300 കോടി പ്രതിഫലം വാങ്ങിയ നടൻ; എയർപോർട്ടിൽ വന്നിറങ്ങിയത് 1.60 കോടിയുടെ ആഡംബര എംപിവിയിൽ
പുഷ്പ എന്ന ചിത്രം കൊണ്ട് തൻ്റെ കരിയറിൽ വലിയ നേട്ടം കൈവരിക്കുകയും രണ്ടാം ഭാഗത്തിന് 300 കോടി രൂപ പ്രതിഫലം വാങ്ങിയതുമായ തെലുങ്ക് സൂപ്പർസ്റ്റാറാണ് അല്ലു അർജുൻ. താരത്തിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. ഇപ്പോഴിതാ താരം വിമാനത്താവളത്തിൽ ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയറിൽ വന്നിറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിലയേറിയതും അതുല്യവുമായ കാറുകൾ സെലിബ്രിറ്റികൾക്കിടയിൽ ജനപ്രിയമായതു പോലെ അല്ലു അർജുന്റെ വാഹന നിരയും ആരേയും മോഹിപ്പിക്കുന്നതാണ്. താരം വന്നിറങ്ങിയ ടൊയോട്ട വെൽഫയർ താരത്തിൻ്റെ ഗാരേജിലെ പുതിയ അതിഥിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാനായ കാമ്രിയേക്കാൾ കൂടുതൽ കച്ചോടം ലഭിക്കുന്ന മോഡൽ കൂടിയാണ് വെൽഫയർ. സെലിബ്രിറ്റികൾക്കിടയിലും വലിയ വ്യവസായ പ്രമുഖർക്കിടയിലും ടൊയോട്ടയുടെ ആഡംബര എംപിവിക്ക് ലഭിച്ച സ്വീകാര്യതയാണ് വിൽപ്പന വർധിക്കാൻ കാരണമായിരിക്കുന്നത്. ബോളിവുഡ് താരങ്ങളെല്ലാം ഇപ്പോൾ ഈയൊരു കാർ സ്വന്തമാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

സത്യത്തിൽ കാറുകളിലെ കാരവാൻ എന്ന് തന്നെ വെൽഫയറിന്റെ വിളിക്കാം. ഡിസൈനിലേക്ക് നോക്കിയാൽ കൂറ്റൻ സിക്‌സ് സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, വശങ്ങളിലെ വലിയ ഗ്ലാസ് ഏരിയ, സ്ലൈഡിംഗ് ഡോറുകൾ, V-ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് എടുത്ത് പറയാനുള്ളത്. ജാപ്പനീസ് ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതീർത്തിരിക്കുന്നത്.
വലിപ്പത്തിൻ്റെ കാര്യം നോക്കിയാൽ 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസാണ് എംപിവിക്കുള്ളത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെൽഫയർ വാങ്ങാനാവുക. ഇതിൽ വിഐപി പതിപ്പിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റിനം പേൾ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ കഴിയുന്നതും.

ഇതിനൊപ്പം തന്നെ വെൽഫയറിൽ സൺസെറ്റ് ബ്രൗൺ, ന്യൂട്രൽ ബീജ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളുമുണ്ട്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓപ്പൺ/ക്ലോസ് ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സീറ്റുകളിൽ പ്രീമിയം ലെതർ മെറ്റീരിയൽ, ഡാഷിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.
ഇതുകൂടാതെ ADAS ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വണ്ടിയിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റർ, ഇൻലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം.
ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 240 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. സെൽഫ് ചാർജ് സംവിധാനമുള്ള സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് മോഡലിന് 40 ശതമാനം ദൂരവും 60 ശതമാനം സമയവും സീറോ എമിഷൻ മോഡിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ടൊയോട്ട അവകാശപ്പെടുന്നു. ആയതിനാൽ 19.28 കിലോമീറ്റർ മൈലേജാണ് ആഡംബര എംപിവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








