ഉടനടി ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്ന Tata & Maruti കാറുകൾ
മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും ഇന്ത്യയ്‌ക്കായി ഒന്നിലധികം പുതിയ മോഡലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയിൽ പലതും അടുത്ത രണ്ട് മാസത്തിനുള്ളിൽ നിരത്തിലെത്താൻ തയ്യാറാണ്.

അത്തരത്തിൽ ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ മാരുതി സുസുക്കി, ടാറ്റ കാറുകളുടെ പ്രധാന വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ ഞങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

2022 മാരുതി എർട്ടിഗ
2022 ഏപ്രിൽ 15 -ന് പുതിയ എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. 11,000 രൂപ ടോക്കൺ തുകയിൽ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗും നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു. എംപിവിക്ക് കുറച്ച് ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കും.

എന്നിരുന്നാലും, കാര്യമായ അപ്‌ഡേറ്റ് ഹുഡിന് കീഴിലായിരിക്കും. 2022 മാരുതി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും പാഡിൽ ഷിഫ്റ്ററുകളുമുള്ള പുതിയ 1.5 ലിറ്റർ K15 C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായി തുടരും.

2022 മാരുതി XL6
പുതിയ എർട്ടിഗയ്ക്ക് ശേഷം, രാജ്യത്തെ ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ പ്രൊഡക്ട് ലോഞ്ച് ആയിരിക്കും പുതിയ 2022 മാരുതി XL6. അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2022 ഏപ്രിൽ 21 -ന് മോഡൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

പുതിയ എർട്ടിഗയെ അപേക്ഷിച്ച്, പുതുക്കിയ XL6 അകത്തും പുറത്തും കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് വരുന്നത്.

എന്നിരുന്നാലും, പുതിയ 1.5L K15 C ഡ്യുവൽജെറ്റ് പെട്രോൾ മോട്ടോറും പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പുതിയ എർട്ടിഗയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായിരിക്കും. ഏഴ് സീറ്റ് കോൺഫിഗറേഷനുമായി XL6 ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു.

2022 മാരുതി ബ്രെസ
രണ്ടാം തലമുറ മാരുതി ബ്രെസ തീർച്ചയായും ഈ വർഷം ഇന്ത്യൻ വാഹന വിപണി ഏറെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. എസ്‌യുവിയുടെ പുതിയ മോഡൽ 2022 പകുതിയോടെ എത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ജനറേഷൻ മാറ്റത്തോടെ, ബ്രെസയ്ക്ക് ആദ്യമായി നിരവധി പുതിയ സവിശേഷതകൾ ലഭിക്കും. ഇതിന് ഫാക്ടറി ഫിറ്റഡ് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ സവിശേഷതകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ എന്നിവ ലഭിച്ചേക്കാം.

2022 മാരുതി ബ്രെസ്സ SHVS മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയ അതേ 1.5 ലിറ്റർ K15 B പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. എന്നിരുന്നാലും, മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യാവുന്നതാണ്.

പുതുക്കിയ മാരുതി ഇഗ്നിസ്, എസ്-പ്രസ്സോ
ISG (ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ്) സാങ്കേതികവിദ്യയോടെ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12 C എഞ്ചിനോടുകൂടിയ ഇഗ്നിസ്, എസ്-പ്രസ്സോ ചെറുകാറുകൾ മാരുതി സുസുക്കി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മോട്ടോർ വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തും.

നിലവിൽ, 90 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ K12 N പെട്രോൾ എഞ്ചിനിലാണ് ഇഗ്നിസ് വരുന്നത്, എസ്-പ്രെസ്സോയ്ക്ക് 68 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ പെട്രോൾ മോട്ടോർ ലഭിക്കുന്നു. രണ്ട് മോഡലുകളിലും കോസ്‌മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും വരുത്താൻ സാധ്യതയില്ല.

മാരുതി ബലേനോ CNG
മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ CNG പതിപ്പ് ഉടൻ കൊണ്ടുവരും. ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. പെട്രോൾ യൂണിറ്റ് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

സാധാരണ പെട്രോൾ പതിപ്പ് ലിറ്ററിന് 22 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമ്പോൾ, മാരുതി ബലേനോ CNG കിലോഗ്രാമിന് ഏകദേശം 25 കിലോമീറ്റർ മൈലേജ് നൽകും. എന്നിരുന്നാലും, CNG -ക്ക് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ അല്പം ശക്തി കുറവും കൂടുതൽ torque സൃഷ്ടിക്കുന്നതുമായിരിക്കും.

2022 ടാറ്റ നെക്സോൺ ഇവി
2022 ഏപ്രിൽ 20 -ന് ലോംഗ് റേഞ്ച് നെക്‌സോൺ ഇവി ലോഞ്ച് ചെയ്യാൻ ടാറ്റ തയ്യാറാണ്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 40 kWh ബാറ്ററി പാക്കിലാണ് പുതുക്കിയ മോഡൽ വരുന്നത്.

യഥാഥ ലോകസാഹചര്യങ്ങളിൽ ഇത് ഏകദേശം 300 മുതൽ 320 കിലോമീറ്റർ വരെ ആയിരിക്കാം. പാർക്ക് മോഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം തെരഞ്ഞെടുക്കാവുന്ന റീജനറേഷൻ മോഡുകൾക്കൊപ്പം ഇത് വന്നേക്കാം.

2022 ടാറ്റ നെക്സോൺ ഇവി നിലവിലുള്ള 30.2 kWh ബാറ്ററി പാക്കിനൊപ്പം വാഗ്ദാനം ചെയ്യുന്നത് തുടരും. വാഹനത്തിന്റെ എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ വരുത്തും.

2022 ടാറ്റ ടിഗോർ ഇവി
ടാറ്റ മോട്ടോർസ് വരും ആഴ്ചകളിൽ അപ്‌ഡേറ്റ് ചെയ്ത ടിഗോർ ഇവിയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നെക്‌സോൺ ഇവിക്ക് സമാനമായി, ഇലക്ട്രിക് സെഡാൻ വലിയ ബാറ്ററിയുമായി വരാനും കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

പുതുക്കിയ സിപ്ട്രോൺ ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച്, പുതിയ 2022 ടാറ്റ ടിഗോർ ഇവി പൂർണ്ണ ചാർജിൽ 375 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്തേക്കാം.

നിർമ്മാതാക്കൾക്ക് വാഹനത്തിന്റെ സുരക്ഷാ ഘടകം മെച്ചപ്പെടുത്തുന്നതിന് അതിന്റെ സസ്പെൻഷൻ യൂണിറ്റുകൾ റീട്യൂൺ ചെയ്യാനും കഴിയും. 11.99 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെ വിലയുള്ള നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടിഗോർ ഇവിക്ക് ചെറിയ പ്രീമിയം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications