ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

By Santheep

ആല്‍ക്കഹോള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ നിങ്ങള്‍ കേട്ടിരിക്കും. ഇത് നമ്മള്‍ കുടിക്കുന്ന 'ഇന്ധനം' നേരിട്ട് കാറിന്റെ ഇന്ധന ടാങ്കില്‍ ഒഴിക്കുന്ന പരിപാടിയല്ല എന്ന വസ്തുതയും നമുക്ക് ബോധ്യമുള്ളതാണ്. പിന്നെങ്ങനെയാണ് കാര്യങ്ങള്‍?

ലോകത്തെമ്പാടും നടക്കുന്ന ബദല്‍ ഇന്ധന അന്വേഷണങ്ങളുടെ ഭാഗമായാണ് 'ആല്‍ക്കഹോള്‍ ഇന്ധന' ചര്‍ച്ചകള്‍ നടക്കുന്നത്. ഇതെക്കുറിച്ച് താഴെ വിശദമായി വായിക്കാം.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

താളുകളിലൂടെ നീങ്ങുക

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

മദ്യപാനം ഊര്‍ജ്ജദായകമാണ് എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു. "രണ്ടെണ്ണം അകത്തോട്ട് കയറിയപ്പോള്‍ ഞാന്‍ എന്തൊക്കെ കാട്ടിക്കൂട്ടിയെന്ന് എനിക്കുതന്നെ അറിയില്ല" എന്ന വാചകം നമ്മള്‍ പലതവണ കേട്ടതാണ്. എങ്കില്‍ ഈ ഊര്‍ജ്ജം ഉപയോഗിച്ച് വണ്ടിയോടിച്ചാലെന്ത് എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനൊക്കുമോ?. പണ്ട് ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ എന്ന പുള്ളിയും ഏതാണ്ട് ഇതുപോലെയൊക്കെയാണ് ചിന്തിച്ചിരുന്നത്.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

നമ്മള്‍ ഇന്ന് വണ്ടിയോട്ടാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന പെട്രോള്‍ എന്നത് ഹൈഡ്രോകാര്‍ബണ്‍ മൂലപദാര്‍ത്ഥങ്ങളുടെ അതീവസങ്കീര്‍ണമായ ഒരു ചേരുവയാണ്. ഈ സാധനത്തിന് ദ്രാവകം, വാതകം, ഖരം തുടങ്ങിയ മൂന്നവസ്ഥകളില്‍ പകര്‍ന്നാട്ടം നടത്താന്‍ കഴിയും. ഇന്ധനാവശ്യത്തിലേക്ക് നമ്മള്‍ ഉപയോഗിക്കുന്നത് ദ്രാവകാവസ്ഥയിലാണെന്നുമാത്രം.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ആല്‍ക്കഹോളിന്‍റെ ഘടനയിലും ഹൈഡ്രോകാര്‍ബണുകള്‍ തന്നെയാണുള്ളത്. എന്നാല്‍ ആല്‍ക്കഹോളിലെ ഹൈഡ്രജന്‍ ആറ്റങ്ങളിലൊന്ന് ഹൈഡ്രോക്സില്‍ റാഡിക്കല്‍ എന്നൊരു നക്സല്‍ കക്ഷിയായി അവിശുദ്ധമാം വിധം പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ആല്‍ക്കഹോളിനും വിവിധ രൂപങ്ങള്‍ കൈക്കൊള്ളാന്‍ കെല്‍പുണ്ട്. നമ്മള്‍ എതനോള്‍, മെതനോള്‍ എന്നീ ആല്‍ക്കഹോള്‍ രൂപങ്ങളാണ് ബദല്‍ ഇന്ധനങ്ങളായി ഉപയോഗിക്കുന്നത്.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ധാന്യങ്ങളില്‍ നിന്നാണ് എതനോള്‍ ഇന്ധനം നിര്‍മിക്കുന്നത്. അമേരിക്കയില്‍ എത്നോള്‍ ഇന്ധനനിര്‍മാണം ഈയടുത്തകാലത്ത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ ഇന്ധന ആവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നുവെന്ന് പരിസ്ഥിതിവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ഇതോടെ പിന്നെയുമൊരു ബദല്‍ തിരയാന്‍ അമേരിക്കക്കാര്‍ നിര്‍ബന്ധിതമായി. ഈ അന്വേഷണം ചെന്നെത്തിയിരിക്കുന്നത് മെതനോള്‍ ഇന്ധനത്തിലാണ്. ഈ ഇന്ധനം പെട്രോളുമായി കലര്‍ത്തിയും ഉപയോഗിക്കുന്നുണ്ട്.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ബയോമാസ് ഇന്ധനമെന്നും മര ഇന്ധനമെന്നുമൊക്കെ മെതനോളിനെ വിളിക്കും. മരത്തടി പ്രോസസ് ചെയ്താണ് ഈ ഇന്ധനത്തിന്‍റെ നിര്‍മിതി എന്നതിനാലാണിത്. പെട്രോളിനൊപ്പം മെതനോളും എതനോളും കലര്‍ത്തിയുള്ള ഉപയോഗമാണ് ഇപ്പോള്‍ കൂടുതല്‍ നടക്കുന്നത്.

ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറോടിക്കുന്ന വിധം

ഇത് വായിച്ചതിനു ശേഷം വിജയ് മല്യയുടെ ഡിസ്റ്റില്ലറിയില്‍ നിന്നു വരുന്ന കൂതറ സാധനങ്ങള്‍ ടാങ്കിലൊഴിച്ച് മാനം കെടാന്‍ നില്‍ക്കേണ്ട. അതിനുള്ള ടാങ്ക് പടച്ചവന്‍റെ കൃപാകാരുണ്യത്താല്‍ നമ്മുടെ വയറ്റില്‍ത്തന്നെ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു!

More from DriveSpark

Article Published On: Tuesday, March 24, 2015, 12:14 [IST]
English summary
Alcohol for Motor Fuels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X