifications








