പ്രതിഫലത്തിന്റെ കാര്യത്തിൽ ഫ്ലവറല്ല, ഫയറാണ്, 3 കോടിയുടെ ആഡംബര കാർ വാങ്ങി 'ടോളിവുഡിന്റെ പുഷ്‌പ'
ബണ്ണി, ഹാപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തി പുഷ്പ വരെ തന്റെ വൈവിധ്യാമാർണ കഥാപാത്രങ്ങളിലൂടെയും ഡാൻസ് സ്റ്റെപ്പുകളിലൂടെയും മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് അല്ലു അർജുൻ. തന്റെ ഡാൻസിനും മാസിനും കേരളത്തിൽ ഒട്ടനവധി ആരാധകരാണുള്ളത്. ഈ കഴിഞ്ഞ ഏപ്രിൽ 8 -നായിരുന്നു താരത്തിന്റെ ജന്മദിനം.
തനിക്ക് ആംശസകൾ ഏകുവാനായി എത്തിയ ജനക്കൂട്ടത്തെ അഭിസംഭോദന ചെയ്യുന്നതിനായി വീടിനു പുറത്ത് എത്തിയ താരത്തിന്റെ വീഡിയോ വൈലറായിരുന്നു. അപ്പോഴാണ് പോർച്ചിൽ ടെമ്പററി റെജിസ്ട്രേഷനുമായി കിടക്കുന്ന ഒരു താര പ്രമുഖന്റെ മേൽ കണ്ണുടക്കിയത്. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ജനറേഷൻ 7 -സീരീസ് സെഡാനാണ് തെന്നിന്ത്യൻ താരത്തിന്റെ ഗരാജിലെ പുത്തൻ അതിഥി.

തന്റെ പിതാവായ അല്ലു അരവിന്ദാണ് ഈ വാഹന വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ഛൻ മകനു വേണ്ടി വാങ്ങിയ പിറന്നാൾ സമ്മാനമാണോ ഇത് എന്നും വ്യക്തമല്ല. എന്നിരുന്നാലും ഇന്ന സെലിബ്രിട്ടകൾക്കിടയിലെ കാർ താരമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഎംഡബ്ല്യു 7 സീരീസും, i7 ഇലക്ട്രിക് സെഡാനും.
അങ്ങ് ബോളുവിഡ് മുതൽ ഇങ്ങ് നമ്മുടെ സ്വന്തം മോളിവുഡിൽ വരെ ഒരു പാൻ ഇന്ത്യ ഫാൻബേസ് ഈ വാഹനത്തിനുണ്ട് എന്ന് നിസംശയം പറയാം. നിലവിൽ 7 -സീരീസിന് പെട്രോൾ, ഡീസൽ ഓപ്ഷനുകളിലായി ആകെ രണ്ട് വേരിയന്റുകളാണ് നിർമ്മാതാക്കൾ ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

താരം സ്വന്തമാക്കിയിരിക്കുന്നത് ഏത് പതിപ്പാണ് എന്ന് ഇതുവരെ വ്യക്തമല്ല. നിലവിൽ പെട്രോൾ പതിപ്പായ 740i M സ്പോർട്ടിന് 1.81 കോടി രൂപയും 740d M സ്പോർട്ടിന് 1.84 കോടി രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്. വളരെ വ്യത്യസ്തമായ ഒരു ഡിസൈൻ ശൈലിയാണ് ബിഎംഡബ്ല്യു 7 -സീരീസ് അവതരിപ്പിക്കുന്നത്.
മുൻവശത്തുള്ള വമ്പൻ കിഡ്‌നി ഗ്രില്ല് കാറിന് വളരെ അഗ്രസീവ് & ബോൾഡ് ലുക്ക് നൽകുന്നു. ഫ്രണ്ട് ഗ്രില്ലിന് ചുറ്റുമായി എൽഇഡി ലൈറ്റ് ബാറുകളും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ ആക്ടീവ് വെന്റിലേഷനും ഫ്രണ്ട് ഗ്രില്ലിന് ലഭിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് കാറിൽ ജർമ്മൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു 7 -സീരീസിന് ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഓൾ എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് അലോയി വീലുകൾ എന്നിവയും ലഭിക്കുന്നു. ബിഎംഡബ്ല്യു 7 -സീരീസിന്റെ അപ്‌ഡേറ്റഡ് പതിപ്പിൽ നാം ഇതിനോടകം കണ്ടിട്ടുള്ള, കർവ്വ്ഡ് ഇൻഫോടെയിൻമെന്റ് സ്‌ക്രീനാണ് വരുന്നത്. ഈ കർവ്വ്ഡ് ഡിസ്‌പ്ലേയിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും ഒരുക്കിയിരിക്കുന്നു.
i7 -ൽ വരുന്നത് പോലെ, ബിഎംഡബ്ല്യു റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീനും വാഗ്ദാനം ചെയ്യുന്നു. പനോരമിക് സൺറൂഫ്, നാല് സീറ്റുകളിലും ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ, ആംബിയന്റ് ലൈറ്റുകൾ തുടങ്ങി ഒട്ടനവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. വെറും 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും എന്നതും ശ്രദ്ധേയമാണ്.

എഞ്ചിന്റേയും ട്രാൻസ്മിഷന്റേയും കാര്യങ്ങളിലേക്ക് വരുമ്പോൾ, മുകളിൽ സൂചിപ്പിച്ചതു പോലെ രണ്ട് ഓപ്ഷനുകളിൽ ഏതാണ് അല്ലു അർജുൻ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും എഞ്ചിൻ 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം രണ്ട് വേഷനിലും സൃഷ്ടിക്കുന്നു. എഞ്ചിൻ ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ ഓട്ടോമാറ്റി ട്രാൻസ്മിഷ ഓപ്ഷൻ മാത്രമാണ് ഇതിൽ വരുന്നത്.


Click it and Unblock the Notifications








