ഏതാണ് ലാഭകരം? Tata Altroz DCA vs Hyundai i20 DCT vs Maruti Baleno AMT വിലകൾ ഇങ്ങനെ
ഏകദേശം രണ്ട് വർഷത്തോളം വികസനത്തിന് ശേഷം, ടാറ്റ മോട്ടോർസ് ഒടുവിൽ ആൾട്രോസിനായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിച്ചിരിക്കുകയാണ്.

ആൾട്രോസ് DCA (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 8.09 ലക്ഷം രൂപയിൽ ആരംഭിച്ച് 9.89 ലക്ഷം രൂപ വരെ ഉയരുന്നു.

XMA+, XTA, XZA, XZA(O), XZA+, XTA ഡാർക്ക് എഡിഷൻ, XZA+ ഡാർക്ക് എഡിഷൻ എന്നിവയുൾപ്പെടെയുള്ള ട്രിമ്മുകളിൽ കമ്പനി ഈ പുതിയ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യും. ഇതേ ട്രിമ്മുകളുടെ മാനുവൽ പതിപ്പുകൾക്ക് ഈ ഓട്ടോമാറ്റിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 1.07 ലക്ഷം രൂപ വിലക്കുറവാണ്.

ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക് വിലകൾ
സാധാരണ ട്രിമ്മുകൾക്കൊപ്പം, ഡാർക്ക് എഡിഷൻ വേരിയന്റുകളിലും ഈ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകും. ഹോംഗ്രൗൺ കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും അംഗീകൃത ഡീലർഷിപ്പ് വഴിയോ 21,000 രൂപ ടോക്കൺ തുകയ്ക്ക് ആൾട്രോസ് DCA -യുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ, ആൾട്രോസിന്റെ മറ്റ് എഞ്ചിൻ ഓപ്ഷനുകളിൽ ഈ പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് കമ്പനിയിൽ നിന്ന് സ്ഥീരികരണം ഒന്നുമില്ല. ഇതിന് മുമ്പ്, ആൾട്രോസിന്റെ എല്ലാ വകഭേദങ്ങളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി റേഞ്ചിലുടനീളം സ്റ്റാൻഡേർഡായി ജോടിയാക്കിയിരുന്നു.

85 bhp പവറും 113 Nm പീക്ക് torque ഉം ആയി ഈ 1.2 ലിറ്റർ NA ഓട്ടോമാറ്റിക് പെട്രോൾ യൂണിറ്റിന്റെ ഔട്ട്‌പുട്ട് അതിന്റെ മാനുവൽ കൗണ്ടർപാർട്ടിന് സമാനമാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ആൾട്രോസ് ശ്രേണിയിൽ ലഭ്യമാണ്.

ആൾട്രോസ് DCA -യ്ക്ക് മാനുവൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷ്വൽ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പ്രീമിയം ഹാച്ച്ബാക്കിന്റെ മാനുവൽ വേരിയന്റുകളേക്കാൾ കുറച്ച് കൂടുതൽ ഗിസ്‌മോകൾ DCA -യ്ക്ക് ലഭിക്കുന്നു.

ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക് DCT vs ഹ്യുണ്ടായി i20 DCT vs മാരുതി ബലേനോ AMT
ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക്കിൽ നിന്ന് വ്യത്യസ്തമായി, എതിരാളിയായ ഹ്യുണ്ടായി i20 ഓട്ടോമാറ്റിക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു.

| Variant | Altroz MT | Altroz DCA
| Difference |
| XT | ₹7,52,900 | ₹8,59,900 | ₹1,07,900 |
| XM+ | ₹7,02,900 | ₹8,09,900 | ₹1,07,900 |
| XZ | ₹8,02,900 | ₹9,09,900 | ₹1,07,900 |
| XZ (O) | ₹8,14,900 | ₹9,21,900 | ₹1,07,900 |
| XZ+ | ₹8,52,900 | ₹9,59,900 | ₹1,07,900 |
| XT Dark | ₹7,98,900 | ₹9,05,900 | ₹1,07,900 |
| XZ+ Dark | ₹8,82,900 | ₹9,89,900 | ₹1,07,900 |
ഹ്യുണ്ടായി i20 IVT -യുടെ വില 8.9 ലക്ഷം മുതൽ 10.51 ലക്ഷം രൂപ വരെയും i20 DCT -യുടെ വില 9.76 ലക്ഷം മുതൽ 11.33 ലക്ഷം രൂപ വരെയുമാണ്. ഇതിന് 8.78 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെ വിലയുള്ള iMT -യും ലഭിക്കും. ബലേനോ AMT -യെ കുറിച്ച് പറയുകയാണെങ്കിൽ 7.69 ലക്ഷം മുതൽ 9.49 ലക്ഷം വരെയാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂമാണ്.
| Variant | Altroz DCA
| i20 AT | Variant |
| XTA | ₹8,59,900 | ₹9,99,990 | Asta IMT |
| XMA+ | ₹8,09,900 | ₹8,78,600 | Sportz IMT |
| XZA | ₹9,09,900 | ₹9,95,000 | Asta IVT |
| XZA (O) | ₹9,21,900 | ₹10,51,500 | Asta (O) IVT |
| XZA+ | ₹9,59,900 | ₹9,76,000 | Sportz DCT |
| XTA Dark | ₹9,05,900 | ₹8,90,000 | Sportz IVT |
| XZA+ Dark | ₹9,89,900 | ₹10,81,000 | Asta DCT |
| ₹11,33,500 | Asta (O) DCT |

ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ, ആൾട്രോസ് DCA -യുടെ ടോപ്പ്-സ്പെക്ക് ട്രിമ്മിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ ലഭിക്കുന്നു. ബാക്കിയുള്ള ഓട്ടോമാറ്റിക് വേരിയന്റുകൾ ഒരു സാധാരണ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റുമായി വരുന്നു.
| Variant | Altroz DCA
| Baleno AMT
| Variant |
| XTA | ₹8,59,900 | ₹8,59,000 | Zeta |
| XMA+ | ₹8,09,900 | ₹7,69,000 | Delta |
| XZA | ₹9,09,900 | ₹9,49,000 | Alpha |
| XZA (O) | ₹9,21,900 | ||
| XZA+ | ₹9,59,900 | ||
| XTA Dark | ₹9,05,900 | ||
| XZA+ Dark | ₹9,89,900 | ||

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, എയർ പ്യൂരിഫയർ എന്നിവയും ടോപ്പ്-സ്പെക്ക് ആട്രോസ് DCA -ൽ ഓഫർ ചെയ്യുന്ന അധിക ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, iRA കണക്റ്റഡ് കാർ ടെക്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയാണ് ആൾട്രോസ് ലൈനപ്പ് വാഗ്ദാനം ചെയ്യുന്ന മറ്റ് പുതുമകൾ.

ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി യാത്രക്കാരുടെ സുരക്ഷ ശ്രദ്ധിക്കുന്നു.

ആർക്കേഡ് ഗ്രേ, കോസ്‌മോസ് ബ്ലാക്ക്, ഡൗൺടൗൺ റെഡ്, ഹാർബർ ബ്ലൂ, അവന്യൂ വൈറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഓപ്ഷനുകൾക്ക് പുറമെ ഓപ്പൽ ബ്ലൂ എന്ന പുതിയ പെയിന്റ് സ്കീമും ആൾട്രോസ് DCA-യ്ക്ക് ലഭിക്കുന്നു.

ഡാർക്ക് എഡിഷൻ ട്രിമ്മിൽ ഇതിന് ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്റ് സ്കീമും ലഭിക്കുന്നു. ആൾട്രോസ് DCA -യുടെ യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








