ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

By Praseetha

മുംബൈ-അഹമദാബാദ് റെയിൽപാതയുടെ നിർമാണത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയിക്കിൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ബുള്ളറ്റ് ട്രെയിൻ നിർമാണം യാഥാർത്ഥ്യമാകുന്നത്. അടുത്തിടെയാണ് മോദി ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കരാറിൽ ഒപ്പു വെച്ചത്.

98,000 കോടി രൂപയുടെ പദ്ധിക്കാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും 10,000 കോടി രൂപയുടെ അധികചെലവുണ്ടാകുമെന്ന് കണക്കാക്കുന്നു. ചില സാങ്കേതിക കാരണങ്ങലാൽ മേൽപ്പാത നിർമിക്കേണ്ടി വരുന്നതിനാലാണ് പദ്ധതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് പോര്‍ട്ട് ചീഫ് സെക്രട്ടറി ഗൗതം ചാറ്റര്‍ജി അറിയിച്ചു. കൂടുതൽ വാർത്തകൾ താളുകളിൽ ചേർത്തിരിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം വർഷാവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തുടങ്ങാനുള്ള പദ്ധതിയിലാണ്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

ഈ പദ്ധതി പൂർത്തീകരിക്കാൻ അഞ്ച് വർഷത്തെ കാലതാമസമുണ്ടാകുമെന്നാണ് അറിയിപ്പ്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

508കിലോമീറ്ററാണ് പാതയുടെ നീളം കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ കടന്നു പോകുക.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

സർവീസ് തുടങ്ങിക്കഴിഞ്ഞാൽ മുംബൈയിൽ നിന്ന് അഹമദാബാദിലേക്കള്ള ഏഴുമണിക്കൂർ യാത്ര ചുരുക്കി വെറും മൂന്ന് മണിക്കുറിൽ എത്തിച്ചേരാനാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

താണെ, വിരാർ, സൂരറ്റ്, ബാരുച്ച്, വഡോദര എന്നിവയടക്കം പതിനൊന്ന് സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് നിർമാണത്തിന് തുടക്കമിടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

പദ്ധതി പൂർത്തീകരണത്തിന് ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ 81ശതമാനം വായ്പ അനുവ‍ദിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

പൂർണമായും ഇന്ത്യയിൽ വച്ച് നിർമാണം നടത്തുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണത്തിനാവശ്യമായ 20ശതമാനം സാമഗ്രഹികൾ ജപ്പാനിൽ നിന്നായിരിക്കും ഇറക്കുമതി ചെയ്യുക.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് പച്ചക്കൊടി വീശി..

മുംബൈയിൽ ബാന്ദ്ര-കുർള കോംപ്ലെക്സാണ് സ്റ്റേഷൻ നിർമാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഭൂമിക്കടിയിലായിട്ടാണ് സ്റ്റേഷൻ നിർമ്മാണം നടത്തുന്നത്.

More from DriveSpark

Article Published On: Monday, February 22, 2016, 12:10 [IST]
English summary
All you need to know about the India's first bullet train project
കൂടുതല്‍... #ഇന്ത്യ #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X