XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര & മഹീന്ദ്ര ഒടുവിൽ XUV700 ഇന്ത്യയിൽ അവതരിപ്പിച്ചു, വാഹനത്തിന്റെ വിലയും ഭാഗികമായി നിർമ്മാതാക്കൾ വെളിപ്പെടുത്തി. XUV500 -ന് പകരമായാണ് പുതിയ എസ്‌യുവി സജ്ജീകരിച്ചിരിക്കുന്നത്. താമസിയാതെ തന്നെ ബ്രാൻഡ് XUV500 നിർത്തലാക്കും.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

എന്നിരുന്നാലും, XUV500 നിലവിൽ വിൽപ്പനയിൽ തുടരുന്നു, കൂടാതെ ഫാമിലി ആവശ്യങ്ങൾക്കായി നിങ്ങൾ ഒരു പുതിയ ഏഴ് സീറ്റർ എസ്‌യുവി തിരയുകയാണെങ്കിൽ ഇന്നും പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണിത്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര XUV500 -നെ XUV700 -മായി സ്റ്റൈലിംഗ്, എക്യുപ്മെന്റുകൾ, സവിശേഷതകൾ, വിലകൾ എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തി, രണ്ടാമത്തേത് ആദ്യത്തേതിന് അനുയോജ്യമായ പിൻഗാമിയാണോ എന്നറിയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര XUV700 Vs XUV500 - എക്സ്റ്റീരിയർ രൂപകൽപ്പനയും അളവുകളും

XUV700 -ന്റെ രൂപകൽപ്പന XUV500 -ന്റെ ഒരു പരിണാമമാണ്, കൂടാതെ എക്സ്റ്റീരിയർ സ്റ്റൈലിംഗ് പരിചിതമായ ഭാവം നിലനിർത്തുന്നു. മുൻവശത്ത്, XUV700 -ന് ഒരു വലിയ ഗ്രില്ല് ലഭിക്കുന്നു, ചുറ്റും എൽഇഡി ഹെഡ്‌ലൈറ്റുകളും വലിയ C ആകൃതിയിലുള്ള ഡിആർഎല്ലുകളും വാഹനത്തിലുണ്ട്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

പിന്നിൽ, ഇതിന് ഒരു ജോടി ആരോ ആകൃതിയിലുള്ള റാപ്പ്എറൗണ്ട് ടെയിൽലൈറ്റുകൾ ലഭിക്കുന്നു. അലോയി വീലുകളുടെ ഡിസൈൻ പുതിയതും, മികച്ചതായി കാണപ്പെടുന്നു. പുതിയ എസ്‌യുവിയുടെ നോസിലും ടെയിലിലും പുതിയ ‘ട്വിൻ പീക്സ്' ലോഗോയും കാണാം.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

XUV500 -നെ സംബന്ധിച്ചിടത്തോളം, മുൻവശത്ത് ഒരു ജോടി വലിയ ഹെഡ്‌ലാമ്പുകൾ, സ്റ്റൈലൈസ്ഡ് ഡിആർഎല്ലുകളും ഫോഗ് ലാമ്പുകളുമുണ്ട്. പിൻഭാഗത്തിന് ഏതാണ്ട് ഒരു പരന്ന ടെയിൽ ഗേറ്റിനൊപ്പം ഒരു ജോടി ത്രികോണാകൃതിയിലുള്ള ടെയിൽലൈറ്റുകളും ലഭിക്കുന്നു. രസകരമെന്നു പറയട്ടെ, XUV700 -ലെ 17-ഇഞ്ച് വീലുകൾക്ക് വിപരീതമായി, 18 -ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളിൽ ഇത് ലഭ്യമാണ്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം
Dimensions Mahindra XUV700 Mahindra XUV500
Length 4695mm 4585mm
Width 1890mm 1890mm
Height 1755mm 1785mm
Wheelbase 2750mm 2700mm
XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

XUV700, XUV500 നേക്കാൾ അല്പം നീളമുള്ളതാണ്, കൂടാതെ വീൽബേസിനും കൂടുതലുണ്ട്. രണ്ട് എസ്‌യുവികളുടേയും വീതി ഒന്നുതന്നെയാണെങ്കിലും പുതിയ മോഡലിന്റെ ഉയരം അല്പം കുറവാണ്. മൊത്തത്തിൽ, XUV700 -ന് മികച്ച അനുപാതങ്ങളുണ്ട്, അതിനാൽ മികച്ച റോഡ് പ്രെസൻസും ഉണ്ടായിരിക്കും.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര XUV700 Vs XUV500 - ഇന്റീരിയർ സ്റ്റൈലിംഗും സവിശേഷതകളും

XUV700 -ന്റെ ഉൾവശം ആധുനിക സാങ്കേതികവിദ്യയോടുകൂടിയ മനോഹരമായ രൂപകൽപ്പനയെ സംയോജിപ്പിക്കുന്നു. ഡാഷ്‌ബോർഡിലെ ഇരട്ട സ്ക്രീൻ സജ്ജീകരണമാണ് ക്യാബിന്റെ ഹൈലൈറ്റ്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു പാനലിൽ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ, പുതിയ എസ്‌യുവി അഞ്ച് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

സംയോജിത ആമസോൺ അലക്‌സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്യാബിൻ എയർ പ്യൂരിഫയർ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് (മെമ്മറി ഫംഗ്ഷനോടൊപ്പം) എന്നിവ അടങ്ങിയ അഡ്രിനോ-X കണക്റ്റഡ് സംവിധാനം, ഇ-പാർക്കിംഗ് ബ്രേക്ക്, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഏഴ് എയർബാഗുകൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ) തുടങ്ങിയവ ഓഫറിലെ മറ്റ് സവിശേഷതകളാണ്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

അതേസമയം, XUV500 തീർച്ചയായും ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ അല്പം കാലഹരണപ്പെട്ടതായി അനുഭവപ്പെടുന്നു. കാബിന് സെന്റർ കൺസോളിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും (അനലോഗ് ഡയലുകളും 3.5 ഇഞ്ച് MID -യും) അടങ്ങുന്ന ഒരു പരമ്പരാഗത ഡാഷ്‌ബോർഡ് ലേയൗട്ട് ലഭിക്കുന്നു.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

ഇത് XUV700 പോലെ സജ്ജീകരിച്ചിട്ടില്ല, എന്നാൽ മഹീന്ദ്ര ബ്ലൂ സെൻസ് കണക്റ്റഡ് ടെക്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ-പവർ വിൻഡോകൾ, പവർ ഓപ്പറേറ്റഡ് ORVM, നാല് ഡിസ്ക് ബ്രേക്കുകൾ, ആറ് എയർബാഗുകൾ എന്നിവ പോലുള്ള സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര XUV700 Vs XUV500 - പവർട്രെയിൻ

2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, 2.2 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് XUV700 ലഭ്യമാകുന്നത്. ആദ്യത്തേത് 200 bhp പരമാവധി കരുത്തും 380 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

രണ്ടാമത്തേത് MX ട്രിമ്മുകൾക്ക് 155 bhp കരുത്തും, 360 Nm torque ഉം, AX ട്രിമ്മുകൾക്കായി 185 bhp കരുത്തും, 450 Nm (MT വേരിയന്റുകളിൽ 420 Nm) എന്നിങ്ങനെയാണ് റേറ്റ് ചെയ്തിരിക്കുന്നത്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം
Mahindra XUV700 Specifications
Engine Size 2.0-litre 2.2-litre
Engine Type Turbocharged, inline-4, petrol Turbocharged, inline-4, diesel
Power 200 PS 185 PS (AX trims)/155 PS (MX trim)
Torque 380 Nm 450 Nm (AT)/420 Nm (MT)/360 Nm (MX trim)
Transmission 6-speed MT/6-speed AT 6-speed MT/6-speed AT
Mahindra XUV500 Specifications
Engine Size 2.2-litre
Engine Type Turbocharged, inline-4, diesel
Power 155 PS
Torque 360 Nm
Transmission 6-speed MT/6-speed AT
XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മറുവശത്ത്, XUV500- ന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ ലഭിക്കുന്നു. 2.2 ലിറ്റർ ടർബോ-ഡീസൽ മോട്ടോർ 155 bhp പരമാവധി കരുത്തും 360 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. XUV700- ന്റെ 'MX ഡീസൽ' വേരിയന്റിന്റെ അതേ ക്രമീകരമാണ് ഇത്.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

മഹീന്ദ്ര XUV700 Vs XUV500 - വിലയും എതിരാളികളും

XUV700 -ന്റെ തെരഞ്ഞെടുത്ത ട്രിമ്മുകളുടെ വിലകൾ മഹീന്ദ്ര വെളിപ്പെടുത്തി; MX ട്രിം പെട്രോൾ മാനുവൽ വേരിയന്റിന് 11.99 ലക്ഷം രൂപയും, ഡീസൽ മാനുവൽ മോഡലിന് 12.49 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

AX3 പെട്രോൾ MT, AX5 പെട്രോൾ MT വേരിയന്റുകൾക്ക് വില യഥാക്രമം 13.99 ലക്ഷം 14.99 ലക്ഷം രൂപയുമാണ്. എസ്‌യുവി ലോഞ്ച് ചെയ്യുമ്പോൾ സമ്പൂർണ്ണ വില പട്ടിക കമ്പനി വെളിപ്പെടുത്തും.

XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം

XUV500 -ന് നിലവിൽ 15 ലക്ഷം മുതൽ 20.07 ലക്ഷം രൂപയോളം വിലയുണ്ട്. പുതിയ ഉപകരണങ്ങളും സവിശേഷതകളുമായി നിറഞ്ഞു നിൽക്കുന്ന, പുതിയ XUV700 എത്രമാത്രം താങ്ങാനാവുന്നതാണെന്നത് ആശ്ചര്യകരമാണ്.

Most Read Articles

Malayalam
English summary
All new mahindra xuv700 compared with features and specifications of xuv500
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X