ബോളിവുഡിൻ്റെ സിങ്കപ്പെണ്ണ്; സിംപിൾ ലുക്കിൽ നാല് കോടിയുടെ ആഡംബര എസ്‌യുവിയിൽ വന്നിറങ്ങിയത് കണ്ടോ
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലായി മാറിയിരിക്കുകയാണ് ലാൻഡ് റോവർ ഓട്ടോബയോഗ്രഫി. ബോളിവുഡിലാണെങ്കിലും ഇങ്ങ് കേരളത്തിലാണെങ്കിലും വിൽപ്പനയിൽ ലാൻഡ് റോവറിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡൽ കത്തികയറുകയാണ്. ബോളിവുഡിലെ ഒട്ടുമിക്ക് സെലിബ്രിറ്റികളുടെ ഗാരേജിലും ഓട്ടോബയോഗ്രഫിയുണ്ട്. അത്തരത്തിൽ ഒരു സെലിബ്രിറ്റി സുന്ദരിയാണ് ആലിയ ഭട്ട്. താരം എപ്പോഴൊക്കെ പുറത്തേക്കിറങ്ങിയാലും ചുറ്റിനും ആരാധകരും പാപ്പരാസികളും കൂടെ കാണും. ആലിയയുടെ ഗാരേജിലെ പ്രധാന വാഹനമാണ് ലാൻഡ് റോവർ ഓട്ടോബയോഗ്രഫി. കഴിഞ്ഞ വർഷമാണ് താരം എസ്‌യുവി സ്വന്തമാക്കിയത്. കാർപാത്തിയൻ ഗ്രേ നിറത്തിലുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസാണ് താരം സ്വന്തമാക്കിയത്.
ആഡംബര എസ്‌യുവി പുറമെ റേഞ്ച് റോവർ വോഗ്, ഔഡി Q7, ഓഡി ക്യു5, ഔഡി A6 സെഡാൻ, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങി നിരവധി ആഡംബര കാറുകളും ആലിയ ഭട്ടിന്റെ ഗരാജിലുണ്ട്. ലക്ഷ്വറി എസ്‌യുവി 2022-ലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് വീൽബേസ് മോഡലുകളിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ വേരിയന്റുകളും ലഭിക്കുന്നുണ്ട്. കൂടാതെ 5-സീറ്റർ ഫോർമാറ്റിൽ സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പിലും റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലഭ്യമാണ്. നീളമുള്ള വീൽബേസ് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് മൂന്നാം നിര സീറ്റിംഗ് തിരഞ്ഞെടുക്കാം. ഇതിൽ ഡീസൽ എഞ്ചിൻ വരുന്ന എസ്‌യുവി മോഡലാണ് ബോളിവുഡിന്റെ താരസുന്ദരിയായ ആലിയ ഭട്ട് തെരഞ്ഞെടുത്തത്.
ഫീച്ചറുകളുടെ കാര്യത്തിൽ ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35 സ്പീക്കർ, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോട് കൂടിയ 1,600W മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റം എസ്‌യുവിക്ക് ലഭിക്കുന്നു. ഓൾ-വീൽ സ്റ്റിയറിംഗ്, 11.4 ഇഞ്ച് റിയർ എന്റർടൈൻമെന്റ് ടച്ച്‌സ്‌ക്രീനുകൾ പോലുള്ള ഗംഭീര സംവിധാനങ്ങളാണ് ലഭിക്കുന്നത്.
ഇതുകൂടാതെ ആറ് ഡ്രൈവിംഗ് മോഡുകളുള്ള ടെറൈൻ റെസ്‌പോൺസ് 2 സിസ്റ്റം, 'ഡിജിറ്റൽ എൽഇഡി' ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, മസാജ് സീറ്റുകൾ, ക്യാബിൻ എയർ പ്യൂരിഫയർ, 3D സറൗണ്ട് ക്യാമറ സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ആലിയ ഭട്ടിന്റെ എസ്‌യുവിയുടെ ഭാഗമായെത്തുന്നുണ്ട്.
റേഞ്ച് റോവർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിൽ 3.0 ലിറ്റർ പെട്രോളും ഡീസലും 4.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടുന്നു. എന്നാൽ ബോളിവുഡിന്റെ സുന്ദരി 3.0 ലിറ്റർ ഡീസൽ, മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള വേരിയന്റാണ്. ഇതിന് 346 bhp കരുത്തിൽ പരമാവധി 700 Nm torque വരെ വികസിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വണ്ടിക്ക് 4-വീൽ ഡ്രൈവ് കഴിവുകളുമുണ്ട്.

ബോളിവുഡിൽ കഴിഞ്ഞ ചിത്രത്തിന് ഏകദേശം 20 കോടി രൂപയോളമാണ് ആലിയ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതുപോലെ തന്നെ ജീവിതത്തിലും ആഡംബരത്തം നിലനിർത്തുന്നവരാണ് ഇരുവരും. ഏവരുടേയും പ്രിയങ്കരിയായ താരസുന്ദരി ആലിയ ഭട്ടിന്റെ ഗരാജിൽ ലക്ഷ്വറി കാറുകളുടെ വമ്പൻ കളക്ഷനുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








