'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി നയം ആദ്യം സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അധികാരികള്‍. അതിന്റെ ആദ്യ ഘട്ടമെന്നോണം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും 2023 ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി 2023 ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു. എന്നിരുന്നാലും, രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനവും ആഭ്യന്തര സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കവചിത വാഹനങ്ങള്‍ക്കും അതുമല്ലെങ്കില്‍ മറ്റേതെങ്കിലും പ്രത്യേക വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാകില്ലെന്ന് ഗതാഗത മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന ബസുകള്‍ അടക്കമുള്ള വാഹന വ്യൂഹത്തിന്റെ നവീകരണത്തിനായും ഗതാഗത മന്ത്രാലയം പ്രേരണ നല്‍കുന്നുണ്ട്. നിരവധി സര്‍ക്കാര്‍ കോര്‍പറേഷനുകള്‍ ഇതിനോടകം ഇലക്ട്രിക് ബസുകളിലേക്ക് ചുവട് മാറുകയാണിപ്പോള്‍. കെഎസ്ആര്‍ടിസിക്ക് തന്നെ ചില ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത് ലാഭകരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും പുതിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് വാഹന സ്‌ക്രാപ്പേജ് നയം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 2021-22 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായാണ് വിജ്ഞാപനം വരുന്നത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് പരിശോധന ഉറപ്പാക്കാനുള്ള തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

അതേസമയം വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് ടെസ്റ്റ് ആവശ്യമാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതില്‍ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താല്‍, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ജനങ്ങള്‍ പഴയതും മലിനീകരണ തോത് കൂട്ടുന്നതുമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കുന്നതിന് വേണ്ടിയിട്ടാണ് ഈ നയം കൊണ്ടുവരുന്നത്. ഇതിന്റെ ചുവടുപിടിച്ച് പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും അത് വാഹന വ്യവസായത്തെ വളരാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കുമെന്ന് 2021 ഓഗസ്റ്റില്‍ സ്‌ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തില്‍ തുടരണമെങ്കില്‍ ഫിറ്റ്നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

2021 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയുടെ രജിസ്ട്രേഷനും പ്രവര്‍ത്തനങ്ങളും) റൂള്‍സ് 2021 അനുസരിച്ച് സജ്ജീകരിച്ച സര്‍ക്കാര്‍ അംഗീകൃത വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയിലാകും (ആര്‍വിഎസ്എഫ്) സര്‍ക്കാര്‍ ഉടമസ്ഥതയിലെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് സൈബര്‍ സുരക്ഷാ സര്‍ട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കല്‍ പൊലീസുമായി വാഹനങ്ങളുടെ റെക്കോര്‍ഡ് പരിശോധന ആര്‍വിഎസ്എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ വായു മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ അതിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മാനദണ്ഡങ്ങളും നയങ്ങളും നടപ്പിലാക്കി വരികയാണ്.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

ഇതിന്റെ ഭാഗമായി ബിഎസ് 5 ലേക്ക് കടക്കാതെ നേരെ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഒപ്പം ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡികള്‍ നല്‍കുന്നതടക്കം വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വായു മലിനീകരണത്തിനെതിരായ സര്‍ക്കാറിന്റെ പോരാട്ടങ്ങളുടെ ഭാഗമാണ് സ്‌ക്രാപ്പേജ് നയം.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

വാഹന സ്‌ക്രാപ്പേജ് നയം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് നിലവില്‍ വന്നത്. പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയ വാഹനങ്ങള്‍ പൊളിച്ച ശേഷം പുതിയത് വാങ്ങുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡ് ടാക്‌സില്‍ 25 ശതമാനം വരെ നികുതി ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

'പൊളി' തുടങ്ങുന്നു; 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പൊളിക്കും

ഓരോ നഗര കേന്ദ്രത്തിന്റെയും 150 കിലോമീറ്ററിനുള്ളില്‍ ഒരു വാഹനം സ്‌ക്രാപ്പിംഗ് കേന്ദ്രമെങ്കിലും വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ദക്ഷിണേഷ്യന്‍ മേഖലയുടെ മുഴുവന്‍ വാഹന സ്‌ക്രാപ്പിംഗ് ഹബ്ബായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
All government vehicles including buses older than 15 years will be scrapped from 2023 april 1
Story first published: Friday, January 20, 2023, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X