ലുക്കിൽ മാത്രമല്ലെടാ ഉവ്വേ വർക്കിലുമുണ്ട് കാര്യം; അലോയികളുടെ ഗുണവും ദോഷവും
ഒരു വാഹനത്തിന്റെ ലുക്സ് മെച്ചപ്പെടുത്തുന്നതിൽ അലോയി വീലുകൾക്ക് വലിയൊരു പങ്ക് തന്നെയുണ്ട്. വളരെ സാധാരണമായ ഒരു മോഡലിന്റെ പോലും അഴക് വർധിപ്പിക്കാൻ അലോയികൾക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്ന് നിസംശയം പറയാം. സ്റ്റീൽ വീലുകൾ മാറ്റി നല്ലൊരു സെറ്റ് അലോയി വീലുകൾ വാഹനത്തിൽ ഫിറ്റ് ചെയ്താൽ അതിന്റെ മട്ടും ഭാവവും ആകെ മൊത്തം മാറും.
ഞങ്ങളുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പുള്ളവർക്ക് ഇത് ഒന്നു പരീക്ഷിച്ചു നോക്കാം കേട്ടോ. പിന്നെ ലുക്കിൽ മാത്രമല്ല വർക്കിലുമുണ്ട് കാര്യം. അതിനാൽ തന്നെ ഇന്നു പലരും അലോയി വീലുകളുടെ പിന്നാലെയാണ്. ഏതൊരു വസ്തുവും പോലെ തന്നെ അലോയികൾക്കും പല ഗുണങ്ങളും ചില ദോഷങ്ങളുമുണ്ട്. അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

ഫ്യുവൽ ഇക്കോണമി/ മൈലേജ് മെച്ചപ്പെടുത്തുന്നു: ഒന്നാമതായി അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഭാരം കുറഞ്ഞവയാണ്, കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും ഇതിൽ കാര്യമുണ്ടെന്നെ. ഭാരം കുറവായതിനാൽ, ഇത് വീലുകൾ കറക്കുന്നതിന് അല്ലെങ്കിൽ ഒരു റൗണ്ട് തിരിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള ഊർജ്ജം/ എനർജി കുറയ്ക്കുന്നു, ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.
വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നു: ഭാരം കുറവായതിനാൽ, അലോയി വീലുകൾ അൺസ്പ്രംഗ് മാസ് കുറയ്ക്കുന്നു. ഇത് സാധാരണയായി വാഹനം സ്റ്റിയർ ചെയ്യാനായി നാം എടുക്കേണ്ടി വരുന്ന എഫർട്ട്/ പരിശ്രമം കുറയ്ക്കുന്നതിനും മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നതിനും കാരണമാകുന്നു. ലോ അൺസ്പ്രംഗ് മാസ് മികച്ച സുഖസൗകര്യവും വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ ഈടുറ്റത്: അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഉറപ്പുള്ളതും ഈടുറ്റതുമാണ്. അലൂമിനിയം മഗ്നീഷ്യം അലോയി കൊണ്ട് നിർമ്മിച്ചതായതിനാൽ ഇവ സ്റ്റീൽ വീലുകൾ പോലെ വളയുകയില്ല. കൂടാതെ, ഇന്ന് വിപണിയിൽ പ്രമുഖമായ ട്യൂബ്‌ലെസ് ടയറുകൾക്ക് അലോയികൾ കൂടുതൽ അനുയോജ്യമാണ്. ടയറുകളുടെ ഇവ മികവോടെ ആകൃതി നിലനിർത്തുന്നു.
തുരുമ്പ് അടിക്കുകയില്ല: അലുമിനിയം അലോയി വീലുകൾ സ്റ്റീൽ വീലുകൾ പോലെ തുരുമ്പെടുക്കില്ല എന്നത് ശ്രദ്ധേയമാണ്, അതിനാൽ തന്നെ കാറുകൾക്ക് ഇവ വളരെ നല്ലതാണ്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന അളവിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കാറുകൾക്ക് ഇവ വളരെ അയധികം പ്രയോജകമാണ്.

മെച്ചപ്പെട്ട ബ്രേക്കിംഗ് പെർഫോമെൻസ്: അലോയി വീലുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് പെർഫോമെൻസ് മെച്ചപ്പെടുത്തുന്നു. ഇവയുടെ റിമ്മിൽ വരുന്ന മികച്ച വെന്റിലേഷൻ പാറ്റേണുകൾ, സ്റ്റീൽ വീലുകളേക്കാൾ മികച്ച രീതിയിൽ ചൂടിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു, ഇത് കാറിന്റെ ബ്രേക്കുകൾ ചൂടാവാതെ കൂളായി പ്രവർത്തിക്കാൻ അനുവദിക്കുന്നു തൽഫലമായി ബ്രേക്കിംഗ് എഫിഷൻസിയും വർധിപ്പിക്കുന്നു.
ഉയർന്ന ഇനിഷ്യൽ പർച്ചേസ് ചെലവ്: സമാനമായ സൈസിലുള്ള സ്റ്റീൽ വീലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു അലോയി വീലിന് രണ്ട് അല്ലെങ്കിൽ മൂന്ന് മടങ്ങ് വില കൂടുതലാണ്. കൂടാതെ, അലോയി വീലുകൾ അത്ര എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ കഴിയില്ല, അവ സാധാരണയായി ഉയർന്ന ആഘാതത്തിൽ പൊട്ടി പോകാറാണ് പതിവ്. അതുപോലെ, അലോയി വീലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ മിക്കവാറും അവ റീപ്ലേസ് ചെയ്യപ്പെടാറാണുള്ളത്.
വീൽ ബാലൻസിംഗ് ചെക്കപ്പുകൾ ആവശ്യമാണ്: ക്ലിപ്പ് ഓൺ വീൽ ബാലൻസിംഗ് വെയ്റ്റുകൾ ഉപയോഗിക്കാൻ ഒരു അലോയി വീൽ നമ്മെ അനുവദിക്കുന്നില്ല എന്നത് വാസ്തവമാണ്. അതിനു പകരമായി റിമ്മിന്റെ ഉള്ളിൽ സ്റ്റിക്ക്-ഓൺ വെയ്റ്റുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്, അത് ക്ലിപ്പ്-ഓൺ വെയ്റ്റുകളെ പോലെ റിമ്മിൽ കാലങ്ങളോടെ പിടിച്ചു നിൽക്കാൻ സാധ്യത കുറവാണ്, പലപ്പോഴും വീണുപോവാൻ സാധ്യതയുണ്ട്. അതിനാൽ ബാലൻസ് ഇടയ്ക്ക് ചെക്ക് ചെയ്യണം.
PCD: PCD (പിസിഡി) എന്നാൽ പിച്ച് സർക്കിൾ ഡയമീറ്റർ എന്നതിന്റെ ചുരുക്കമാണ്. വീലിന്റെ സെന്റർ പോയിന്റിൽ നിന്നോ ആക്സിലിൽ നിന്നോ വീൽ ബോൾട്ടുകളുടെയോ സ്റ്റഡുകളുടെയോ ദൂരമാണിത്. റിമ്മിൽ എത്ര ദ്വാരങ്ങളോ സ്റ്റഡുകളോ ഉണ്ടെന്നും ഇത് കണക്കാക്കുന്നു. പേരിലും കാര്യത്തിലും ചെറുതാണെങ്കിലും ഇതിനും അതിന്റേതായ പ്രാധാന്യമുണ്ട്.
റിം വിഡ്ത്ത്/ വീതി: ഒരു പുതിയ അലോയി വീൽ വാങ്ങുമ്പോൾ, അലോയി വീൽ റിമ്മിന്റെ വീതിയിൽ ശ്രദ്ധിക്കേണ്ടത് വളറെ പ്രധാനമാണ്. ശ്രദ്ധിച്ചില്ല എങ്കിൽ പുതിയ ടയറുകൾ വാങ്ങേണ്ടി വരുന്നതിന് പുറമെ, വീതിയേറിയ റിമ്മുകൾക്ക് ഫെൻഡർ, സ്റ്റിയറിംഗ് റോഡ് അല്ലെങ്കിൽ സസ്പെൻഷൻ ഘടകങ്ങൾ എന്നിവയ്ക്കും പല കേടുപാടുകൾ വരുത്താം.
അപ്‌സൈസിംഗ്: വാഹനത്തിന്റെ ടയറുകൾ അപ്‌സൈസ് ചെയ്യുമ്പോൾ, വിശാലമായ ടയറുകൾ ഉൾക്കൊള്ളാൻ നാം സാധാരണയായി വിശാലമായ അലോയികൾ തെരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും, ടയറിന്റെയും അലോയി കോമ്പിനേഷന്റെയും മൊത്തത്തിലുള്ള ഡയമീറ്ററിൽ മാറ്റം വരുത്തരുത്, കാരണം ഇത് കാറിലെ ഓഡോമീറ്റർ റീഡിംഗിനെ മാറ്റുകയും ഹാൻഡ്‌ലിംഗിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.


Click it and Unblock the Notifications








